നടി ഭാവനയ്ക്ക് ​ഗോൾഡൻ വിസ; വിഡിയോ

ഗോൾഡൻ വിസ ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് താരം പറഞ്ഞു
ചിത്രം: ഇൻസ്റ്റ​ഗ്രാം
ചിത്രം: ഇൻസ്റ്റ​ഗ്രാം
Updated on: 
1 min read

മലയാളത്തിന്റെ ഇഷ്ട താരം ഭാവനയ്ക്ക് യുഎഇ ​ഗവൺമെന്റിന്റെ ​ഗോൾഡൻ വിസ. താരം നേരിട്ടെത്തി വിസ സ്വീകരിച്ചു. ​ഗോൾഡൻ വിസ ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് താരം പറഞ്ഞു. താരം വിസ സ്വീകരിക്കുന്നതിന്റെ വിഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. 

വിവിധ തൊഴിൽ രംഗങ്ങളിൽ മികവ് തെളിയിച്ചവർക്കും മികച്ച പ്രകടനം കാഴ്‍ചവെച്ച വിദ്യാർത്ഥികൾക്കും യുഎഇ ഭരണകൂടം പത്ത് വർഷത്തേക്കുള്ള ഗോൾഡൻ വിസകൾ അനുവദിക്കുന്നുണ്ട്. 10 വർഷത്തേക്കുള്ള വിസ അനുവദിക്കുന്ന ഗോൾഡൻ വിസ പദ്ധതി 2018 ലാണ് യുഎഇ സർക്കാർ ആരംഭിച്ചത്. നേരത്തെ മലയാള സിനിമയിൽ നിരവധി അഭിനേതാക്കൾക്ക് ഗോൾഡൻ വിസ ലഭിച്ചിരുന്നു. മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്, ദുൽഖർ സൽമാൻ, നൈല ഉഷ, ടൊവിനോ തോമസ്, ആശാ ശരത്, ആസിഫ് അലി, മിഥുൻ രമേശ്, ലാൽ ജോസ്, മീര ജാസ്മിൻ, സംവിധായകൻ സലീം അഹമ്മദ്, സിദ്ദിഖ്, ഗായിക കെഎസ് ചിത്ര എന്നിവർ ഗോൾഡൻ വിസ സ്വീകരിച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER