വാ വാ വീരവ; നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം 'സ്വയംഭൂ' ആദ്യ ഗാനം ഏപ്രിൽ 16 ന്

985 എ. ഡിയുടെ പശ്ചാത്തലത്തിൽ ഒരു ഇതിഹാസ യുദ്ധകഥ
 Swayambhu
Swayambhu
Updated on
1 min read

തെലുങ്ക് താരം നിഖിലിനെ നായകനാക്കി ഭരത് കൃഷ്ണമാചാരി സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം "സ്വയംഭൂ" വിലെ ആദ്യ ഗാനം ഏപ്രിൽ 16 ന് റിലീസ് ചെയ്യും. രവി ബസ്‌റൂർ സംഗീതം നൽകിയ, "വാ വാ വീരവ" എന്ന വരികളോടെ ആരംഭിക്കുന്ന ഈ ഗാനം യോദ്ധാക്കളുടെ ആവേശവും വീര്യവും പ്രതിഫലിപ്പിക്കുന്ന ഒരു "വാരിയർ ആന്തം" ആയാണ് അവതരിപ്പിക്കുന്നത്. നിഖിൽ ഒരു ഇതിഹാസ യോദ്ധാവായി വേഷമിടുന്ന ഈ ചിത്രം പിക്സൽ സ്റ്റുഡിയോസിന്റെ ബാനറിൽ ഭുവനും ശ്രീകറും ചേർന്നാണ് നിർമ്മിക്കുന്നത്. ടാഗോർ മധുവാണ് ചിത്രം അവതരിപ്പിക്കുന്നത്.

അടുത്തിടെ ചിത്രത്തിന്റെ ആദ്യ ടീസർ പുറത്തു വരികയും മികച്ച പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. സ്വയംഭൂവിന്റെ തീവ്രമായ ലോകത്തിലേക്കുള്ള ആദ്യ കാഴ്ചയാണ് സമ്മാനിച്ച ടീസർ,. ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തിൽ വേരൂന്നിയ ഒരു ഇതിഹാസ യുദ്ധകഥയുടെ സൂചനയും നൽകി. മെഗാ കാൻവാസിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും ടീസർ കാണിച്ചു തന്നിരുന്നു. ഇന്ത്യൻ ചരിത്രത്തെയും പുരാണത്തെയും സംയോജിപ്പിച്ച് 985 എ. ഡിയുടെ പശ്ചാത്തലത്തിൽ ഒരു ആകർഷകമായ ഇതിഹാസ യുദ്ധകഥയാണ് ഇതിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നത്.

നീണ്ട മുടി, ചുരുണ്ട മീശ, പരുക്കൻ താടി, കടഞ്ഞെടുത്ത പോലത്തെ ശരീരം എന്നിവയുമായി ഒരു ഇതിഹാസ യോദ്ധാവിന്റെ രൂപത്തിലാണ് നിഖിൽ ഈ ചിത്രത്തിൽ എത്തുന്നത്. ഗാനത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു കൊണ്ടുള്ള പോസ്റ്ററിലും അദ്ദേഹത്തെ മികച്ച ലുക്കിലാണ് അവതരിപ്പിച്ചിരിക്കുന്നത്.

അദ്ദേഹത്തിന്റെ ഗംഭീര ആക്ഷൻ ആയിരിക്കും ചിത്രത്തിന്റെ ഹൈലൈറ്റ് എന്ന് ടീസർ സൂചിപ്പിച്ചിരുന്നു. കാർത്തികേയ 2 എന്ന ചിത്രത്തിലൂടെ രാജ്യം മുഴുവൻ ശ്രദ്ധ നേടിയ നിഖിലിൻ്റെ ഇരുപതാമത്തെ ചിത്രമാണ് "സ്വയംഭൂ".

മലയാളി താരം സംയുക്തയും നഭാ നടേഷും ആണ് ചിത്രത്തിലെ നായികാതാരങ്ങൾ. സുബ്ബരാജു, സുനിൽ എന്നിവരും ചിത്രത്തിൽ നിർണ്ണായക വേഷങ്ങളിൽ എത്തുന്നുണ്ട്. വമ്പൻ ബജറ്റും ഉയർന്ന സാങ്കേതിക നിലവാരവുമുള്ള പീരിയോഡിക് യുദ്ധ പശ്ചാത്തലത്തിലാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്. ഭരത് കൃഷ്ണമാചാരി തന്നെയാണ് ചിത്രം രചിച്ചത്. സമ്മർ റിലീസായി ചിത്രം തീയേറ്ററുകളിലെത്തും. തെലുങ്ക്, കന്നഡ, തമിഴ്, ഹിന്ദി, മലയാളം ഭാഷകളിൽ ചിത്രം ആഗോള റിലീസായെത്തും.

ഛായാഗ്രഹണം- കെ. കെ. സെന്തിൽ കുമാർ, സംഗീതം- രവി ബസ്രൂർ, എഡിറ്റിംഗ് - തമ്മി രാജു , പ്രൊഡക്ഷൻ ഡിസൈനർസ്- എം. പ്രഭാകരൻ, രവീന്ദർ, സംഭാഷണം - വിജയ് കാമിസേട്ടി, ആക്ഷൻ - കിങ് സോളമൻ, സ്റ്റണ്ട് സിൽവ, ജോഷുവ, വരികൾ - രാമജോഗയ്യ ശാസ്ത്രി, ശിവ ശക്തി ദത്ത, കെ കെ, നൃത്ത സംവിധാനം- വിജയ് ബിന്നി, ഭാനു, വസ്ത്രങ്ങൾ- അനുറെഡ്ഢി അക്കന്റി, എക്സികുട്ടീവ് പ്രൊഡ്യൂസർ- BBHR പ്രസാദ് , വിഎഫ്എക്സ്- ഫാന്റം എഫ്എക്സ്, പബ്ലിസിറ്റി ഡിസൈൻ- ധനി എലായ്, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആർഒ - ശബരി.

Summary

First song from Swayambhu will be out on April 16.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com