രോമാഞ്ചം സംവിധായകനൊപ്പം ഫഹദ് ഫാസിൽ; നിർമാണം നസ്രിയ; ഷൂട്ടിങ് തുടങ്ങി

ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ച വിവരം സോഷ്യൽ മീഡിയയിലൂടെ ഫഹദ് ഫാസിൽ തന്നെയാണ് പുറത്തുവിട്ടത്
ഫഹദ് ഫാസിൽ/ എക്സ്പ്രസ് ചിത്രം
ഫഹദ് ഫാസിൽ/ എക്സ്പ്രസ് ചിത്രം
Updated on: 
1 min read

നവാഗതനായ ജിത്തു മാധവന്‍ സംവിധാനം ചെയ്ത രോമാഞ്ചം വൻ വിജയമമായി മുന്നേറുകയാണ്. അതിനിടെ തന്റെ രണ്ടാമത്തെ ചിത്രത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് ജിത്തു. ഫഹദ് ഫാസിലിനൊപ്പമാണ് അടുത്ത ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ച വിവരം സോഷ്യൽ മീഡിയയിലൂടെ ഫഹദ് ഫാസിൽ തന്നെയാണ് പുറത്തുവിട്ടത്. 

ഫഹദ് ഫാസിലിനൊപ്പം നസ്രിയയും ചിത്രത്തിന്റെ ഭാ​ഗമാകുന്നുണ്ട്. നിർമാതാവായാണ് ചിത്രം എത്തുന്നത്. അന്‍വര്‍ റഷീദ് എന്റർടെയ്ൻമെന്റ്സും ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സമീർ താഹിറാണ് ചിത്രത്തിന്റെ ഛായാ​ഗ്രഹണം. ചിത്രത്തേക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

ക്യാമ്പസ് പശ്ചാത്തലമാക്കുന്ന ചിത്രമെന്ന് കരുതപ്പെടുന്ന സിനിമ ഓണം റിലീസ് ആയി തിയറ്ററിൽ എത്തുമെന്നാണ് വിവരം. സുഷിൻ ശ്യാം ആകും സം​ഗീത സംവിധാനം എന്നും റിപ്പോർട്ടുകൾ ഉണ്ട്. അഭിനേതാക്കളെയും മറ്റ് അണിയറ പ്രവർത്തകരെയും കുറിച്ചുള്ള വിവരങ്ങൾ അടുത്ത ദിവസങ്ങൾ പുറത്തുവരും. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER