രാമായണ കണ്ട് ഉറങ്ങിപ്പോയി, രാവണൻ അന്യായ പേഴ്‌സനാലിറ്റി; ചിത്രമൊരു 3D ബാലേയെന്ന് ശാരദക്കുട്ടി

രാവണനൊഴികെ എല്ലാവരും ഒരു ബാലേയിൽ കാണുന്നതു പോലെ വികൃതരൂപങ്ങളായേ തോന്നിയുള്ളു. രാവണൻ അന്യായ പേഴ്‌സണാലിറ്റി.
Ramayana
RamayanaPinterest
Updated on: 
1 min read

രാമയണ സിനിമ കണ്ട് ഉറങ്ങിപ്പോയെന്ന് എഴുത്തുകാരി ശാരദക്കുട്ടി. ചിത്രം ഒരു ത്രീഡി ബാലെ പോലെ തോന്നിയെന്നും യാഷും സായി പല്ലവിയും ശോഭനയും ഒഴികെ ആരും ആകർഷണീയമായി തോന്നിയില്ലെന്നും ശാരദക്കുട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

രണ്ടാം ഭാ​ഗം കാണാനുള്ള യാതൊരു തോന്നലും സൃഷ്ടിക്കാത്ത ഒന്നാം ഭാ​ഗത്തിൽ രാവണന്റേത് അന്യായ പേഴ്സണാലിറ്റി ആയിരുന്നുവെന്നും കുറിപ്പിൽ പറയുന്നു. 35 വർഷങ്ങൾക്കു മുൻപ് കണ്ട രാമായണയിൽനിന്നും സാങ്കേതികമായല്ലാത്ത മാറ്റങ്ങളൊന്നും സംഭവിച്ചി‌ട്ടില്ലെന്നും ശാരദക്കുട്ടി പറഞ്ഞു.

ശാരദക്കുട്ടിയുടെ വാക്കുകൾ:

രാമായണം കണ്ടു. വെട്ടിലും കുത്തിലും അക്രമങ്ങളിലും ആരംഭിക്കൽ ചെറു സിനിമകൾ മുതൽ ബ്രഹ്മാണ്ഡ സിനിമകൾ വരെ ഒരു ഫാഷനാക്കിയിരിക്കുന്നു. 3D യിൽ പലപ്പോഴും തലയും കഴുത്തും വെട്ടിച്ചു കൊണ്ടിരുന്നു. കുന്തമൊക്കെ മുഖത്തേക്ക് വരുന്നത് പണ്ടേ കണ്ടതെങ്കിലും ഞെട്ടി ഞെട്ടി വശം കെട്ടു.

രാക്ഷസരൂപങ്ങളിൽ രാവണനൊഴികെ എല്ലാവരും ഒരു ബാലേയിൽ കാണുന്നതു പോലെ വികൃതരൂപങ്ങളായേ എനിക്കു തോന്നിയുള്ളു. തികച്ചും ഒരു 3D ബാലേ. രാവണൻ അന്യായ പേഴ്‌സണാലിറ്റി. ദശരഥൻ്റെ പുത്രകാമേഷ്ടിയും രാവണൻ്റെ സീതയെ തട്ടിക്കൊണ്ടു പോകലും ഒന്നും വിസ്തരിക്കാതെ ഒതുക്കത്തിൽ കാണിച്ചത് നന്നായി.

ഇടക്കൊന്നു മയങ്ങിപ്പോയതു കൊണ്ട് മണ്ഡോദരി വന്ന ഭാഗവും മാരീചൻ്റെ മാൻ രൂപം വന്ന ഭാഗവുമൊക്കെ ശ്രദ്ധിക്കാൻ പറ്റിയില്ല. പരശുരാമ ശ്രീരാമ സംഘട്ടനവും ഉറക്കത്തിനിടയിലാണ് സംഭവിച്ചത്. 35 വർഷം മുൻപ് കണ്ട രാമായണത്തിൽ നിന്ന് വ്യത്യസ്തമായി ടെക്നിക്കലി അല്ലാതെ പുതുതായി മാറ്റമൊന്നും സംഭവിക്കുന്നില്ല എന്ന് മനസ്സിലായി കഴിഞ്ഞിരുന്നു.

യാഷും സായി പല്ലവിയും ശോഭനയും ഒഴികെ ആരും ആകർഷണീയമായി തോന്നിയില്ല. പുഷ്പകവിമാനവും ജടായുവും വനങ്ങളും കാഴ്ചയിൽ അതീവ ഭംഗിയായി. രണ്ടാം ഭാഗം കാണുവാനുള്ള ഒരു തോന്നലും ഉണ്ടാക്കാത്ത ഒന്നാം ഭാഗം.

അതേസമയം ആയിരംകോടി കടന്ന് ബോക്സ് ഓഫീസിൽ കുതിപ്പ് തുടരുകയാണ് 'രാമായണ' ആദ്യഭാ​ഗം. ആഗോള ബോക്‌സ് ഓഫീസില്‍ 1000 കോടിയെന്ന നേട്ടം കൈവരിക്കുന്ന 11-ാമത്തെ ചിത്രമാണിത്. എന്നാൽ, മുടക്കുമുതൽ തിരിച്ചുപിടിച്ച് ലാഭത്തിലേക്ക് കടക്കാൻ ചിത്രത്തിന് ഏകദേശം 2800 കോടി രൂപയുടെ കളക്ഷൻ ആവശ്യമാണെന്നാണ് ട്രാക്കിങ് പേജുകളുടെ വിലയിരുത്തൽ.

Summary

Fell asleep while watching the Ramayana; Ravana has an incredible personality, says Sharadakutty

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER