ഡാന്‍സ് കളിക്കവെ അപസ്മാരം, രക്ഷിച്ച കൂട്ടുകാരിയുടെ കൈ കടിച്ചു മുറിച്ചു; ഡ്രഗ്സ് കഴിച്ചതാണെന്ന് പറഞ്ഞ ഡോക്ടർ: ഫാത്തിമ സന ഷെയ്ഖ്

മരുന്ന് എനിക്ക് താങ്ങാന്‍ പറ്റുന്നതായിരുന്നില്ല. മയക്കുമരുന്ന് പോലെയായിരുന്നു
Fatima Sana Shaikh
Fatima Sana Shaikhഇന്‍സ്റ്റഗ്രാം
Updated on
2 min read

തന്റെ അപസ്മാരത്തെക്കുറിച്ച് നടി ഫാത്തിമ സന ഷെയ്ഖ് പറഞ്ഞത് നേരത്തെ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ ദംഗല്‍ സിനിമയുടെ ചിത്രീകരണത്തിനിടെ തനിക്ക് അപസ്മാരമുണ്ടയതിനെക്കുറിച്ചും ആമിര്‍ ഖാനും സാന്യ മല്‍ഹോത്രയും തന്നെ സഹായിച്ചതിനെക്കുറിച്ചും സംസാരിക്കുകയാണ് ഫാത്തിമ സന ഷെയ്ഖ്. ആ വാക്കുകളിലേക്ക്:

ഞാന്‍ പരിശീലനം നടത്തുകയായിരുന്നു. അതിന് മുമ്പ് ചെറുപ്പത്തില്‍ സംഭവിച്ചിട്ടുണ്ട്. പക്ഷെ എനിക്ക് ഓര്‍മയില്ല. പേടി തോന്നുന്നതും ബോധം കെടുന്നതും കണ്ണ് തുറക്കുമ്പോള്‍ ഹോസ്പിറ്റില്‍ കിടക്കുന്നതും മാത്രമേ എനിക്കോര്‍മ്മയുള്ളൂ. ഒരിക്കല്‍ ഇത് സംഭവിച്ചപ്പോള്‍ ഞാന്‍ ഡാന്‍സ് ക്ലാസിലായിരുന്നു. ഡാന്‍സ് ചെയ്തു കൊണ്ടിരിക്കെ ഞാന്‍ ബോധം കെട്ട് വീണു. സീഷറുണ്ടായി. ഒരു പെണ്‍കുട്ടി അവളുടെ കൈ എന്റെ വായില്‍ വച്ചു. ഞാന്‍ അവളെ കടിച്ചു. സ്പൂണ്‍ വെക്കാനൊക്കെ പറയില്ലേ, ആ പാവം സ്വന്തം കൈ ആണ് വച്ചത്. ഞാന്‍ കടിച്ച് അവളുടെ കൈ മുറിഞ്ഞ് ചോര വന്നു. അവള്‍ക്ക് പിന്നെന്ത് സംഭവിച്ചുവെന്ന് ദൈവത്തിനറിയാം. അവര്‍ എന്നെ ആശുപത്രിയില്‍ കൊണ്ടുപോയി. കണ്ണ് തുറക്കുമ്പോള്‍ ഞാന്‍ ആശുപത്രിയിലാണ്. എനിക്ക് ഒരു ഓര്‍മയുമില്ല.

