ഒരു കൊല്ലമായി സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നില്ല; രണ്ട് വര്‍ഷം കഴിഞ്ഞാല്‍ എന്നെ കിട്ടാന്‍ ഇ-മെയില്‍ മാത്രം: ഫഹദ് ഫാസില്‍

ജെന്‍സിയ്ക്ക് അന്യനാകില്ലേ എന്ന ചോദ്യത്തിനും മറുപടി പറയുന്നുണ്ട്
fahadh faasil
fahadh faasilഫെയ്സ്ബുക്ക്
Updated on
1 min read

നടന്‍ ഫഹദ് ഫാസിലിന്റെ ഫോണ്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ലോകം സ്മാര്‍ട്ട്‌ഫോണിലേക്ക് ചുരുങ്ങുന്ന കാലത്തും ഫഹദ് കീപാഡ് ഉപയോഗിക്കുന്നതെന്നത് ആരാധകര്‍ക്ക് കൗതുകമായിരുന്നു. എന്നാല്‍ ഫഹദ് പറയുന്നത് രണ്ട് വര്‍ഷത്തിനുള്ളില്‍ തന്നെ ബന്ധപ്പെടാനുള്ള ഏകമാര്‍ഗ്ഗം ഇ-മെയില്‍ ആകുമെന്നാണ്. ദ ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഫഹദ് ഫോണ്‍ ഉപയോഗത്തെക്കുറിച്ച് സംസാരിച്ചത്.

fahadh faasil
'കോളിവുഡിന്റെ ഷാരുഖ് ഖാൻ'; വീടിന് മുകളിൽ കയറി ആരാധകരെ അഭിസംബോധന ചെയ്ത് സൂര്യ, വിഡിയോ വൈറൽ

''കഴിഞ്ഞ ഒരു വര്‍ഷമായി സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നില്ല. രണ്ട് വര്‍ഷത്തിനുള്ളില്‍ ഇ-മെയിലില്‍ മാത്രമേ എന്നെ ആര്‍ക്കെങ്കിലും ബന്ധപ്പെടാന്‍ സാധിക്കുകയുള്ളൂ എന്നൊരു അവസ്ഥയിലേക്ക് എത്തണം. അതാണ് ലക്ഷ്യം. എനിക്ക് വാട്‌സ് ആപ്പുമില്ല. സ്മാര്‍ട്ട് ഫോണ്‍ കൊണ്ട് ഉപയോഗമില്ലെന്നല്ല. എന്തെങ്കിലും കാണണമെന്നൊക്കെ തോന്നുമ്പോള്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കേണ്ടി വരും. പക്ഷെ അതിന് ഞാന്‍ വേറൊരു പ്രോസസ് കണ്ടെത്തിയിട്ടുണ്ട്. സ്മാര്‍ട്ട് ഫോണില്ലാതെ എങ്ങനെ കൂടുതല്‍ അച്ചടക്കവും സമയനിഷ്ഠയും ഉണ്ടാക്കാം എന്നാണ് നോക്കുന്നത്.'' എന്നാണ് ഫഹദ് ഫാസില്‍ പറയുന്നത്.

fahadh faasil
'ഇത് ശ്രീദേവിക്ക് വേണ്ടി'; 69–ാം വയസ്സിൽ ബോണി കപൂർ കുറച്ചത് 26 കിലോ

അതേസമയം, സോഷ്യല്‍ മീഡിയയില്‍ ഉണ്ടായിരുന്ന കാലമുണ്ട്. ഫെയ്‌സ്ബുക്കിലുണ്ടായിരുന്നു. പക്ഷെ അതെങ്ങനെ ഉപയോഗിക്കണമെന്ന് അറിയില്ലായിരുന്നുവെന്നും ഫഹദ് പറയുന്നുണ്ട്. കമന്റിന് മറുപടി നല്‍കാനൊന്നും അറിയില്ലായിരുന്നു. എന്റെ വീടിന്റെ ചിത്രങ്ങളൊന്നും പുറത്ത് പോകാതെ സൂക്ഷിക്കാറുണ്ട്. വ്യക്തി ജീവിതത്തിലെ ചിത്രങ്ങളൊന്നും പുറത്ത് പോകാതെ നോക്കാറുണ്ടെന്നും ഫഹദ് ഫാസില്‍ പറയുന്നുണ്ട്.

സോഷ്യല്‍ മീഡിയയില്‍ നിന്നും അകലം പാലിക്കുമ്പോള്‍ ജെന്‍സിയ്ക്ക് അന്യനാകില്ലേ എന്ന ചോദ്യത്തിനും ഫഹദ് ഫാസില്‍ മറുപടി പറയുന്നുണ്ട്. ഒരിക്കലുമില്ല. എന്ന് ഞാന്‍ മോശം സിനിമകള്‍ ചെയ്തു തുടങ്ങുന്നുവോ അപ്പോള്‍ മാത്രമാകും അവര്‍ക്ക് അനന്യനാവുക. നല്ല സിനിമകള്‍ ചെയ്യുന്നിടത്തോളം കാലം ഞാന്‍ അവര്‍ക്ക് അന്യനാകില്ലെന്നായിരുന്നു ഫഹദിന്റെ മറുപടി.

മാരീസന്‍ ആണ് ഫഹദ് ഫാസിലിന്റെ പുതിയ ചിത്രം. വടിവേലുവും ഫഹദും പ്രധാന വേഷങ്ങളിലെത്തുന്ന സിനിമയുടെ സംവിധാനം സുധീര്‍ ശങ്കര്‍ ആണ്. മാമന്നന് ശേഷം ഫഹദ് ഫാസിലും വടിവേലുവും ഒരുമിക്കുന്ന സിനിമയാണ് മാരീസന്‍. ജൂലൈ 25 നാണ് സിനിമ ബോക്‌സ് ഓഫീസിലേക്ക് എത്തുക.

Summary

Fahadh Faasil says he is not using smartphones for last one year. but he is not afraid of being disconnected with Gen-Z.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com