18 വർഷത്തിന് ശേഷം അച്ഛനും മകനും വീണ്ടും ഒന്നിക്കുന്നു, മലയൻ കുഞ്ഞുമായി ഫഹദ്, നിർമാണം ഫാസിൽ

ഫഹദ് ഫാസിൽ നിയകനാവുന്ന ചിത്രത്തിൽ നിർമാതാവിന്റെ റോളിലാണ് ഫാസിൽ എത്തുന്നത്
ഫാസിലിനൊപ്പം ഫഹദ്, മലയൻ കുഞ്ഞ് പോസ്റ്റർ/ ഫേയ്സ്ബുക്ക്
ഫാസിലിനൊപ്പം ഫഹദ്, മലയൻ കുഞ്ഞ് പോസ്റ്റർ/ ഫേയ്സ്ബുക്ക്
Updated on: 
1 min read

അച്ഛൻ ഫാസിൽ സംവിധാനം ചെയ്ത് നിർമിച്ച കൈ എത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെയാണ് ഫഹദ് സിനിമയിലേക്ക് എത്തുന്നത്. എന്നാൽ ചിത്രത്തിന്റെ പരാജയം രണ്ടു പേരുടേയും സിനിമ ജീവിതത്തെ കാര്യമായി ബാധിച്ചു. ആദ്യ സിനിമയ്ക്ക് ശേഷം പഠിക്കാൻ അമേരിക്കയിലേക്ക് പറന്ന ഫഹദ് പിന്നീട് വർഷങ്ങൾക്ക് തിരിച്ചെത്തിയത് മികച്ച അഭിനേതാവായാണ്. ഇപ്പോൾ മലയാളത്തിലെ അറ്റവും മികച്ച അഭിനേതാക്കളിൽ ഒരാളാണ് താരം. 

തിരിച്ചു വരവു നടത്തി വർഷങ്ങൾ കഴിഞ്ഞിട്ടും അച്ഛനും മകനും വീണ്ടും ഒന്നിച്ചിരുന്നില്ല. ഇപ്പോൾ ഇതാ 18 വർഷങ്ങൾക്ക് ശേഷം അച്ഛനൊപ്പം ഒരു സിനിമ ഒരുക്കുകയാണ് ഫഹദ്. മലയൻകുഞ്ഞ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റര്‍ പുറത്തുവിട്ടു. ഫഹദ് ഫാസിൽ നിയകനാവുന്ന ചിത്രത്തിൽ നിർമാതാവിന്റെ റോളിലാണ് ഫാസിൽ എത്തുന്നത്. നവാ​ഗതനായ സജിമോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
 
മഹേഷ് നാരായണനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ചിത്രത്തിൽ് ഛായാ​ഗ്രാഹകന്റെ റോളിലും മഹേഷ് നാരായണൻ എത്തുന്നുണ്ട്. വൈശാഖ്, വി.കെ. പ്രകാശ് എന്നിവരുടെ അസോഷ്യേറ്റ് ആയിരുന്നു സജിമോൻ. സുഷിൻ ശ്യാമാണ് ചിത്രത്തിന് സം​ഗീതം ഒരുക്കുന്നത്. ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന ജോജിയുടെ ചിത്രീകരണത്തിനു ശേഷമാകും ഈ ചിത്രം ആരംഭിക്കുക. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER