'ഒരു മണിക്കൂറിന് എത്രയാണ് നിങ്ങളുടെ റേറ്റ്? എന്തും ചെയ്യാം, ഒരവസരം തരൂ'; വൈറലായതോടെ നേരിടേണ്ടി വരുന്നതിനെപ്പറ്റി ഗിരിജ

. തന്നെ തേടി മെസേജുകളല്ലാതെ സിനിമകള്‍ വരുന്നില്ലെന്നാണ് ഗിരിജ പറയുന്നത്.
Girija Oak
Girija Oakഎക്സ്
Updated on
1 min read

ഒരൊറ്റ വിഡിയോയിലൂടെ വൈറലായി മാറിയ നടിയാണ് ഗിരിജ ഓക്ക്. മറാഠി-ബോളിവുഡ് നടിയായ ഗിരിജയെ സോഷ്യല്‍ മീഡിയ വിളിക്കുന്നത് നാഷണല്‍ ക്രഷ് എന്നാണ്. നീല സാരിയണിഞ്ഞെത്തിയൊരു അഭിമുഖത്തില്‍ നിന്നുള്ള വിഡിയോ വൈറലാകുന്നതോടെയാണ് ഗിരിജ രാജ്യത്തിന്റെ സംസാരവിഷയമാകുന്നത്. അപ്രതീക്ഷിതമായി ലഭിച്ച പ്രശസ്തി ഗിരിജയ്ക്ക് നല്ല അനുഭവങ്ങള്‍ മാത്രമല്ല, മോശം അനുഭവങ്ങളും നല്‍കിയിട്ടുണ്ട്.

Girija Oak
'20 ലക്ഷം രൂപ കടം വാങ്ങിയിട്ട് തിരികെ നൽകിയില്ല, 'അമ്മ'യിലും പരാതിപ്പെട്ടു'; നിർമാതാവ് ബാദുഷക്കെതിരെ നടൻ ഹരീഷ് കണാരൻ

വൈറലായതോടെ തനിക്ക് ലഭിക്കുന്ന മെസേജുകള്‍ക്ക് കണക്കില്ലെന്നാണ് ഗിരിജ പറയുന്നത്. ''എനിക്ക് മുമ്പൊരിക്കലും ഇത്രയും മെസേജുകള്‍ വന്നിട്ടില്ല. ഒരാള്‍ ചോദിച്ചത് മാഡം നിങ്ങള്‍ എന്റെ ബേബ്‌സ് ആകുമോ എന്നായിരുന്നു. അത് കേട്ട് ചിരി വന്നു. അയാള്‍ എന്നെ അപ്രോച്ച് ചെയ്യുമ്പോഴും മാഡം എന്ന് വിളിച്ച് ബഹുമാനം കാണിക്കുന്നുണ്ട്. ആളുകള്‍ നമ്മളെ എവിടെയാണ് പ്ലേസ് ചെയ്യുന്നതെന്ന് കാണാന്‍ രസമുണ്ട്'' എന്നാണ് ഗിരിജ പറയുന്നത്.

Girija Oak
'മെയ്യനങ്ങാതെ കാശുണ്ടാക്കുന്ന വീര ശൂര പരാക്രമികളുടെ ഇടയിൽ അനുകൂലിച്ച ഷമ്മിയോട് ബഹുമാനം'; പ്രതികരിച്ച് മല്ലിക സുകുമാരൻ

അതേസമയം ഈ പ്രശസ്തി കാരണം ജീവിതത്തില്‍ മറ്റ് മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നും ഗിരിജ പറയുന്നു. തന്നെ തേടി മെസേജുകളല്ലാതെ സിനിമകള്‍ വരുന്നില്ലെന്നാണ് ഗിരിജ പറയുന്നത്. ഇതിനെല്ലാമൊരു മറുവശം കൂടിയുണ്ടെന്നും താരം പറയുന്നു. മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ മൂലം തന്റെ സമാധാനം നഷ്ടമായാതായി ഗിരിജ പറയുന്നു.

''എന്റെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്യപ്പെടുന്നുണ്ട്. ചില ചിത്രങ്ങളില്‍ അവര്‍ എഡിറ്റ് ചെയ്ത് വസ്ത്രങ്ങള്‍ അപ്രതക്ഷ്യമാക്കുകയാണ്. ഇതൊക്കെ ഇന്റര്‍നെറ്റില്‍ എല്ലാക്കാലത്തുമുണ്ടാകും. എന്റെ മകന്‍ ഇന്ന് സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നില്ല. പക്ഷെ ഒരുനാള്‍ ഉപയോഗിക്കും'' താരം പറയുന്നു. ഇതെല്ലാം എഡിറ്റ് ചെയ്ത ചിത്രങ്ങളാണന്ന് ആളുകള്‍ക്കറിയാം. മകനുമത് മനസിലാകും. പക്ഷെ കാണുമ്പോള്‍ അസ്വസ്ഥതയുണ്ടാകുമെന്നാണ് താരം പറയുന്നത്.

''ഒരാള്‍ മെസേജ് അയച്ചത് നിങ്ങളെ കിട്ടാന്‍ എന്തും ചെയ്യാം, ഒരു അവസരം തരൂവെന്നാണ്. ഒരാള്‍ എന്റെ റേറ്റ് വരെ ചോദിച്ചു. ഒരു മണിക്കൂര്‍ ചെലവഴിക്കാന്‍ എത്രയാകുമെന്ന്. ഇത്തരം കുറേ മെസേജുകളും വരുന്നുണ്ട്. എന്നാല്‍ ഇതേ ആളുകള്‍ എന്നെ യഥാര്‍ത്ഥ ജീവിതത്തില്‍ കണ്ടാല്‍ നേരെ നോക്കുക പോലുമില്ല. മറയുടെ പിന്നിലിരുന്ന് എന്നും പറയും. നേരിട്ട് സ്‌നേഹത്തോടേയും ബഹുമാനത്തോടെയുമാകും സംസാരിക്കുക'' താരം പരയുന്നു.

Summary

Girija Oak reveals the dark side of being a viral sensation. she gets DMs asking her rate and her photos are being morphed.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com