ബിജു മേനോന്‍ നായകനാകുന്ന 'തുണ്ട്' ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി

'വാനില്‍ നിന്നും' എന്ന ആദ്യ ഗാനമാണ് പുറത്തിറങ്ങിയത് മുതല്‍ പ്രേക്ഷകര്‍ക്കിടയില്‍ തരംഗമായിരിക്കുന്നത്
സ്‌ക്രീന്‍ ഷോട്ട്
സ്‌ക്രീന്‍ ഷോട്ട്
Updated on
1 min read

കൊച്ചി: ബിജു മേനോന്‍ പ്രധാന വേഷത്തില്‍ എത്തുന്ന 'തുണ്ട്' എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. വിനായക് ശശികുമാര്‍ രചിച്ച്, ഗോപി സുന്ദര്‍ സംഗീതം നല്‍കി പ്രണവം ശശി ആലപിച്ച 'വാനില്‍ നിന്നും' എന്ന ആദ്യ ഗാനമാണ് പുറത്തിറങ്ങിയത് മുതല്‍ പ്രേക്ഷകര്‍ക്കിടയില്‍ തരംഗമായിരിക്കുന്നത്.

ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍ - ജിംഷി ഖാലിദ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ കഥ - സംവിധാനം നിര്‍വ്വഹിക്കുന്നത് നവാഗതനായ റിയാസ് ഷെരീഫ് ആണ്. തല്ലുമാല, അയല്‍വാശി എന്നീ വിജയ ചിത്രങ്ങള്‍ക്ക് ശേഷം ആഷിക് ഉസ്മാന്‍ ഒരുക്കുന്ന 'തുണ്ടില്‍' ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് നിര്‍മ്മാതാവ് കൂടിയായ ജിംഷി ഖാലിദ് ആണ്. ചിത്രത്തിന്റെ തിരക്കഥ - സംഭാക്ഷണം ഒരുക്കുന്നത് സംവിധായകന്‍ റിയാസ് ഷെരീഫ്, കണ്ണപ്പന്‍ എന്നിവര്‍ ചേര്‍ന്നാണ്.

എഡിറ്റിംഗ് - നമ്പു ഉസ്മാന്‍, ലിറിക്സ് - മു.രി, ആര്‍ട്ട് - ആഷിഖ്.എസ്, സൗണ്ട് ഡിസൈന്‍ - വിക്കി കിഷന്‍, ഫൈനല്‍ മിക്‌സ് - എം. ആര്‍ രാജാകൃഷ്ണന്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്‍ - സുധര്‍മ്മന്‍ വള്ളിക്കുന്ന്, കൊസ്റ്റും - മാഷര്‍ ഹംസ, മേക്കപ്പ് - റോണക്സ് സേവ്യര്‍, കൊറിയോഗ്രാഫി - ഷോബി പോള്‍രാജ്, ആക്ഷന്‍ - ജോളി ബാസ്റ്റിന്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - അഗസ്റ്റിന്‍ ഡാന്‍, അസോസിയേറ്റ് ഡയറക്ടര്‍ - ഹാരിഷ് ചന്ദ്ര, സ്റ്റില്‍ - രോഹിത് കെ സുരേഷ്, വിതരണം - സെന്‍ട്രല്‍ പിക്‌ചേഴ്‌സ്, മാര്‍ക്കറ്റിങ് പ്ലാന്‍ ആന്‍ഡ് സ്‌ട്രേറ്റജി - ഒബ്സ്‌ക്യുറ എന്റര്‍ടെയ്ന്‍മെന്റ്, ഡിസൈന്‍ - ഓള്‍ഡ്മങ്ക് എന്നിവരാണ് മറ്റു അണിയറ പ്രവര്‍ത്തകര്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Santhy Balachandran, Murali Gopy
Murali Gopy, Indrans
Hansika Krishna
Mallika Sukumaran with family
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com