സംയുക്തയ്ക്ക് ഇത് എന്ത് പറ്റി ?; കയ്യിലെ പാട് കണ്ടുപിടിച്ച് ആരാധകർ

ചിത്രം രണ്ട് ഭാ​ഗങ്ങളായാണ് പ്രേക്ഷകരിലേക്കെത്തുക.
Samyuktha
Samyukthaഎക്സ്
Updated on
1 min read

നിഖിൽ സിദ്ധാർഥ, സംയുക്ത എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന പാൻ ഇന്ത്യൻ ചിത്രമാണ് 'സ്വയംഭൂ'. ഭരത് കൃഷ്ണമാചാരി സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രിൽ 10 ന് റിലീസ് ചെയ്യുന്നതെന്നാണ് വിവരം. ചിത്രത്തിന്റെ ടീസർ ലോഞ്ച് കഴിഞ്ഞ ദിവസം ഹൈദരാബാദിൽ വച്ച് നടന്നിരുന്നു. ടീസറിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിൽ ഒരു പോരാളിയുടെ വേഷത്തിലാണ് സംയുക്ത എത്തുന്നത്.

ഇപ്പോഴിതാ ചിത്രത്തിന്റെ ടീസർ ലോഞ്ചിനെത്തിയ സംയുക്തയുടെ കയ്യിലെ ഒരു പാട് ആണ് ആരാധകരുടെ ശ്രദ്ധയിൽപ്പെട്ടത്. സിനിമയുടെ ആക്ഷൻ രം​ഗങ്ങളുടെ ചിത്രീകരണത്തിനിടെ സംഭവിച്ച ചെറിയ ചതവോ അല്ലെങ്കിൽ ചർമ്മത്തിലുണ്ടായ എന്തെങ്കിലും അലർജിയോ ആയിരിക്കാം ഇതെന്നാണ് ആരാധകരുടെ വിലയിരുത്തൽ.

എന്നാൽ ഇതേക്കുറിച്ച് സംയുക്ത ഇതുവരെ പ്രതികരിച്ചിട്ടില്ല. ഒരു പീരിയ‍ഡ് യുദ്ധ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന സിനിമയാണ് സ്വയംഭൂ. പിക്സൽ സ്റ്റുഡിയോസിന്റെ ബാനറിൽ ഭുവനും ശ്രീകറും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

വൻ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത് എന്നാണ് പുറത്തുവരുന്ന വിവരം. ചിത്രം രണ്ട് ഭാ​ഗങ്ങളായാണ് പ്രേക്ഷകരിലേക്കെത്തുക. സുനിൽ, അജയ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. രവി ബസ്റൂർ ആണ് ചിത്രത്തിന് സം​ഗീത സംവിധാനമൊരുക്കുന്നത്.

Summary

Cinema News: Fans are worried about Samyuktha's hand injury.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com