ചെമ്പൻ വിനോദ്,  ചെമ്പൻ ജോസ്
ചെമ്പൻ വിനോദ്, ചെമ്പൻ ജോസ്

നടൻ ചെമ്പൻ വിനോദ് ജോസിന്റെ പിതാവ് അന്തരിച്ചു 

സംസ്കാരം ഇന്ന് വൈകിട്ട് നടക്കും
Published on

ടൻ ചെമ്പൻ വിനോദ് ജോസിന്റെ പിതാവ് മാളിയേക്കൽ ചെമ്പൻ ജോസ് അന്തരിച്ചു. ഇന്ന് വൈകിട്ട് നാല് മണിക്ക് അങ്കമാലി ബസിലിക്കയിൽ വച്ച് സംസ്കാരം നടക്കും. 

ഭാര്യ: ആന്നിസ്. മക്കൾ: ചെമ്പൻ വിനോദ് ജോസ്, ഉല്ലാസ് ജോസ്, ദീപ ജോസ്.

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നായകന്‍ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ ചെമ്പൻ വിനോദ് പിന്നീട് പ്രതിനായകനായും സഹനടനായും നായകനായുമൊക്കെ തിളങ്ങി. 2018ൽ ഈമയൗ എന്ന ചിത്രത്തിലെ അഭിനയത്തിന് ഗോവ ചലച്ചിത്രമേളയിൽ മികച്ച നടനുള്ള പുരസ്കാരം നേടി. 2017ൽ അങ്കമാലി ഡയറീസിലൂടെ തിരക്കഥാരംഗത്ത് ചുവടുവച്ച ചെമ്പൻ 2018ൽ ഗോലിസോഡ 2വിലൂടെ തമിഴിലും അരങ്ങേറ്റം കുറിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com