'മോശമായി സ്പര്‍ശിച്ചയാളെ അടിച്ചു, അയാള്‍ എന്നെ തല്ലി താഴെയിട്ടു'; ദുരനുഭവം പങ്കിട്ട് ഫാത്തിമ സന

Fatima Sana Shaikh
Fatima Sana Shaikhഇന്‍സ്റ്റഗ്രാം
Updated on
1 min read

തനിക്കുണ്ടായ മോശം അനുഭവം തുറന്ന് പറഞ്ഞ് നടി ഫാത്തിമ സന ഷെയ്ഖ്. തന്റെ ദേഹത്ത് മോശമായി സ്പര്‍ശിച്ചയാളെ തല്ലിയതിനെക്കുറിച്ചാണ് ഫാത്തിമ പറയുന്നത്. താന്‍ തല്ലിയയാള്‍ തന്നെ തിരിച്ച് തല്ലി വീഴ്ത്തിയെന്നും ഫാത്തിമ സന പറയുന്നു. ഹൗട്ടര്‍ഫ്‌ളൈയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഫാത്തിമ സനയുടെ വെളിപ്പെടുത്തല്‍.

Fatima Sana Shaikh
സ്ത്രീയും പുരുഷനും തുല്യരല്ല, സമത്വത്തില്‍ വിശ്വസിക്കുന്നവര്‍ സൃഷ്ടിച്ചത് വിഡ്ഢികളുടെ തലമുറയെ: കങ്കണ റണാവത്

''ഒരിക്കല്‍ ഒരാള്‍ എന്നെ മോശമായി സ്പര്‍ശിച്ചു. ഞാന്‍ അയാളെ അടിച്ചു. പക്ഷെ അയാള്‍ എന്നെ ശക്തമായി തിരിച്ചടിച്ചു. ഞാന്‍ അടിയേറ്റ് നിലത്ത് വീണു. അയാള്‍ എന്നെ തൊട്ടതിനാണ് ഞാന്‍ അയാളെ അടിച്ചത്. പക്ഷെ അത് അയാളെ ദേഷ്യപിടിപ്പിച്ചു. ഞാന്‍ നിലത്ത് വീഴുന്നത് വരെ അയാള്‍ എന്നെ തല്ലി'' എന്നാണ് ഫാത്തിമ പറയുന്നത്.

Fatima Sana Shaikh
ഒരു കോടിയുടെ ഭാ​ഗ്യശാലി ആര്?; സുവർണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു | Suvarna Keralam SK 07 Lottery Result

''ആ സംഭവത്തിന് ശേഷം ഞാന്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്താന്‍ തുടങ്ങി. പക്ഷെ അതിലെ വിരോധാഭാസം നോക്കൂ, നമുക്ക് നേരെ എന്തെങ്കിലും ഉണ്ടായാലും അതിനോട് എങ്ങനെയാണ് പ്രതികരിക്കേണ്ടത് എന്ന് നമ്മള്‍ക്ക് ചിന്തിക്കേണ്ടി വരികയാണ്.'' എന്നും താരം പറയുന്നു. തനിക്ക് നേരിടേണ്ടി വന്ന മറ്റൊരു അനുഭവവും താരം പങ്കുവെക്കുന്നുണ്ട്.

''കൊവിഡ് ലോക്ക്ഡൗണിന്റെ കാലത്ത് ഞാന്‍ മുംബൈയിലൂടെ സൈക്കിള്‍ ഓടിക്കുകയായിരുന്നു. മാസ്‌ക് ധരിച്ചിരുന്നു. ഒരു ടെമ്പോ ഡ്രൈവര്‍ എന്നെ പിന്തുടരാന്‍ തുടങ്ങി. ഹോണടിച്ചും ബഹളമുണ്ടാക്കിയും ശല്യം ചെയ്യുകയായിരുന്നു അയാള്‍. ഞാന്‍ എന്റെ വഴിയിലേക്ക് തിരിയുന്നത് വരെ അയാള്‍ എന്നെ പിന്തുടര്‍ന്നു വന്നു. ഇതൊക്കെ നേരിടാന്‍ ഒരു പെണ്‍കുട്ടിയായി ജനിച്ചാല്‍ മാത്രം മതി'' എന്നാണ് ഫാത്തിമ പറയുന്നത്.

ദംഗല്‍ എന്ന ചിത്രത്തിലൂടെ കയ്യടി നേടിയ നടിയാണ് ഫാത്തിമ. ഇയ്യടുത്തിറങ്ങിയ ചിത്രങ്ങളായ മെട്രോ ഇന്‍ ദിനോം, ആപ് ജൈസ കോയ് എന്നിവയിലെ ഫാത്തിമയുടെ പ്രകടനം കയ്യടി നേടിയിരുന്നു. മാധവന്‍ ആണ് ആപ് ജൈസ കോയിയില്‍ ഫാത്തിമയുടെ നായകന്‍.

Summary

Fatima Sana Shaikh recalls being touched inappropriately and hiting a man for it. but he hit her back until she fell down.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com