'മരുമകനല്ല, എന്റെ മോനായിരുന്നു...; നീറ്റല്‍ തന്ന് പോയി'; കലാഭവന്‍ നവാസിനെ ഓര്‍ത്ത് വിങ്ങി രഹ്നയുടെ പിതാവ്, വിഡിയോ

22 വര്‍ഷമായി എന്റെ കൂടെ ആയിരുന്നു. മരുമോന്‍ അല്ലായിരുന്നു, മകനായിരുന്നു
Kalabhavan Navas father in law
Kalabhavan Navas father in law
Updated on
1 min read

മലയാളികളുടെ മനസില്‍ ഇന്നുമൊരു നോവാണ് കലാഭവന്‍ നവാസിന്റെ വേര്‍പാട്. മിമിക്രി വേദികളിലും സിനിമയിലും ടെലിവിഷനിലുമൊക്കെ നിറഞ്ഞു നിന്ന മുഖം. ചിരിപ്പിച്ചും പാട്ടു പാടി തന്നുമൊക്കെ, മലയാളികളുടെ കുടുംബത്തിലെ ഒരംഗത്തെപ്പോലെയായി മാറിയിരുന്നു നവാസ്. അതുകൊണ്ട് തന്നെ ആ മരണവാര്‍ത്ത ഉള്‍ക്കൊള്ളാന്‍ മലയാളിയ്ക്ക് സാധിച്ചിരുന്നില്ല.

Kalabhavan Navas father in law
'നിന്റെ ശരീരം കാണണം'; അടിവസ്ത്രങ്ങള്‍ ധരിക്കാന്‍ തന്ന ഫോട്ടോഗ്രാഫര്‍; ദുരനുഭവം വെളിപ്പെടുത്തി ഐശ്വര്യ രാജേഷ്

നവാസിനെ അറിയുന്നവര്‍ക്കെല്ലാം ഭാര്യ രഹ്നയേയും അറിയാമായിരുന്നു. ഒരുമിച്ചല്ലാതെ ഇരുവരേയും കണ്ടിട്ടുണ്ടാകില്ല. അപ്രതീക്ഷിതമായി കടന്നു വന്ന മരണം നവാസിനേയും കൊണ്ടുപോയപ്പോള്‍ ഒറ്റയ്ക്കായി പോയ രഹ്നയെക്കുറിച്ച് ഓര്‍ത്തു കൂടിയാണ് മലയാളി വേദനിച്ചത്. ഇപ്പോഴിതാ നവാസിനെക്കുറിച്ച് രഹ്നയുടെ പിതാവും നാടക പ്രവര്‍ത്തകനുമായ കൊച്ചിന്‍ ഹസ്സനാര്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.

Kalabhavan Navas father in law
ജീത്തു ജോസഫിന്റെ ആവറേജ് ത്രില്ലർ; 'വലതുവശത്തെ കള്ളൻ'- റിവ്യൂ

നവാസ് രചിച്ച നാടകത്തിന്റെ അവതരണത്തിനിടെ ഹസ്സനാര്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയുടെ കണ്ണ് നനയ്ക്കുന്നത്. നവാസ് തനിക്ക് മരുമകനല്ല, മകനായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. മരുമോന്‍ അല്ലായിരുന്നു, മകനായിരുന്നു. എല്ലാം അറിഞ്ഞു ചെയ്യുന്ന ആളായിരുന്നു. ഇതുവരെ ഒരാളെ പറ്റി പോലും മോശം പറഞ്ഞിട്ടില്ല.നീറ്റല്‍ തന്നു പോയി, എന്നാണ് അദ്ദേഹം പറയുന്നത്.

''എനിക്ക് രണ്ട് പെണ്‍കുട്ടികള്‍ ആണ്. അതില്‍ ഇളയ ആളാണ് രഹന. എന്റെ രണ്ടു മക്കളും മരുമക്കളാണ്. വീട്ടിലേക്കു വന്നു കയറിയ പുത്രന്മാര്‍ രണ്ടുപേരും നല്ല പുത്രന്മാരായിരുന്നു. 22 വര്‍ഷമായി എന്റെ കൂടെ ആയിരുന്നു എന്റെ മരുമോന്‍. മരുമോന്‍ അല്ലായിരുന്നു, മകനായിരുന്നു. എല്ലാം അറിഞ്ഞു ചെയ്യുന്ന ആളായിരുന്നു. ഇതുവരെ ഒരാളെ പറ്റി പോലും മോശം പറഞ്ഞിട്ടില്ല. നവാസ്.. നീറ്റല്‍ തന്നു പോയി. പുതിയ നാടകം എഴുതിക്കൊണ്ടിരിക്കുകയായിരുന്നു. 12 പേജോളം എഴുതി. എന്നോട് കഥ പറഞ്ഞു തന്നു. ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന നാടകം മാറ്റി ഇതു ചെയ്യാമെന്നു പറഞ്ഞു. പക്ഷേ, അവന്‍ പോയി'' അദ്ദേഹം പറയുന്നു.

നവാസ് അവസാനമായി അഭിനയിച്ച പ്രകമ്പനം സിനിമ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. സിനിമ എല്ലാവരും കാണണമെന്നും ഇനിയൊരു സിനിമയില്‍ നവാസിനെ കാണാന്‍ സാധിക്കില്ലല്ലോ എന്ന വേദനയും അദ്ദേഹം പങ്കുവെക്കുന്നുണ്ട്. നവാസ് രചിച്ച ഇന്ന് എന്ന നാടകം കാണാനെത്തിയ നവാസിന്റെ സുഹൃത്തുക്കളേയും സഹപ്രവര്‍ത്തകരേയും കണ്ടപ്പോള്‍ സന്തോഷം തോന്നിയെന്നും ഹസ്സനാര്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

Summary

Father in law of Kalabhavan Navas remembers him. says he was not a son in law but a son to him.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com