അനുമതിയില്ലാതെ ഗാനങ്ങള്‍ ഉപയോഗിച്ചു; പകര്‍പ്പവകാശ ലംഘനത്തിന് രക്ഷിത് ഷെട്ടിക്കെതിരെ കേസ്

എംആര്‍ടി മ്യൂസിക്കിന്റെ പങ്കാളിയായ നവീന്‍ കുമാറാണ് ഷെട്ടിക്കും അദ്ദേഹത്തിന്റെ പ്രൊഡക്ഷന്‍ ഹൗസിനുമെതിരെ യശ്വന്തപുര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
രക്ഷിത് ഷെട്ടി
രക്ഷിത് ഷെട്ടിഫെയ്സ്ബുക്ക്
Updated on
1 min read

ബംഗളൂരു: ബാച്ചിലര്‍ പാര്‍ട്ടി എന്ന സിനിമയില്‍ എംആര്‍ടി മ്യൂസിക് സംഗീത കമ്പനിയുടെ രണ്ട് ഗാനങ്ങള്‍ അനധികൃതമായി ഉപയോഗിച്ചതിന് കന്നഡ നടനും ചലച്ചിത്ര നിര്‍മാതാവുമായ രക്ഷിത് ഷെട്ടിക്കെതിരെ കേസ്.

രക്ഷിത് ഷെട്ടി
'ഓപ്പറേഷൻ തിയറ്ററിൽ നിന്റെ അരികിൽ ഞാനുണ്ടായിരുന്നു'; സന്തോഷം പങ്കുവച്ച് ശിവകാർത്തികേയൻ

എംആര്‍ടി മ്യൂസിക്കിന്റെ പങ്കാളിയായ നവീന്‍ കുമാറാണ് ഷെട്ടിക്കും അദ്ദേഹത്തിന്റെ പ്രൊഡക്ഷന്‍ ഹൗസിനുമെതിരെ യശ്വന്തപുര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. 'ഗല്ലിമാത്തു', 'ന്യായ എല്ലിഡെ' എന്നീ രണ്ട് ഗാനങ്ങളാണ് ഈ സിനിമയില്‍ ഉപയോഗിച്ചത്.

ഇതുമായി ബന്ധപ്പെട്ട് നടന് പൊലീസ് നോട്ടീസ് അയച്ചിട്ടുണ്ട്. ആരോപണത്തെക്കുറിച്ച് രക്ഷിത് ഷെട്ടി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഈ വര്‍ഷം ജനുവരി 26 ന് റിലീസ് ചെയ്ത അഭിജിത് മഹേഷ് സംവിധാനം ചെയ്ത ചിത്രം നിര്‍മിച്ചത് രക്ഷിത് ഷെട്ടിയുടെ നിര്‍മാണ കമ്പനിയായ പരംവാ സ്റ്റുഡിയോസ് ആണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സംപ്രേഷണാവകാശവും ഉടമസ്ഥാവകാശവും വാങ്ങാതെ പകര്‍പ്പവകാശ നിയമം ലംഘിച്ച് ഷെട്ടി ഈ ഗാനങ്ങള്‍ സിനിമയില്‍ ഉപയോഗിച്ചുവെന്നാണ് പരാതിയിലുള്ളത്. ഈ ഗാനങ്ങള്‍ സിനിമയില്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ഈ വര്‍ഷം ജനുവരിയില്‍ ഇരു പാര്‍ട്ടികളും തമ്മില്‍ ചര്‍ച്ച നടത്തിയെങ്കിലും അന്തിമ തീരുമാനമായിരുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. ഷൂട്ടിങിന്റെ തിരക്കുമായി ബന്ധപ്പെട്ട് രക്ഷിത് ഷെട്ടി സംസ്ഥാനത്തിന് പുറത്തായതിനാല്‍ തിരിച്ചെത്തിയ ഉടനെ വിശദമായ മൊഴി രേഖപ്പെടുത്തും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com