വിഖ്യാത നടി ഗ്ലെന്‍ഡ ജാക്‌സന്‍ അന്തരിച്ചു

രണ്ടുതവണ ഓസ്‌കറും മൂന്നു തവണ എമ്മി പുരസ്‌കാരവും നേടിയിട്ടുണ്ട്
ഗ്ലെന്‍ഡ ജാക്‌സന്‍/  ട്വിറ്റര്‍
ഗ്ലെന്‍ഡ ജാക്‌സന്‍/ ട്വിറ്റര്‍
Updated on
1 min read

ലണ്ടന്‍: വിഖ്യാത നടി ഗ്ലെന്‍ഡ ജാക്‌സന്‍ അന്തരിച്ചു. 87 വയസായിരുന്നു. രണ്ടുതവണ ഓസ്‌കറും മൂന്നു തവണ എമ്മി പുരസ്‌കാരവും നേടിയിട്ടുണ്ട്.

ബ്രിട്ടനില്‍ എംപിയും ഗതാഗത സെക്രട്ടറിയുമായി പ്രവര്‍ത്തിച്ചിരുന്നു. എലിബസത്ത് ആര്‍ എന്ന ബിബിസി നാടകത്തില്‍ എലിസബത്ത് രാജ്ഞിയായും ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചിരുന്നു. രാഷ്ട്രീയ രംഗത്ത് സജീവമാകുന്നതിന് വേണ്ടി 1992 മുതല്‍ അഭിനയരംഗത്തുനിന്ന് മാറിനിന്നു. നോര്‍ത്ത് ലണ്ടനില്‍ നിന്ന് 1992 മുതല്‍ 2015വരെ ലേബര്‍ പാര്‍ട്ടിയെ പ്രതിനീധികരിച്ച് എംപിയായി പ്രവര്‍ത്തിച്ചു. 

വിമന്‍ ഇന്‍ ലവ്, എ ടെച്ച് ഓഫ് ക്ലാസ്, സണ്‍ഡെ ബ്ലെഡി സണ്‍ഡെ, മേരി ക്വീന്‍ ഓഫ് സ്‌കോട്ട്‌സ്, ഹെഡ്ഡ, ദി ഇന്‍ക്രഡിബിള്‍ സാറ, ആന്റണി ആന്റ് ക്ലിയോപാട്ര, കിംഗ് ലയര്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ പ്രധാനവേഷത്തിലെത്തി. 2015ല്‍ രാഷ്ട്രീയ രംഗത്ത് നിന്ന വിരമിച്ച ജാക്‌സണ്‍ വീണ്ടും അഭിനയരംഗത്തേക്ക് തിരിച്ചെത്തി. 2019ല്‍ ഗ്ലെന്‍ഡ എലിസബത്ത് ഈസ് മിസിങ് എന്ന ടെലിവിഷന്‍ നാടകത്തില്‍ പ്രധാന വേഷത്തിലെത്തിയിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com