

സുരേഷ് ഗോപി പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ജെഎസ്‌കെ ജാനകി വി v/s സ്റ്റേറ്റ് ഓഫ് കേരള. ഏറെ വിവാദങ്ങള്‍ക്ക് ശേഷം ഇന്നാണ് ചിത്രം ബോക്‌സ് ഓഫീസിലേക്ക് എത്തിയത്. സുരേഷ് ഗോപിയ്‌ക്കൊപ്പം മകന്‍ മാധവ് സുരേഷും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട് എന്നതും ജെഎസ്‌കെയുടെ പ്രത്യേകതയാണ്. അച്ഛനും ചേട്ടനും പിന്നാലെ മാധവും സിനിമയില്‍ സജീവമായി മാറുകയാണ്.
ഇതിനിടെ ഇപ്പോഴിതാ അനിയന്റെ പ്രകടനത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഗോകുല്‍ സുരേഷ് നല്‍കിയ മറുപടി വൈറലാവുകയാണ്. സോഷ്യല്‍ മീഡിയ പേജുകളുടെ ചോദ്യത്തിന് ഗോകുല്‍ നല്‍കിയ മറുപടിയാണ് വൈറലാകുന്നത്. അനിയന്റെ പ്രകടനം എങ്ങനെ ഉണ്ടെന്നാണ് ഒരു പേജുകാര്‍ ചോദിച്ചത്. എന്നാല്‍ താന്‍ പാപ്പരാസികള്‍ക്ക് മറുപടി നല്‍കില്ലെന്നായിരുന്നു ഗോകുലിന്റെ പ്രതികരണം.
''ഞാന്‍ പാപ്പരാസികള്‍ക്ക് മറുപടി നല്‍കാറില്ല. ടാഗുള്ള മീഡിയയ്ക്ക് മറുപടി കൊടുക്കും. നിങ്ങള്‍ പാപ്പരാസികള്‍ക്ക് നല്‍കില്ല. കണ്ടന്റ് വളച്ചൊടിക്കുന്നവരാണ് നിങ്ങള്‍. നിങ്ങളുടെ കണ്ടന്റ് മീഡിയക്കാര്‍ക്ക് വില്‍ക്കുമല്ലോ. അവരതിനെ വളച്ചൊടിക്കും, പത്ത് തലക്കെട്ട് ഇട്ട് വിടും. എനിക്കറിയാം നിങ്ങളെ'' എന്നാണ് ഗോകുല്‍ പറഞ്ഞത്. രസകരമായ വസ്തുത എന്തെന്നാല്‍ ആരെയാണോ ഗോകുല്‍ വിമര്‍ശിച്ചത് അവര്‍ തന്നെയാണ് ഈ വീഡിയോയും പങ്കിട്ടതെന്നതാണ്.
വീഡീയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. നിരവധി പേരാണ് കമന്റുമായി എത്തുന്നത്. ഭൂരിഭാഗം പേരും ഗോകുലിന്റെ പ്രകടനത്തിന് കയ്യടിക്കുകയാണ്. കഴിഞ്ഞ ദിവസം പാപ്പരാസികളെ വിമര്‍ശിച്ചു കൊണ്ടുള്ള സാബുമോന്റെ പ്രതികരണവും വൈറലായിരുന്നു. ഇതിനോട് ചേര്‍ത്തുവച്ചാണ് പലരും ഗോകുലിന്റെ വീഡിയോയേയും കാണുന്നത്.
Gokul Suresh gives a viral reply to social media page who asked him about brother Madhav Suresh and new movie JSK.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates