വെല്ലൂരില്‍ വന്നിട്ട് ഒരാഴ്ച, പ്രതീക്ഷ നല്‍കുന്ന വാര്‍ത്തകള്‍; ഞങ്ങള്‍ക്കുറപ്പാണ് രാജേഷ് എല്ലാം അറിയുന്നുണ്ട്; കുറിപ്പുമായി സുഹൃത്ത്

ഞങ്ങള്‍ക്കുറപ്പാണ് രാജേഷ് എല്ലാം അറിയുന്നുണ്ട്. ഞങ്ങള്‍ എല്ലാം അറിയിക്കുന്നുമുണ്ട്
Rajesh Keshav
Rajesh Keshavഫെയ്സ്ബുക്ക്
Updated on
2 min read

ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന നടനും അവതാരകനുമായ രാജേഷ് കേശവിന്റെ ആരോഗ്യ വിവരം പുറത്ത് വിട്ട് സുഹൃത്ത് പ്രതാപ് ജയലക്ഷ്മി. വെല്ലുര്‍ സിഎംസി ആശുപത്രിയിലാണ് രാജേഷ് കേശവ് ചികിത്സയില്‍ കഴിയുന്നത്. വെല്ലൂര്‍ വന്നതിന് ശേഷമുള്ള വാര്‍ത്തകള്‍ പ്രതീക്ഷ നല്‍കുന്നതാണെന്നാണ് പ്രതാപ് ജയലക്ഷ്മി പറയുന്നത്.

Rajesh Keshav
'അപ്പോ മറ്റ് നായികമാരെല്ലാം വേസ്റ്റ് ആണോ? ജൂനിയര്‍ എന്‍ടിആറിനെ പൊക്കിയടിക്കാന്‍ രുക്മിണിയെ അപമാനിച്ചു'; നിര്‍മാതാവിനെതിരെ നടിയുടെ ആരാധകര്‍, വിഡിയോ

കുറഞ്ഞത് 2-3 മാസമെങ്കിലും ഇവിടെ തുടരേണ്ടി വന്നേക്കാം. ന്യൂറോ, കാര്‍ഡിയോ, ജനറല്‍ മെഡിസിന്‍, എമര്‍ജന്‍സി മെഡിസിന്‍, ഒക്കുപെഷണല്‍ തെറാപ്പി, സ്പീച് തെറാപ്പി, ഫിസിയോ തുടങ്ങി വിദഗ്ധ മെഡിക്കല്‍ ടീം ആണ് കാര്യങ്ങള്‍ ഏകോപിക്കുന്നതെന്നും പ്രതാപ് ജയലക്ഷ്മി പറയുന്നുണ്ട്. പ്രതാപ് ജയലക്ഷ്മിയുടെ കുറിപ്പിലേക്ക്:

Rajesh Keshav
'ഒരു സിനിമ മാത്രം ചെയ്ത് ഭാ​ഗ്യത്തിന് ജയിച്ച ഒരാളായിട്ടാണ് പലരും എന്നെ കാണുന്നത്; അത് മാറ്റിയെടുക്കണമെന്നുണ്ട്'

പ്രിയപ്പെട്ട രാജേഷിനെ വെല്ലൂര്‍ സിഎംസി ഹോസ്പിറ്റലില്‍ കൊണ്ട് വന്നിട്ട് ഒരാഴ്ചയായി.. ഓര്‍ക്കാന്‍ ഇഷ്ടമില്ലാത്ത ആ അപകടം നടന്നിട്ട് 36 ദിവസവും. വെല്ലൂര്‍ വന്നതിനു ശേഷമുള്ള വാര്‍ത്തകള്‍ ഏറെ പ്രതീക്ഷ നല്‍കുന്നവയാണ്. ഇനിയുമെറെ മുന്നോട്ട് പോകാനുണ്ട്.. കുറഞ്ഞത് 2-3 മാസമെങ്കിലും ഇവിടെ തുടരേണ്ടി വന്നേക്കാം എന്നും ഡോക്ടര്‍ പറയുന്നുണ്ട്. ന്യൂറോ, കാര്‍ഡിയോ, ജനറല്‍ മെഡിസിന്‍, എമര്‍ജന്‍സി മെഡിസിന്‍, ഒക്കുപെഷണല്‍ തെറാപ്പി, സ്പീച് തെറാപ്പി, ഫിസിയോ തുടങ്ങി ഒരു കമ്പെയ്‌ന്ഡ് മെഡിക്കല്‍ ടീം ആണ് കാര്യങ്ങള്‍ ഏകോപിക്കുന്നത്. ഇന്‍ഫെക്ഷന്‍ സാധ്യതയുള്ളത് കൊണ്ട് സന്ദര്‍ശകരെ അനുവദിക്കുന്നില്ല.

