വർണ്ണവിവേചനം നിലനിൽക്കുന്ന അത്ര ചരിത്ര പാരമ്പര്യമില്ലാത്ത രാജ്യമാണ് ഇസ്രയേൽ എന്ന് വിമർശിച്ച മുൻ പോൺ താരം മിയ ഖലീഫയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം. വീഞ്ഞ് കുടിക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്തായിരുന്നു മിയ വിമർശനമുന്നയിച്ചത്. എന്നാൽ ഇതേ ട്വീറ്റ് തന്നെ മിയയെ പരിഹസിക്കാൻ ആയുധമാക്കിയിരിക്കുകയാണ് ഒരു വിഭാഗം ആളുകൾ.
‘എന്റെ വൈൻ നിങ്ങളുടെ വർണ്ണവിവേചന രാജ്യത്തേക്കാൾ പഴയക്കമുള്ളതാണ്’,ലെബനൻ വംശജയായ നടി ട്വിറ്ററിൽ പങ്കുവച്ച ഫോട്ടോയ്ക്കൊപ്പം കുറിച്ചതിങ്ങനെ. രണ്ട് വൈൻ കുപ്പികൾ മിയ പങ്കുവച്ച ഫോട്ടോയിൽ കാണാം. മിയ കൈവശം വച്ചിരുന്ന കുപ്പിയാണ് ചിലർ ശ്രദ്ധിച്ചത്. 1943 എന്ന വർഷമാണ് അതിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് നാസി അധിനിവേശ ഫ്രാൻസിൽ ഉൽപാദിപ്പിച്ച വീഞ്ഞ് ആണെന്നാണ് ഇക്കൂട്ടരുടെ പരിഹാസം.
1943 ൽ നാസി അധിനിവേശ ഫ്രാൻസിൽ നിർമിച്ച വീഞ്ഞാണ് നിങ്ങൾ കുടിക്കുന്നത്. ജൂതൻമാർക്കെതിരെയുള്ള നിങ്ങളുടെ വികാരത്തിന് അനുയോജ്യമായ ഉദാഹരണം കണ്ടെത്തിയതിൽ സന്തോഷമുണ്ടെന്നാണ് വിമർശകർ പറയുന്നത്. 28 കാരിയായ മിയ നേരത്തെയും പലസ്തീനെ പിന്തുണച്ച് സമൂഹ മാധ്യമങ്ങളിലൂടെ പ്രതികരിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates