വെട്രിമാരന്റെ സിനിമയിൽ പൊലീസുകാരനായി ​ഗൗതം വാസുദേവ് മേനോൻ, ആദ്യമായി ഒന്നിക്കുന്നു

വിജയ് സേതുപതി, സൂരി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വെട്രിമാരൻ ഒരുക്കുന്ന വിടുതലൈയിലാണ് ​ഗൗതം മേനോൻ പ്രധാന വേഷത്തിൽ എത്തുന്നത്
ഗൗതം വാസുദേവ് മേനോൻ, വെട്രിമാരൻ/ ഫയൽചിത്രം
ഗൗതം വാസുദേവ് മേനോൻ, വെട്രിമാരൻ/ ഫയൽചിത്രം
Updated on
1 min read

മിഴിലെ സൂപ്പർഹിറ്റ് സംവിധായകരായ ​ഗൗതം വാസുദേവ് മേനോനും വെട്രിമാരനും ആദ്യമായി ഒന്നിക്കുന്നു. വെട്രിമാരന്റെ സിനിമയിൽ അഭിനേതാവായാണ് ​ഗൗതം എത്തുന്നത്. വിജയ് സേതുപതി, സൂരി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വെട്രിമാരൻ ഒരുക്കുന്ന വിടുതലൈയിലാണ് ​ഗൗതം മേനോൻ പ്രധാന വേഷത്തിൽ എത്തുന്നത്. 

പൊലീസ് കഥാപാത്രത്തെയാവും ​ഗൗതം മേനോൻ അവതരിപ്പിക്കുക എന്നാണ് റിപ്പോർട്ടുകൾ. മുഴുനീള കഥാപാത്രമാണിത്. വിജയ് സേതുപതിക്കും സൂരിക്കുമൊപ്പം ​ഗൗതമിന് കോമ്പിനേഷൻ സീനുകളുമുണ്ടായിരിക്കും. ശക്തമായ രാഷ്ട്രീയ സിനിമകളിലൂടെ ഞെട്ടിപ്പിക്കാറുള്ള സംവിധായകനാണ് വെട്രിമാരൻ. 

വൈദ്യുതിയും ഫോൺ സംവിധാനങ്ങളും ഇല്ലാത്ത പശ്ചിമഘട്ടത്തിലെ നിബിഡ വനങ്ങളിലുടനീളം 'വിടു തലൈ' യുടെ ചിത്രീകരണം നടക്കുന്ന ഘട്ടത്തിൽ വിജയ് സേതുപതി, വെട്രിമാരൻ, സൂരി, ഭവാനി എന്നിവരും ഒപ്പം മുഴുവൻ ഗോത്രവർഗ്ഗക്കാരും ഒന്നിച്ച് താമസിച്ചാണ് അതി സാഹസികമായി രംഗങ്ങൾ പൂർത്തിയാക്കിയത്. ഇളയരാജ ആദ്യമായി വെട്രി മാരാനുമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് വിടുതലൈ. നിർമ്മാതാവ് എൽറെഡ് കുമാറിന്റെ പ്രൊഡക്ഷൻ കമ്പനിയായ ആർ എസ് ഇൻഫോടെയ്ൻമെന്റ് ആണ് ചിത്രം നിർമിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com