'ആരുടെ കൂടെ ഫോട്ടോ ഇട്ടാലും അവരെയൊക്കെ കാമുകിയാക്കും'; വിമര്‍ശകര്‍ക്ക് മറുപടിയുമായി ഗോപി സുന്ദര്‍

തന്റെ വളര്‍ത്തു നായയ്‌ക്കൊപ്പമുള്ള ചിത്രമാണ് ഗോപി സുന്ദര്‍ പങ്കുവച്ചത്
gopi sundar
ഗോപി സുന്ദര്‍ഫെയ്സ്ബുക്ക്
Updated on
1 min read

സോഷ്യല്‍ മീഡിയയിലെ വിമര്‍ശകര്‍ക്ക് മറുപടിയുമായി സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍. താന്‍ പങ്കുവെക്കുന്ന ചിത്രങ്ങളിലെ സ്ത്രീകളെ എല്ലാം തന്റെ കാമുകിയാക്കുകയാണ് എന്ന് പറഞ്ഞുകൊണ്ടായിരുന്നു താരത്തിന്റെ പോസ്റ്റ്. തന്റെ വളര്‍ത്തു നായയ്‌ക്കൊപ്പമുള്ള ചിത്രമാണ് ഗോപി സുന്ദര്‍ പങ്കുവച്ചത്.

‘ആരുടെ കൂടെ ഫോട്ടോ എടുത്താലും അവരെ എല്ലാം എന്റെ പുതിയ കാമുകിമാരായി കാണുന്ന എല്ലാ മുഖമില്ലാത്ത കമന്റോളികള്‍ക്കും നന്ദി. ഇവളാണ് എന്റെ കല്യാണിക്കുട്ടി’, എന്ന കുറിപ്പിലാണ് ഗോപി സുന്ദര്‍ ചിത്രം പോസ്റ്റ് ചെയ്തത്. പിന്നാലെ നിരവധി പേരാണ് കമന്റിന് താഴെ മറുപടിയുമായി എത്തിയത്.

അവൾക്കൂടി നാണം വന്നു... നാളെ ചിലപ്പോൾ അവളേം ഇന്റർവ്യൂ ചെയ്യാൻ ആള് വന്നാലോ- എന്നായിരുന്നു ഒരാളുടെ കമന്റ്. അവൾ റെഡിയാണ്, എല്ലാ യൂട്യൂബർമാർക്കും സ്വാ​ഗതം എന്നാണ് ​ഗോപി സുന്ദർ മറുപടിയായി കുറിച്ചത്. പരിഹാസ കമന്റ് പോസ്റ്റ് ചെയ്തവർക്ക് താരം അതേ നാണയത്തിൽ തന്നെ മറുപടി നൽകി. കൂടെയുള്ളത് പുതിയ ആളാണോ എന്ന് ചോദിച്ച ആളോട്, ഇത് നിങ്ങളുടെ ബന്ധുവാണ് എന്നായിരുന്നു ​ഗോപി സുന്ദറിന്റെ മറുപടി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Abhinav Sunder Nayak
Ranjini Haridas
Mollywood Times
Abhinav Sunder Nayak
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com