ഞാന്‍ ഡാന്‍സ് ക്ലാസിലായിരുന്നു. പിന്നെ എന്ത് നടന്നുവെന്ന് ഓര്‍മയില്ല. കണ്ണ് തുറന്നപ്പോള്‍ പത്ത് പേര്‍ എന്നെ മുകളീന്ന് നോക്കുകയാണ്. പരിചിതമായ മുഖമൊന്നും കണ്ടില്ല. എവിടെയാണെന്ന് മനസിലായില്ല. എന്തിന് ഇവിടെ വന്നുവെന്നും ഓര്‍മയില്ല. ഞാന്‍ കരയാന്‍ തുടങ്ങി പിന്നെ ഡോക്ടര്‍ വന്നു. അവള്‍ അറ്റന്‍ഷന്‍ കിട്ടാന്‍ വേണ്ടി ചെയ്യുന്നതാണെന്ന് അയാള്‍ പറഞ്ഞു. അവര്‍ എന്റെ അച്ഛനോടും അമ്മയോടും പറഞ്ഞു. ചിലപ്പോള്‍ എന്തെങ്കിലും മയക്കുമരുന്ന് ഉപയോഗിക്കുന്നതായിരിക്കും എന്ന് ഡോക്ടര്‍ പറഞ്ഞു. അയാള്‍ക്കും അറിവുണ്ടായിരുന്നില്ല.

ദംഗലിനിടെ പലവട്ടം ഞാന്‍ ബോധം കെട്ടു. ട്രെയ്‌നിങിനിടെയും അതേ അനുഭവം ഉണ്ടായി. ആദ്യം കുഴപ്പമില്ല, ശരിയാകുമെന്ന് കരുതി. പക്ഷെ പിന്നെ അത് കൂടി കൂടി വന്നു. എന്റെ അടുത്ത് വന്നവരോടൊക്കെ ഞാന്‍ എനിക്ക് സീഷര്‍ വരാന്‍ പോവുകയാണെന്ന് പറഞ്ഞു. ആര്‍ക്കും എന്താണെന്ന് മനസിലായില്ല. എനിക്കും അറിയില്ല എന്താണെന്ന്. ഭാഗ്യത്തിന് ആമിറും സാന്യയും ഉണ്ടായിരുന്നു. കൃപ ശങ്കര്‍ ബിഷ്‌ണോയ് ആയിരുന്നു പരിശീലിപ്പിച്ചിരുന്നത്. വേഗം ഗൂഗിള്‍ ചെയ്തു നോക്കി. ഉത്തരം കിട്ടി. സിനിമ തന്നെ എന്നെ ആശ്രയിച്ചാണിരിക്കുന്നതെന്നതിനാല്‍ പ്രൊഡക്ഷന്‍ ഹൗസ് എല്ലാ ഉത്തരവാദിത്തവും ഏറ്റെടത്തു. അവര്‍ എന്നെ ഡോക്ടറിന്റെ അടുത്തു കൊണ്ടുപോയി. എല്ലാ ടെസ്റ്റും ചെയ്തു.

അവര്‍ എനിക്ക് മരുന്ന് തന്നു. പക്ഷെ ആ മരുന്ന് എനിക്ക് താങ്ങാന്‍ പറ്റുന്നതായിരുന്നില്ല. മയക്കുമരുന്ന് പോലെയായിരുന്നു. നേരെ നടക്കാന്‍ പോലും പറ്റില്ലായിരുന്നു. എപ്പോഴും വിഷാദവും ദേഷ്യവും. അതോടെ മരുന്ന് കഴിക്കുന്നത് നിര്‍ത്തി. എന്നാല്‍ അക്കാര്യം ആരോടും പറഞ്ഞില്ല. കാരണം മരുന്ന് ഉപേക്ഷിച്ചാല്‍ എനിക്ക് സീഷറുണ്ടാകും. സീഷറുണ്ടാകുന്നത് ആരും കാണാന്‍ പാടില്ല. അതിനാല്‍ സാധ്യത തോന്നുമ്പോള്‍ തന്നെ ഞാന്‍ ബാത്ത് റൂമിലേക്ക് ഓടും. അകത്ത് കയറി അടച്ചിരിക്കും. അത് പക്ഷെ നാല് വര്‍ഷം നീണ്ടുപോയി.

Summary

Fatima Sana Sheikh recalls having epileptic seizures during training for Dangal.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com