

ഗായിക അമൃത സുരേഷിനെക്കുറിച്ച് പ്രചരിക്കുന്ന തെറ്റായ വാർത്തകളിൽ രൂക്ഷ വിമർശനവുമായി സഹോദരി അഭിരാമി സുരേഷ്. കരൾരോഗത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ ഭർത്താവ് ബാലയെ കാണാൻ മകൾക്കൊപ്പം എത്തിയ അമൃത മോശമായി പെരുമാറി എന്ന തരത്തിലാണ് വാർത്തകൾ. എന്നാൽ ഇതെല്ലാം തെറ്റാണ് എന്നാണ് കുറിപ്പിലൂടെ അഭിരാമി പറയുന്നത്. ഹോസ്പിറ്റൽ നിന്നും നേരെ എന്തോ സുഖം തേടി പോയി എന്നോ ചില്ല് ചെയ്തു ഫ്രൂട്ട് തിന്നാൻ പോയി എന്നൊക്കെ പറഞ്ഞാണ് ആ വാർത്ത തുടങ്ങുന്നത് തന്നെ.ഇട്ടിരിക്കുന്ന വസ്ത്രം ഒന്നാണെന്ന് വെച്ചു റിയാലിറ്റി വേറൊന്നാവുകയില്ലെന്നും അഭിരാമി കുറിച്ചു. നിയമപരമായി പിരിഞ്ഞാലും ബാക്കി ആളുകളെ പോലെ സ്വന്തം കാര്യം നോക്കി ജീവിക്കാൻ, ക്രൂശിക്കപ്പെടാതെ ജീവിക്കാൻ തന്റെ ചേച്ചേക്ക് എന്നെങ്കിലും കഴിയട്ടെയെന്നും അഭിരാമി കുറിച്ചു. നിരവധി പേരാണ് പോസ്റ്റിനു താഴെ പിന്തുണയുമായി എത്തിയിരിക്കുന്നത്.
അഭിരാമിയുടെ കുറിപ്പ് വായിക്കാം
ഈ ന്യൂസും ഇതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളും തെറ്റാണ്. ഒരുപാട് മോശപ്പെട്ട ന്യൂസുകൾ ചേച്ചിയെ പറ്റി പറഞ്ഞു പ്രചരിപ്പിക്കുമ്പോൾ, കഥകൾ മെനയുമ്പോൾ, കഥകൾ ട്വിസ്റ്റ് ചെയ്തു സ്പ്രെഡ് ആക്കുമ്പോൾ ഒക്കെ ഒരുപാട് വിഷമം തോന്നാറുണ്ട്.. പക്ഷെ ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയ ഒരു കാര്യം അല്ലാത്തത് കൊണ്ട് പ്രതികരിക്കാൻ ഉള്ള റിസോഴ്സ് ഇല്ലാത്തതും കൊണ്ട് ചെയ്യാറില്ല.
അപ്പോൾ എന്ത് കൊണ്ട് ഈ ന്യൂസ് എന്ന ചോദ്യം ബാക്കി നില്കുന്നു.
ഈ ഒരൊറ്റ ന്യൂസ് കണ്ടാണ് ഞാൻ ഈ ചാനൽ ശ്രെദ്ധിക്കുന്നതു ..
ഇതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ വളരെ തെറ്റാണ് ..
പുറകെ ഒരുപ്പാട് ന്യൂസുകളും കണ്ടു .. അതിലൊക്കെ DIRECTLY ആൻഡ് INDIRECTLY വളരെ മോശമായി ആണ് ഞങ്ങളെ പറ്റി പറഞ്ഞിരിക്കുന്നത്.. പക്ഷെ വളരെ വ്യക്തമായ സംസാരം, സത്യസന്ധമാണെന്ന ഒരു ഫീലും ഉണ്ട് വർത്തകൾക്.. ഈ ഒരു ടെക്‌നിക് അറിയുന്ന ആർക്കും എന്തും പറയാം ആരെയും പറ്റി.. പക്ഷെ ഇതൊരുപാട് കൂടുതലാണ്.. ഇനിയുമുണ്ട് ഒരുപാട് ചാനൽസ് .. TO CINEMATALKSMALAYALAM - IT HURTS! ബ്രൂട്ടലി!!!!
ഹോസ്പിറ്റൽ നിന്നും നേരെ എന്തോ സുഖം തേടി പോയി എന്നോ ചില്ല് ചെയ്തു ഫ്രൂട്ട് തിന്നാൻ പോയി എന്നൊക്കെ പറഞ്ഞാണ് ആ വാർത്ത തുടങ്ങുന്നത് തന്നെ.. ഈ ഹോസ്പിറ്റൽ എമർജൻസി നടക്കുന്നതും ഈ വീഡിയോ എടുക്കുന്നതും ഇടുന്നതും ഒരുപാട് ദിവസങ്ങളുടെ വ്യത്യാസത്തിലാണ് .. ഈ വീഡിയോ ഈ കഴിഞ്ഞ ഞായറാഴ്ച ഒരു ഫാമിലി ഫങ്ക്ഷന് പോയി തിരിച്ചു വരുമ്പോൾ എടുത്ത ഒന്നാണ് .. ഇട്ടിരിക്കുന്ന വസ്ത്രം ഒന്നാണെന്ന് വെച്ചു റിയാലിറ്റി വേറൊന്നാവുകയില്ല..
അതുപോലെ ഈ ഹൈലൈറ്റു ചെയ്തിരിക്കുന്ന ഡയലോഗ് ചെയ്തിരിക്കുന്ന ഡയലോഗ് അമൃത പറഞ്ഞു എന്ന് പറയുമ്പോൾ ഈ പറയുന്ന ആൾ അമൃതയുടെയും പപ്പുമോൾടെയും കൂടെ ഉണ്ട് ആയിരുന്നോ ?
