ഗോള്‍ഡന്‍ ഗ്ലോസ്ബ്‌: മികച്ച ചിത്രമായി ഹാംനെറ്റ്, മിന്നും നേട്ടങ്ങളുമായി അഡോളസെന്‍സ്

ബാറ്റില്‍ ആഫ്റ്റര്‍ അനദര്‍ ഒരുക്കിയ പോണ്‍ തോമസ് ആന്‍ഡേഴ്‌സണ്‍ ആണ് മികച്ച സംവിധായകന്‍.
Golden Globes
Golden Globes
Updated on
1 min read

83-ാമത് ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ബെവര്‍ലി ഹില്‍സിലെ ബെവര്‍ലി ഹില്‍ട്ടണ്‍ ഹോട്ടലില്‍ വച്ചായിരുന്നു അവാര്‍ഡ് നിശ അരങ്ങേറിയത്. നിക്കി ഗ്ലേസര്‍ ആയിരുന്നു പരിപാടിയുടെ അവതാരകന്‍. നെറ്റ്ഫ്‌ളിക്‌സിന്റെ അഡോളസന്‍സും വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദറുമാണ് പുരസ്‌കാര നേട്ടത്തില്‍ തിളങ്ങിയത്. അഡോളസെന്‍സും വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദറും നാല് പുരസ്‌കാരങ്ങള്‍ വീതം നേടി.

Golden Globes
മണി വിട പറഞ്ഞിട്ട് പത്ത് കൊല്ലം, തറക്കല്ലില്‍ നിന്നുയരാതെ സ്മാരകം; തികഞ്ഞ അവജ്ഞയെന്ന് വിനയന്‍

മ്യൂസിക്കല്‍/കോമഡി വിഭാഗത്തില്‍ തിമോത്തി ഷാലമെ മികച്ച നടനായി. 'ഇഫ് എ ഹാഡ് ലെഗ്‌സ്, ഐ വുഡ് കിക്ക് യു'വിലൂടെ റോസ് ബൈയണ്‍ മികച്ച നടിയുമായി. ദ സീക്രട്ട് ഏജന്റിലൂടെ ഡ്രാമ വിഭാഗത്തില്‍ വാഗ്നെര്‍ മൗറ മികച്ച നടനായി. വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദര്‍ ഒരുക്കിയ പോണ്‍ തോമസ് ആന്‍ഡേഴ്‌സണ്‍ ആണ് മികച്ച സംവിധായകന്‍.

Golden Globes
വരുന്നു ബാച്ച്‌ലര്‍ പാര്‍ട്ടി രണ്ടാം ഭാഗം; അരങ്ങില്‍ വമ്പന്‍ താരനിര; ആവേശമായി അമലിന്റെ പ്രഖ്യാപനം

പ്രധാന പുരസ്‌കാര നേട്ടങ്ങള്‍

മികച്ച ചിത്രം (ഡ്രാമ)- ഹാംനെറ്റ്

മികച്ച ചിത്രം (മ്യൂസിക്കല്‍/കോമഡി) - വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദര്‍

മികച്ച നടി (ഡ്രാമ) - ജെസ്സി ബക്ലി (ഹാംനെറ്റ്)

മികച്ച നടന്‍ (ഡ്രാമ) - വാഗ്നെര്‍ മൗറ (ദ സീക്രട്ട് ഏജന്റ് )

മികച്ച സഹനടി (ഫിലിം) - ടിയാന ടെയ്‌ലര്‍ (വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദര്‍)

മികച്ച സഹനടന്‍ (ഫിലിം) - സ്റ്റെല്ലാന്‍ സ്‌കാര്‍സ്ഗാര്‍ഡ് (സെന്റിമെന്റല്‍ വാല്യു)

മികച്ച നടന്‍ (ഡ്രാമ സീരീസ്) - നോഹ വെയ്ല്‍ (ദ പിറ്റ്)

മികച്ച നടി (ഡ്രാമ സീരീസ്) - ഓവന്‍ കൂപ്പര്‍ (അഡോളസെന്‍സ്)

മികച്ച നടന്‍ (കോമഡി സീരീസ്) - സേത്ത് റോജന്‍ (ദ സ്റ്റുഡിയോ)

തിരക്കഥ (ചലച്ചിത്രം) - പോള്‍ തോമസ് ആന്‍ഡേഴ്‌സണ്‍

മികച്ച നടി (മ്യൂസിക്കല്‍/കോമഡി) - റോസ് ബെയ്ണ്‍ (ഇഫ് ഐ ഹാഡ് ലെഗ്‌സ് ഐ വുഡ് കിക്ക് യു )

മികച്ച നടന്‍ (മ്യൂസിക്കല്‍/കോമഡി) - തിമോത്തി ഷാലമെ

മികച്ച നടന്‍ ( ലിമിറ്റഡ് സീരീസ്) - സ്റ്റീഫന്‍ ഗ്രഹാം (അഡോളസെന്‍സ്)

മികച്ച നടി (ലിമിറ്റഡ് സീരീസ്) - മിഷേല്‍ വില്യംസ് (ഡയിങ് ഫോര്‍ സെക്‌സ്)

മികച്ച സംവിധാനം (ഫിലിം) - പോണ്‍ തോമസ് ആന്‍ഡേഴ്‌സണ്‍ (വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദര്‍)

മികച്ച നടി (ഡ്രാമ സീരീസ്) - റിയ സീഹോണ്‍ (പ്ലുറിബസ്)

ടെലിവിഷന്‍ സീരീസ് - ദ പിറ്റ്

ലിമിറ്റഡ് സീരീസ് - അഡോളസെന്‍സ്

Summary

Golden Globes Awards 2006 Winners: Hamnet wins best movie. Adolescence, One Battle Another and thimothée chalamet shines.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com