'താലിയും കെട്ടി, ഏഴ് തവണ വലവും വെച്ചു'! ജോൺ എബ്രഹാമുമായി അന്ന് നടന്ന വിവാ​ഹ ​ഗോസിപ്പുകളിൽ പ്രതികരിച്ച് ജെനീലിയ

എല്ലാ പരമ്പരാ​ഗത ചടങ്ങുകളോടും കൂടിയായിരുന്നു സീൻ ഷൂട്ട് ചെയ്തത്.
Genelia
ഫോഴ്സ് സിനിമയിൽ നിന്ന് വിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു നടൻ റിതേഷ് ദേശ്മുഖുമായുള്ള നടി ജെനീലിയ ഡിസൂസയുടെ വിവാഹം. താരസമ്പന്നമായി നടന്ന വിവാഹത്തിന് പിന്നാലെ അഭിനയ ലോകത്തോട് ജെനീലിയ വിട പറഞ്ഞു. പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം ജെനീലിയ വീണ്ടും സിനിമയിൽ സജീവമായിരിക്കുകയാണ്. സിനിമയിൽ സജീവമായിരുന്ന കാലത്തും ഗോസിപ്പ് കോളങ്ങളിലൊന്നും അധികം ജെനീലിയയുടെ പേര് കേട്ടിരുന്നില്ല.

ഇപ്പോഴിതാ തന്റെ പേരിൽ പ്രചരിച്ച ഒരു അഭ്യൂ​ഹത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ജെനീലിയ. അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ജെനീലിയ പ്രതികരിച്ചത്. 2011 ൽ പുറത്തിറങ്ങിയ ഫോഴ്സ് എന്ന സിനിമയുടെ പേരിലായിരുന്നു ജെനീലിയ ​ഗോസിപ്പുകളിൽ നിറഞ്ഞത്. ജോൺ എബ്രഹാമായിരുന്നു ചിത്രത്തിലെ നായകൻ. ജോൺ എബ്രഹാമുമായുള്ള ജെനീലിയയുടെ ഒരു വിവാ​ഹരം​ഗമാണ് ​ഗോസിപ്പുകൾക്ക് കാരണമായത്.

ഈ സീന്‍ ഷൂട്ട് ചെയ്യുന്നതിനായി യഥാർഥ പൂജാരിയാണ് എത്തിയത്. എല്ലാ പരമ്പരാ​ഗത ചടങ്ങുകളോടും കൂടിയായിരുന്നു സീൻ ഷൂട്ട് ചെയ്തത്. സീനെടുത്ത് വന്നപ്പോൾ ഇത് ശരിക്കും വിവാഹമായി. പിന്നീടാണ് റിതേഷ് ദേശ്മുഖും ജെനീലിയയും തമ്മിൽ വിവാഹിതരാകുന്നത്. ഇതോടെയാണ് സിനിമയിൽ വിവാഹം നടത്തിയ പൂജാരി ഫോഴ്സിന്റെ നിർമാതാവ് വിപുൽ അമൃത് ലാൽ ഷായുടെ ഓഫീസിലെത്തി പരാതിപ്പെട്ടത്.

താലി കെട്ടി, ഏഴ് തവണ വലംവെച്ച് എല്ലാ ചടങ്ങുകളോടെയും നടത്തിയ വിവാഹമാണ് ജെനീലിയുടേതും ജോണിന്റേതുമെന്നും അതിനാൽ ജെനീലിയക്ക് രണ്ടാമത് വിവാഹം ചെയ്യാനാകില്ല എന്നായിരുന്നു പൂജാരിയുടെ വാദം. എന്നാൽ നിർമാതാവ് ഇത് പബ്ലിസിറ്റി സ്റ്റണ്ടായി കണ്ട് തള്ളിക്കളയുകയായിരുന്നു.

"അതിൽ ഒരു സത്യവുമില്ല. ഞങ്ങൾ വിവാഹിതരായിട്ടില്ല. ഈ കഥകൾ പിആർ ആണ് പ്രചരിപ്പിച്ചത്, എന്തുകൊണ്ടാണ് അവർ ഇത് ചെയ്തതെന്ന് നിങ്ങൾ അവരോട് ചോദിക്കണം".- എന്നാണ് വർഷങ്ങൾക്കിപ്പുറം സംഭവത്തോട് ജെനീലിയ പ്രതികരിച്ചിരിക്കുന്നത്. ആമിർ ഖാനൊപ്പമുള്ള സിതാരെ സമീൻ പർ ആണ് ജെനീലിയയുടേതായി റിലീസിനൊരങ്ങുന്ന ചിത്രം. ജൂൺ 20 നാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക.

Summary

Actress Genelia has finally addressed rumours from her career claims that she and John Abraham were married during the shoot of their 2011 action film Force.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com