തോക്കെടുത്ത് മമ്മൂട്ടിയുടെ എൻട്രി; പുഴു ഫസ്റ്റ് ലുക്ക് പുറത്ത്

മീശ മാത്രം വച്ച ലുക്കിലാണ് മമ്മൂട്ടി ചിത്രത്തിൽ എത്തുന്നത്
പുഴു പോസ്റ്റർ
പുഴു പോസ്റ്റർ
Updated on
1 min read

മ്മൂട്ടിയും പാർവതി തിരുവോത്തും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് പുഴു. നവാഗതയായ റത്തീന ശർഷാദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ്. കയ്യിൽ തോക്കുമായി വണ്ടിയിൽ നിന്ന് ഇറങ്ങുന്ന മമ്മൂട്ടിയെ ആണ് പോസ്റ്ററിൽ കാണുന്നത്. മമ്മൂട്ടി തന്നെയാണ് പോസ്റ്റർ പുറത്തുവിട്ടത്. 

മീശ മാത്രം വച്ച ലുക്കിലാണ് മമ്മൂട്ടി ചിത്രത്തിൽ എത്തുന്നത്. മമ്മൂട്ടി അഭിനയ ജീവിതത്തിൽ ഇതുവരെ ചെയ്യാത്ത കഥാപാത്രമാണ് പുഴുവിലേതെന്നാണ് റിപ്പോർട്ടുകൾ. വിധേയനിലേതു പോലുള്ള പ്രകടനമായിരിക്കും ചിത്രത്തിൽ മമ്മൂട്ടിയുടേതെന്നാണ് സം​ഗീത സംവിധായകൻ ജേക്സ് ബിജോയ് പറഞ്ഞത്.  ഉണ്ടക്ക് ശേഷം ഹർഷാദ് ഒരുക്കുന്നതാണ് സിനിമയുടെ കഥ. 

മമ്മൂട്ടിയുടെ മാനേജരും മേക്കപ്പ് മാനുമായ എസ്. ജോർജ് നിർമ്മാണം. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസും നിർമ്മാണ പങ്കാളികളാണ്. ചിത്രത്തിൽ നെടുമുടി വേണു, ഇന്ദ്രൻസ്, മാളവിക മോനോൻ തുടങ്ങി നിരവധി താരങ്ങൾ അഭിനയിക്കുന്നുണ്ട്.  തേനി ഈശ്വറാണ് ചിത്രത്തിനു വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com