ഐസിയു യിൽ ഇത് കയർത്തു കയറി.. എന്തൊക്കെ കഥകളാണ് എന്റെ തമ്പുരാനേ !!
ഇത് പോലെ ഉള്ള തെറ്റായ ഒരുപാട് വാർത്തകൾ ചേച്ചിയെ പറ്റിയും ഞങ്ങളുടെ കുടുംബത്തെ പറ്റിയും ഇട്ടു ഞങ്ങളെ തേജോവധം ചെയ്യുന്ന ഒരുപാട് ചാനലുകളിൽ ഒന്നാണിത് .. ഇതെന്തു കൊണ്ടാണ് എന്ന കാര്യത്തിൽ എനിക്ക് വലിയ ധാരണ ഇല്ല..
ഇതിന്റെ പുറകെ പോയാൽ എനിക്കാവും അടുത്ത പണി എന്ന പേടിയുമുണ്ട് പലപ്പോഴും അതിനുള്ള മാനസികമായ ബലവുമുണ്ടാവാറുമില്ല.. അത് കൊണ്ടാണ് ഇതിനു വേണ്ടി തുനിഞ്ഞിറങ്ങാത്ത പലപ്പോഴും..
പക്ഷെ, ദിസ് ഈസ് ബ്രൂട്ടൽ .. തെറ്റായ വാർത്തകൾ ഒരുപാട് ഫോളോവേഴ്സിലേക്ക് എത്തിക്കുമ്പോൾ, ഒരുപാട് പേര് ഒരു പെണ്ണിനേയും അവരുടെ കുടുംബത്തെയും അവർ പോലും അറിയാത്ത കള്ളകഥകൾക്കു വേണ്ടി പ്രാക്കിനും വെറുപ്പിനും ഇരയാവുകയാണ്.
ഇത് പോലുള്ള മാധ്യമക്കാരാണ് പലരുടെയും മരണത്തിനു വരെ കാരണം..
ചേച്ചി പ്രതിക്കാറില്ല ഒന്നിനും കാരണം അവർ പറയുന്നതിന് വരെ കഥകൾ മെനയുന്ന ഒരു പ്രത്യേക തരാം സ്ട്രാറ്റജി ആണ് കുറച്ചു കാലങ്ങളായി മീഡിയയിൽ കണ്ടിട്ടുള്ളത് ..
അമൃത അമൃത അമൃത ..
അമൃത ചിരിച്ചാൽ പ്രശ്നം .. അമൃത മോഡേൺ ഉടുപ്പിട്ടാൽ പ്രശ്നം.. അമൃതയുടെ സന്തോഷങ്ങൾ പങ്കിട്ടാൽ പ്രശ്നം..
കോടതി മുറിയിൽ ഇരുന്നു എന്നാൽ കേട്ടതും കണ്ടതുമായ മട്ടിൽ കുറെ കള്ളപ്രചരണവുമായി കുറെ മീഡിയ പീപ്പിൾ..
ഒരുപാട് നെഞ്ചുപൊട്ടുന്ന വാർത്തകളാണ് കേട്ടോ പലരും ഉണ്ടാക്കി വിടുന്നത്..
അവരുടെ ഡിവോഴ്സ് കഴിഞ്ഞു, നിയമപരമായ രീതിയിൽ അവർ പിരിഞ്ഞു.. പിന്നീട് പപ്പുമോളോട് സ്നേഹം എന്ന പേരിൽ ആയിരക്കണക്കിന് ന്യൂസ് ചാനൽസ്.. സ്നേഹമുണ്ടെങ്കിൽ ആ കുട്ടിയെ വലിച്ചിഴച്ചു മീഡിയ ഹൈലൈറ്റാക്കാതെ പഠിക്കാനും അവളുടെ ചിരിയും കളിയും സപ്പോർട്ട് ചെയ്തു നല്ല ന്യൂസ് ആണ് പ്രചരിപ്പിക്കേണ്ടത്..ഇത് ഒരു മാതിരി....!!!!!
എന്തായാലും..
ആരാന്റമ്മക്ക് പ്രാന്തായാൽ കാണാൻ നല്ല ചെല..
നിയമപരമായി പിരിഞ്ഞാലും ബാക്കി ആളുകളെ പോലെ സ്വന്തം കാര്യം നോക്കി ജീവിക്കാൻ, ക്രൂശിക്കപ്പെടാതെ ജീവിക്കാൻ.. എന്റെ ചേച്ചിക്ക് എന്നെങ്കിലും കഴിയട്ടെ..
അത് പോലെ ബാല ചേട്ടനെ പറ്റി ഡിവോഴ്സ്നു ശേഷം ഒരു മാധ്യമത്തിലും മോശമായി പറയുകയോ ഒരു രീതിയിലും അദ്ദേഹത്തിന് മോശം വരാൻ ആഗ്രഹിക്കുകയോ ചെയ്തിട്ടില്ല.. ഇപ്പോളും അദ്ദേഹത്തിന്റെ നല്ലതിന് വേണ്ടി മാത്രം പ്രാര്ത്ഥിക്കുന്നു ..
ഒരുപാട് വീഡിയോ ഇട്ടിട്ടുണ്ട് ഈ ചാനൽ, അതിൽ ഞങ്ങളെ പറ്റി പറയുന്ന അൽമോസ്റ് എല്ലാം തെറ്റായ കാര്യങ്ങളാണ്.. അത് കൊണ്ട് നെഞ്ചു നീറി നിങ്ങളോടു പങ്കുവെച്ച ഒരു കുറിപ്പ് മാത്രം ആയി കാണുക..
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates