അത് തെറ്റാണ്, മണിക്കുട്ടന്റെ കുടുംബം നിയമപരമായി നേരിടും: വ്യാജ പാസ്പോർട്ട് ചിത്രത്തെക്കുറിച്ച് സുഹൃത്ത് 

വ്യാജപ്രചരണത്തിനെതിരെ മണിക്കുട്ടന്റെ സുഹൃത്തും നടി ശരണ്യയുടെ ഭര്‍ത്താവുമായ അരവിന്ദ് കൃഷ്ണന്‍ രംഗത്തെത്തി
ചിത്രം: ഇൻസ്റ്റ​ഗ്രാം
ചിത്രം: ഇൻസ്റ്റ​ഗ്രാം
Updated on: 
1 min read

നടനും പ്രമുഖ റിയാലിറ്റി ഷോയായ ബി​ഗ് ബോസിലെ മത്സരാർത്ഥിയുമായ മണിക്കുട്ടന്റെ പാസ്‌പോര്‍ട്ട് ഫോട്ടോഷോപ്പ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തിൽ നിയമനടപടി സ്വീകരിക്കാനൊരുങ്ങി കുടുംബം. മണിക്കുട്ടന്റെ പ്രായം എഡിറ്റ് ചെയ്തുള്ള പാസ്‌പോര്‍ട്ടിന്റെ ചിത്രം ചില സോഷ്യൽ മീഡിയ പേജുകളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് കുടുംബം രം​ഗത്തെത്തിയത്. നടന് 39 വയസ്സ് പ്രായമുണ്ടെന്ന തരത്തിൽ എഡിറ്റ് ചെയ്താണ് പാസ്‌പോര്‍ട്ടിന്റെ ചിത്രം പ്രചരിച്ചത്. 

സോഷ്യൽ മീഡിയയിലെ ഈ വ്യാജപ്രചരണത്തിനെതിരെ മണിക്കുട്ടന്റെ സുഹൃത്തും നടി ശരണ്യയുടെ ഭര്‍ത്താവുമായ അരവിന്ദ് കൃഷ്ണന്‍ രംഗത്തെത്തി. ഔദ്യോ​ഗിക രേഖയായ പാസ്‌പോര്‍ട്ട് എഡിറ്റ് ചെയ്യുന്നത് നിയമപരമായി തെറ്റാണെന്നും ഇതിനെതിരെ മണിക്കുട്ടന്റെ കുടുംബം നിയമപരമായി നീങ്ങുമെന്നും അരവിന്ദ് കൃഷ്ണന്‍ പറഞ്ഞു. മണിക്കുട്ടന്റെ യഥാർഥ പാസ്പോർട്ടിന്റെ ചിത്രവും വ്യാജ ചിത്രവും അദ്ദേഹം പങ്കുവച്ചു. 

ബി​ഗ് ബോസ് മലയാളം പതിപ്പിലെ മൂന്നാം സീസൺ മത്സരാർത്ഥിയാണ് മണിക്കുട്ടൻ. മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച് മുന്നേറുന്ന താരത്തിനെതിരെ സഹമത്സരാർത്ഥിയുടം ഫാൻ പേജുകളിലാണ് വ്യാജ പ്രചരണം നടക്കുന്നത്. താരത്തിന്റെ പ്രായം കൂട്ടി കാണിക്കുന്നതിനാണ് പാസ്പോർട്ട് ചിത്രങ്ങൾ ഉപയോ​ഗിച്ചിരിക്കുന്നത്. 

അരവിന്ദിന്റെ കുറിപ്പിന്റെ പൂർണ്ണരൂപം

പ്രിയപ്പെട്ട ബിഗ് ബോസ്സ് ആർമി, നേവി, എയർഫോഴ്‌സ്‌ കാരെ,

രാവിലെ മുതൽ കിടന്നു കറങ്ങുന്ന ഒരു ഫോർവേഡ് ആണ് @manikuttantj യുടെ പാസ്സ് പോർട്ട്‌ എന്നും പറഞ്ഞു.
ഫോട്ടോഷോപ്പ് ഒക്കെ ചെയ്യുമ്പോ വൃത്തിക്കു ചെയ്യണം കേട്ടോ..
ഒറിജിനൽ ഡേറ്റ് of ബർത്ത് ഉള്ളത് കൂടെ ചേർക്കുന്നു.
പിന്നെ പാസ്പോർട്ട്‌ എന്നത് ഒരു ഓഫീഷ്യൽ ഐഡി കാർഡ് ആണ്.. അത് എഡിറ്റ്‌ ചെയ്യുന്നത് നിയമപരമായി തെറ്റാണു എന്നാണ് എന്റെ അറിവ്..
അത് കൊണ്ട് തന്നെ മണിയുടെ കുടുംബം ഇത് നിയമപരമായി നേരിടാൻ ഉള്ള തയ്യാറെടുപ്പിൽ ആണ് എന്ന ആ സന്തോഷ വാർത്ത സ്വീകരിച്ചാലും 

നന്ദി. നമസ്കാരം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Jayasudha
Sai Pallavi
Ramzan Muhammed
Chali Pala and Mohanlal
X

FOLLOW US

ON GOOGLE DISCOVER