ചലച്ചിത്ര സംവിധായിക മധുര ജസ്‌രാജ് അന്തരിച്ചു

86 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് മരണം.
Late Madhura Jasraj and Pandit Jasraj
മധുര ജസ്‌രാജും പണ്ഡിറ്റ് ജസ്‌രാജുംഎഎന്‍ഐ
Updated on
1 min read

മുംബൈ: പ്രശസ്ത ചലച്ചിത്ര സംവിധായിക മധുര ജസ്‌രാജ് അന്തരിച്ചു. അന്തരിച്ച പ്രശസ്ത സംഗീതജ്ഞന്‍ പണ്ഡിറ്റ് ജസ്‌രാജിന്‍റെ ഭാര്യയും ഇതിഹാസ ചലച്ചിത്രകാരന്‍ വി ശാന്താറാമിന്റെ മകളുമാണ് മധുര ജസ്‌രാജ്. ബുധനാഴ്ച പുലര്‍ച്ചെ സ്വവസതിയിലാണ് അന്ത്യം. 86 വയസായിരുന്നു.

Late Madhura Jasraj and Pandit Jasraj
ഇതു കൊള്ളാലോ! കൂട്ടുകാരികൾക്കൊപ്പം കിടിലൻ ഡാൻസുമായി നൈല ഉഷ; വിഡിയോ വൈറൽ

ഉച്ചകഴിഞ്ഞ് 3.30ന് ഒഷിവാര ശ്മശാനത്തിലാണ് സംസ്‌കാരം. എഴുത്തുകാരി, നിര്‍മാതാവ്, നൃത്തസംവിധായിക എന്നീ നിലകളില്‍ സജീവമായിരുന്നു. ഭര്‍ത്താവിനോടുള്ള ആദരസൂചകമായി 'സംഗീത് മാര്‍ത്താണ്ഡ് പണ്ഡിറ്റ് ജസ്‌രാജ്' (2009) എന്ന ഡോക്യുമെന്ററി നിര്‍മിച്ചു. മധുരയും അവരുടെ സഹോദരനും ചലച്ചിത്ര നിര്‍മാതാവുമായ കിരണ്‍ ശാംതാരവും പിതാവ് ശാന്താറാമിന്റെ ജീവചരിത്രം എഴുതി. നിരവധി നോവലുകളും മധുര എഴുതിയിട്ടുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

2010-ല്‍ മധുര തന്റെ ആദ്യ മറാഠി ചിത്രമായ 'ആയ് തുജാ ആശിര്‍വാദ്' സംവിധാനം ചെയ്തു. ഒരു ഫീച്ചര്‍ ഫിലിമിലെ ഏറ്റവും പ്രായം കൂടിയ നവാഗത സംവിധായികയായി ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടി. 1962ലാണ് മധുര പണ്ഡിറ്റ് ജസ്‌രാജിനെ കണ്ടുമുട്ടുകയും വിവാഹിതരാവുകയും ചെയ്തു. മകന്‍ ശരംഗ്ദേവ് പണ്ഡിറ്റ്, മകള്‍ ദുര്‍ഗ ജസ്‌രാജ്, നാല് പേരക്കുട്ടികള്‍ എന്നിവരാണുള്ളത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com