

കോട്ടയം: പ്രമുഖ തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. മലയാള സിനിമയിലെ എക്കാലത്തേയും വന്‍ ഹിറ്റുകളുടെ സൃഷ്ടവായിരുന്നു ഡെന്നിസ് ജോസഫ്. ന്യൂഡല്‍ഹി, രാജാവിന്റെ മകന്‍, കോട്ടയം കുഞ്ഞച്ചന്‍. നിറക്കൂട്ട്, എഫ്‌ഐആര്‍ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങള്‍ക്ക് വേണ്ടി തിരക്കഥയെഴുതിയിട്ടുണ്ട്.
കോട്ടയം ജില്ലയിലെ ഏറ്റുമാനൂരില്‍ 1957 ഒക്ടോബര്‍ 20ന് എം എന്‍ ജോസഫിന്റെയും ഏലിയാമ്മ ജോസഫിന്റെയും മകനായി ജനിച്ചു.1985ല്‍ ജേസി സംവിധാനം ചെയ്ത ഈറന്‍ സന്ധ്യ എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയാണ് അദ്ദേഹം സിനിമാ മേഖലയിലേക്ക് കടന്നുവന്നത്. ആദ്യമായി സംവിധാനം ചെയ്ത മനു അങ്കിള്‍ എന്ന ചിത്രത്തിന് ദേശീയ പുരസ്‌കാരം ലഭിച്ചു. 2013ല്‍ മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഗീതാഞ്ജലിയാണ് അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം.
മോഹന്‍ലാലിനെ സൂപ്പര്‍ നായക പദവിയില്‍ എത്തിച്ച രാജാവിന്റെ മകന്‍, ഭൂമിയിലെ രാജാക്കന്‍മാര്‍, മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച കൊമേഷ്യല്‍ ഹിറ്റുകളില്‍ മുന്നില്‍ നില്‍ക്കുന്ന ന്യൂഡല്‍ഹി, നമ്പര്‍ 20 മദ്രാസ് മെയില്‍. ആകാശദൂത്്, ഗാന്ധര്‍വം എന്നീ സിനിമകള്‍ മലയാളികള്‍ ഒരിക്കലും മറക്കാത്ത ചിത്രങ്ങളാണ്.
മനു അങ്കിള്‍, അഥര്‍വ്വം, അപ്പു, തുടര്‍ക്കഥ, അഗ്രജന്‍ എന്നിങ്ങനെ അഞ്ചു ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates