നിർമാതാവ് കെ എസ് ആർ മൂർത്തി അന്തരിച്ചു 

സംവിധായകൻ കെ എസ് സേതുമാധവന്റെ ഇളയ സഹോദരനാണ്
മൂർത്തി നിർമ്മിച്ച അഴകുള്ള സെലീന, കന്യാകുമാരി എന്നീ ചിത്രങ്ങളിലെ രം​ഗങ്ങൾ
മൂർത്തി നിർമ്മിച്ച അഴകുള്ള സെലീന, കന്യാകുമാരി എന്നീ ചിത്രങ്ങളിലെ രം​ഗങ്ങൾ
Updated on: 
1 min read

കോയമ്പത്തൂർ: നിർമാതാവ് കെ എസ് രാമമൂർത്തി (കെ എസ് ആർ മൂർത്തി – 87) അന്തരിച്ചു. ‌20 വര്‍ഷമായി താമസിക്കുന്ന പോത്തന്നൂര്‍ കതിരവന്‍ നഗറിലെ വീട്ടിലായിരുന്നു അന്ത്യം. സംവിധായകൻ കെ എസ് സേതുമാധവന്റെ ഇളയ സഹോദരനാണ്. 

ഒരു പെണ്ണിന്റെ കഥ, പണിതീരാത്ത വീട്, ഇൻക്വിലാബ് സിന്ദാബാദ്, അഴകുള്ള സെലീന, മയിലാടുംകുന്ന് തുടങ്ങിയ മലയാള ചിത്രങ്ങൾ മൂർത്തി നിർമ്മിച്ചവയാണ്. കമൽഹാസന്റെ ആദ്യ മലയാള ചിത്രമായ ‘കന്യാകുമാരി’ അടക്കം ഇരുപതോളം സിനിമകൾ നിർമ്മിച്ചിട്ടുണ്ട്. തമിഴിൽ നാളൈ നമതെ, ഏണിപ്പടികൾ എന്നിവ നിർമ്മിച്ചു. ചിത്രാഞ്ജലി ഫിലിംസ്, ചിത്രകലാ കേന്ദ്രം, ഗജേന്ദ്ര ഫിലിംസ് എന്നിവയുടെ ബാനറിലാണ് മൂർത്തി സിനിമകൾ നിർമ്മിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Sai Pallavi
Ramzan Muhammed
Chali Pala and Mohanlal
Karthik Subbaraj, Dorothy
X

FOLLOW US

ON GOOGLE DISCOVER