ഭക്ഷണം കഴിക്കുന്നതിനിടെ വിജയ് കാരണമില്ലാതെ തല്ലി, നിലത്ത് വീണ എന്റെ നെഞ്ചത്ത് ആഞ്ഞ് ചവിട്ടി; നടനെതിരെ മുന്‍ സഹായി

നിലത്ത് വീണതെല്ലാം പെറുക്കി വെച്ചു കൊണ്ട് എഴുന്നേറ്റപ്പോഴേക്കും എന്റെ നെഞ്ചത്ത് ചവിട്ടി
vijay
vijayഫെയ്‌സ്ബുക്ക്
Updated on
1 min read

വിജയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുന്‍ സഹായി. വിജയ് തന്നെ അടിക്കുകയും നെഞ്ചത്ത് ചവിട്ടുകയും ചെയ്തുവെന്നാണ് മുന്‍ സഹായി ശെല്‍വം പറയുന്നത്. പത്ത് വര്‍ഷത്തിലധികം കാലം താന്‍ വിജയ്‌ക്കൊപ്പം ഉണ്ടായിരുന്നു. കാരണമൊന്നുമില്ലാതെ തന്നെ ജോലിയില്‍ നിന്നും പുറത്താക്കിയെന്നുമാണ് സെല്‍വം പറയുന്നത്. തനിക്ക് ആരോഗ്യ പ്രശ്‌നമുണ്ടായപ്പോള്‍ വിജയ് സഹായിച്ചില്ലെന്നും സെല്‍വം പറയുന്നു.

vijay
വിജയ്‌യുടെ കൈ പിടിച്ച് രശ്മിക; വിവാഹ ശേഷം ആരാധകർക്ക് മുന്നിലെത്തി താരദമ്പതികൾ

നടന്റെ അച്ഛന്റെ നിര്‍മാണ കമ്പനിയിലെ ജോലിക്കാരനായിരുന്നു സെല്‍വം. പിന്നീടാണ് വിജയ്‌ക്കൊപ്പം ജോലി ചെയ്തു തുടങ്ങുന്നത്. പത്ത് വര്‍ഷത്തിലധികം കാലം നടന്റെ കൂടെയുണ്ടായിരുന്നു. നടന്റെ ഭക്ഷണത്തിന്റെ കാര്യങ്ങളെല്ലാം നോക്കിയിരുന്നത് താനായിരുന്നു. താനും താരവും തമ്മിലുള്ള അടുപ്പം അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന മറ്റുള്ളവര്‍ക്ക് ഇഷ്ടമായിരുന്നില്ലെന്നും അതിനാല്‍ അവര്‍ തന്നെ പുറത്താക്കാന്‍ ശ്രമിച്ചുവെന്നും ശെല്‍വം പറയുന്നു.

vijay
വിജയ്ക്ക് മുന്‍നിര നടിയുമായി ബന്ധം; വിവാഹ മോചന ഹര്‍ജി നല്‍കി ഭാര്യ സംഗീത; ഏപ്രില്‍ 20ന് ഹാജരാകാന്‍ നിർദ്ദേശം

ആദ്യം വിജയ് തനിക്കൊപ്പം നില്‍ക്കുകയും പല പ്രശ്‌നങ്ങളിലും തനിക്ക് വേണ്ടി സംസാരിക്കുകയും ചെയ്തുവെന്ന് പറയുന്ന സെല്‍വം പിന്നീട് വിജയ് തനിക്കെതിരെ തിരിഞ്ഞുവെന്നും തന്നെ മര്‍ദ്ദിച്ചുവെന്നുമാണ് പറയുന്നത്. എന്നാല്‍ എന്താണ് തന്നെ തല്ലാനുള്ള കാരണമെന്ന് ഇപ്പോഴും അറിയില്ലെന്നും സെല്‍വം പറയുന്നു.

'ഒരു ദിവസം ഭക്ഷണമൊക്കെ റെഡിയാക്കി കാത്തിരിക്കുകയാണ് ഞാന്‍. ആ സമയം സാറിന് ഒരു കോള്‍ വന്നു. ദേഷ്യപ്പെട്ട് ഉച്ചത്തില്‍ സംസാരിക്കുകയുണ്ടായി. ആരോടാണ് സംസാരിച്ചതെന്ന് അറിയില്ല. നല്ല ദേഷ്യത്തിലാണ്. പെട്ടെന്ന് ശക്തിയായി വാതില്‍ തുറന്ന് വന്നിരുന്ന് ഭക്ഷണം കഴിക്കാന്‍ ആരംഭിച്ചിരുന്നു. കണ്ണെല്ലാം കലങ്ങിയിട്ടുണ്ടായിരുന്നു. ദേഷ്യം കണ്ണില്‍ കാണായിരുന്നു. ഭക്ഷണം കഴിച്ച് കഴിഞ്ഞ് എഴുന്നേറ്റ ശേഷം ഭക്ഷണത്തില്‍ മുടിയുണ്ടെന്ന് പറഞ്ഞ് എന്നെ അടിച്ചു.'' സെല്‍വം പറയുന്നു.

''രാത്രി പതിനൊന്ന് മണിയ്ക്കാണ് ഈ സംഭവം. ഞാനും സാറും മാത്രമേയുള്ളൂ. വന്‍ ശബ്ദത്തോടെ ഞാന്‍ പോയി സോഫയില്‍ വീണു. എന്തിനാണ് ഇപ്പോള്‍ എന്നെ തല്ലിയത്? തെറ്റൊന്നും ചെയ്തില്ലല്ലോ എന്ന് ഞാന്‍ ചിന്തിച്ചുകൊണ്ട് നിലത്ത് വീണതെല്ലാം പെറുക്കി വെച്ചു കൊണ്ട് എഴുന്നേറ്റപ്പോഴേക്കും എന്റെ നെഞ്ചത്ത് ചവിട്ടി. ഇതൊന്നും പറയണമെന്ന് കരുതിയതല്ല. എന്റെ വിഷമം കാരണം പറയുകയാണ്. ന്നെ എന്തിനാണ് തല്ലിയതെന്ന് അദ്ദേഹം തന്നെയാണ് ചിന്തിക്കേണ്ടത്.''

''ഇതുവരെ ഞാന്‍ എവിടേയും സംസാരിച്ചിട്ടില്ല. അദ്ദേഹത്തിന്റെ കൂടെയുള്ള ജോലി അവസാനിപ്പിച്ച ശേഷം എന്നോട് പലരും ചോദിച്ചു. എന്നിട്ടും ഞാന്‍ പറഞ്ഞിട്ടില്ല. അദ്ദേഹത്തെ കാണാന്‍ പലവട്ടം ശ്രമിച്ചിട്ടും അനുവദിച്ചില്ല. എന്നെ എന്തിനാണ് പുറത്താക്കിയതെന്ന് എന്ന് ഇതുവരെ അറിയില്ല. പുറമെ പറയുന്നത് വിജയ് സാറിന്റെ കൂടെ നിന്നിട്ട് മോഷണം നടത്തിയെന്നാണ്. വേറാരും ജോലി തരുന്നുമില്ല.'' എന്നും സെല്‍വം പറയുന്നു.

Summary

Former Assistant accuses Vijay of beating him without any reasons.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com