ഗായികയെ വേദിയില്‍ നോട്ട് കൊണ്ട് മൂടി ആരാധകര്‍, വൈറലായി വീഡിയോ

ഗുജറാത്തി നാടോടി ഗായികയായ ഉര്‍വശി റദാദിയക്ക് മേല്‍ നോട്ട് വര്‍ഷിക്കുന്നത് കണ്ടാല്‍ ആരുമൊന്ന് അമ്പരന്ന് പോകും
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം
Updated on
1 min read

സംഗീത കച്ചേരിക്ക് ഇടയില്‍ നോട്ടുകള്‍ കൊണ്ട് ആരാധകര്‍ ഗായികയെ മൂടുന്ന വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാവുന്നത്. ഗുജറാത്തി നാടോടി ഗായികയായ ഉര്‍വശി റദാദിയക്ക് മേല്‍ നോട്ട് വര്‍ഷിക്കുന്നത് കണ്ടാല്‍ ആരുമൊന്ന് അമ്പരന്ന് പോകും...

നിറഞ്ഞ സദസിന് മുന്‍പില്‍ ഹാര്‍മോണിയം വായിച്ചാണ് ഉര്‍വശി പാടുന്നത്. ബക്കറ്റില്‍ നോട്ടുമായി എത്തിയാണ് ഇവരുടെ മുകളിലേക്ക് കുടയുന്നത്. ഇവര്‍ ഇരുന്ന് പാടുന്ന വേദിയില്‍ നോട്ടുകള്‍ നിറഞ്ഞു കിടക്കുകയാണ്.  

ഉര്‍വശി തന്നെയാണ് വീഡിയോ പങ്കുവെച്ചത്. ആരാധകരുടെ നടപടിയെ വിമര്‍ശിച്ചും അനുകൂലിച്ചും പ്രതികരണം വരുന്നുണ്ട്. ഗുജറാത്തിലെ ഏറ്റവും പ്രശസ്തമായ നാടന്‍ പാട്ട് കലാകാരിയായ ഉര്‍വശിയെ സമൂഹമാധ്യമങ്ങളില്‍ രണ്ട് ലക്ഷത്തോളം പേര്‍ പിന്തുടരുന്നുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com