വെല്ലൂരില്‍ എത്തിയതിനു ശേഷമുള്ള കാര്യങ്ങളില്‍ ഞങ്ങളുടെ കൂടെ നില്‍ക്കുന്ന ഡോ രാജി തോമസിനോടും , ഡോ തോമസ് മാത്യു വിനോടും ( അദ്ദേഹത്തിന്റെ ഡിപ്പാര്‍ട്‌മെന്റ് അല്ലെങ്കില്‍ പോലും) പ്രതേക നന്ദി.. ഒപ്പം എന്തിനും കൂടെ നില്‍ക്കുന്ന പ്രെറ്റി തോമസ് ,പ്രിയയോടും, ഷെമിം സജിത സുബൈര്‍ , മാര്‍ത്തോമാ സെന്ററിലെ ജെറി അച്ചനോടും, ഷാജിച്ചായനോടും, സിഎസ്‌ഐ ഗൈഡന്‍സ് സെന്ററിലെ വിജു അച്ചനോടും, എന്നും കാര്യങ്ങള്‍ തിരക്കി എത്തുന്ന മഞ്ജു ഫെര്‍ണാണ്ടസിനോടും തീര്‍ത്താല്‍ തീരാത്ത കടപ്പാട്. രാജേഷിന്റെ ഭാര്യ സിന്ധുവും, അനുജന്‍ രൂപേഷും ഇപ്പോഴും ആശുപത്രിയില്‍ ഒപ്പമുണ്ട്. കൂടെ വെല്ലൂര്‍ ആശുപത്രിയിലെ സ്‌നേഹവും കരുതലുമുള്ള നഴ്‌സുമാരും മറ്റു ആരോഗ്യ പ്രവര്‍ത്തകരും.

രാജേഷിനെ സ്‌നേഹിക്കുന്ന പലരും അയച്ചു തന്നിരുന്ന ശബ്ദ സന്ദേശങ്ങള്‍ കേള്‍പ്പിക്കുന്ന കാര്യം ഞാന്‍ മുന്‍പ് എഴുതിയിരുന്നു. അതൊക്കെ ഇപ്പോഴും തുടരുന്നുണ്ട്. ഇഷ്ടമുള്ള കാര്യങ്ങള്‍ തുടര്‍ച്ചയായി കേള്‍പ്പിക്കുവാന്‍ ഡോക്ടര്‍മാര്‍ ഞങ്ങളോട് പറഞ്ഞതിന്റെ ഭാഗമായി, അവന്റെ പ്രിയപ്പെട്ട പാട്ടുകള്‍ പ്രതേകിച്ചു എസ്ആര്‍കെ പാട്ടുകള്‍, ലാലേട്ടനും, സുരേഷേട്ടനും, ജയറാമേട്ടനും,പ്രിയ സുഹൃത്തുക്കളും അയച്ചു തരുന്ന വോയിസ് നോട്ട്‌സ്,( ഗോകുലം കൃഷ്ണ മൂര്‍ത്തിയ്ക്കു പ്രത്യേക നന്ദി) അവന്‍ ചെയ്ത സ്റ്റേജ് പ്രോഗ്രാമുകള്‍ ഒക്കെ കാണിക്കുകയും, കേള്‍പ്പിക്കുകയും ചെയ്യുന്നുണ്ട്.

ചെറിയ രീതിയിലുള്ള റെസ്‌പോണ്‍സ് പോലും രാജേഷിന്റെ ചികിത്സാരീതികളില്‍ വളരെ പ്രധാനമാണ് എന്ന് ഡോക്ടര്‍മാര്‍ വിശദീകരിക്കുന്നു. ഞങ്ങള്‍ക്കുറപ്പാണ് രാജേഷ് എല്ലാം അറിയുന്നുണ്ട്. ഞങ്ങള്‍ എല്ലാം അറിയിക്കുന്നുമുണ്ട്. കൂടുതല്‍ ശുഭ വാര്‍ത്തകള്‍ക്കായി കാത്തിരിക്കുക. രാജേഷിന് വേണ്ടിയുള്ള പ്രാര്‍ത്ഥനയും സ്‌നേഹവും എപ്പോഴും ഉള്ളതുപോലെ ഇനിയും തുടരുക. നന്ദി.

Summary

Friend gives updation on Rajesh Keshav's health. Says getting good news after reaching Velloor CMS hospital.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com