വാലന്റൈൻസ് ദിനത്തിൽ കാമുകനൊപ്പം ​ഗോപിക രമേശ്; ചിത്രങ്ങൾ

വാലന്റൈൻസ് ദിനത്തിൽ തന്റെ പ്രണയത്തെ തുറന്നു കാണിച്ചിരിക്കുകയാണ് ​ഗോപിക
ചിത്രം; ഇൻസ്റ്റ​ഗ്രാം
ചിത്രം; ഇൻസ്റ്റ​ഗ്രാം
Updated on
1 min read

ണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് ​ഗോപിക രമേശ്. ചിത്രത്തിൽ ഒട്ടും റൊമാന്റിക് അല്ലാത്ത സ്റ്റെഫി എന്ന കഥാപാത്രമായാണ് ​ഗോപിക എത്തുന്നത്. എന്നാൽ റിയൽ ലൈഫിൽ താരം സ്റ്റെഫിയെ പോലെ അല്ല. വാലന്റൈൻസ് ദിനത്തിൽ തന്റെ പ്രണയത്തെ തുറന്നു കാണിച്ചിരിക്കുകയാണ് ​ഗോപിക. 

കാമുകനെ തിരിഞ്ഞ് ആരാധകരും

കാമുകനൊപ്പമുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചത്. എപ്പോഴാണ് പ്രപ്പോസ് ചെയ്യുകയെന്നും ഒരു വർഷത്തോളമായെന്നുമുള്ള ഹാഷ്ടാ​ഗുകൾക്കൊപ്പമാണ് ​ഗോപികയുടെ പോസ്റ്റ്. അതിനു പിന്നാലെ താരത്തിന്റെ കാമുകൻ ആരാണെന്നും എന്തു ചെയ്യുകയാണെന്നും ആരാധകർ കണ്ടെത്തി. ഹരികൃഷ്ണൻ എന്നാണ് ​ഗോപികയുടെ കാമുകന്റെ പേര്. ഡാൻസറായ ഹരികൃഷ്ണനൊപ്പം മുൻപും നിരവധി വിഡിയോകളും ചിത്രങ്ങളുമാണ് ​ഗോപിക പങ്കുവച്ചിട്ടുള്ളത്. 

‘‍തണ്ണീർമത്തൻ ദിനങ്ങൾ‍’ എന്ന ചിത്രത്തിലൂടെ അഭിനയരം​ഗത്തേക്ക് എത്തിയ സ്റ്റെഫി  ‘വാങ്ക്’ എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. മോഡലിങ്ങിൽ സജീവമായ താരത്തിന് സോഷ്യൽ മീഡിയയിൽ ആരാധകർ ഏറെയാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com