'പേരിലെ ജാതിവാല്‍ മാറ്റിയത് എന്തിന്?'; കയ്യടി നേടി ഗോവിന്ദ് വസന്തയുടെ മറുപടി; അവതാരകയ്ക്ക് വിമര്‍ശനം

എത്ര നിഷ്‌കളങ്കമായ ചോദ്യം!
Govind Vasantha
Govind Vasanthaഎക്സ്
Updated on
1 min read

മലയാളത്തിന് പുറമെ തമിഴിലടക്കം സാന്നിധ്യം അറിയിച്ചിട്ടുള്ള സംഗീത സംവിധായകനും ഗായകനുമാണ് ഗോവിന്ദ് വസന്ത. 96 അടക്കമുള്ള സിനിമകളില്‍ ഗോവിന്ദ് വസന്ത ഒരുക്കിയ സംഗീതം കേള്‍വിക്കാരുടെ മനസിന്റെ ആഴങ്ങളിലാണ് ചെന്നു പതിച്ചിട്ടുള്ളത്. ഗംഭീര സംഗീത സംവിധായകന്‍ എന്നത് പോലെ തന്നെ മികച്ചൊരു ഗായകന്‍ കൂടിയാണ് അദ്ദേഹം. മലയാളത്തിലേത് പോലെ തന്നെ തമിഴിലും തിരക്കുള്ള സംഗീത സംവിധായകനാണ് ഗോവിന്ദ വസന്ത ഇന്ന്

Govind Vasantha
'ചിലര്‍ തെറ്റിദ്ധാരണ പരത്തുന്നു'; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പാര്‍വതിയുടെ വിമര്‍ശനത്തിന് മറുപടി

ഗോവിന്ദ വസന്ത അവതാരക വീണയ്ക്ക് നല്‍കിയൊരു മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. തന്റെ പേരില്‍ നിന്നും ജാതിപ്പേര് എടുത്തു മാറ്റിയതിനെക്കുറിച്ച് അവതാരക വീണയോട് സംസാരിക്കുകയാണ് വൈറലാകുന്ന വിഡിയോയില്‍ ഗോവിന്ദ് വസന്ത.

Govind Vasantha
'സനാതന ധര്‍മത്തെ അപമാനിച്ചു, ആവര്‍ത്തിച്ചാല്‍ വീട്ടിലെ ആരേയും ജീവനോടെ വച്ചേക്കില്ല'; നടി ദിഷ പഠാനിയുടെ വീടിന് നേരെ വെടിവെപ്പ്

ഗോവിന്ദ് മേനോന്‍ എന്നുള്ള നല്ലോരു പേര് ഗോവിന്ദ് വസന്ത എന്നാക്കിയത് എന്തിനാണ്? എന്നാണ് വീണ ചോദിക്കുന്നത്. വസന്ത എന്റെ അമ്മയുടെ പേരാണ്. ഞാന്‍ കടമെടുത്തതല്ല. ഫാന്‍സിയാക്കാന്‍ വേണ്ടി ചേര്‍ത്തതല്ല. അമ്മയുടെ പേരാണ്. എന്റെ പേരിനൊപ്പം ജാതിപ്പേര് ചേര്‍ത്തുവെക്കണ്ട എന്നു കരുതി ചെയ്തതാണ് എന്ന് ഗോവിന്ദ് വസന്ത വീണയ്ക്ക് മറുപടി നല്‍കുന്നു.

പക്ഷെ വിക്കിപീഡിയയിലും മറ്റും വലിയ അക്ഷരത്തില്‍ എഴുതി വച്ചിട്ടുണ്ടെന്ന് വീണ ചൂണ്ടിക്കാണിക്കുന്നു. ഞാന്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം എന്റെ ജാതി ഏതെന്ന് ആളുകള്‍ക്ക് മനസിലാക്കാന്‍ സാധിക്കും. എന്റെ പേരിന്റെ കൂടെ വെക്കണം എന്നില്ലെന്ന് ഗോവിന്ദ് വസന്ത മറുപടി നല്‍കുന്നു. എന്റെ പേരിന്റെ കൂടെയത് വേണ്ട എന്നുള്ളത് എന്റെ തീരുമാനമാണെന്നും അദ്ദേഹം പറയുന്നു.

വിഡിയോ വൈറലായതോടെ ഗോവിന്ദ് വസന്തയെ അഭിനന്ദിക്കുകയാണ് സോഷ്യല്‍ മീഡിയ. അതേസമയം വ്യക്തമായ മറുപടി നല്‍കിയിട്ടും വീണ്ടും ജാതിപ്പേരിനെക്കുറിച്ച് ചോദിക്കുന്ന വീണയെ ചിലര്‍ വിമര്‍ശിക്കുന്നുണ്ട്. എത്ര നിഷ്‌കളങ്കമായ ചോദ്യം എന്നാണ് സോഷ്യല്‍ മീഡിയ വീണയെ വിമര്‍ശിച്ചു കൊണ്ട് ചോദിക്കുന്നത്. സമൂഹം ഇത്രയൊക്കെ പുരോഗമിച്ചിട്ടും ഇതുപോലുള്ള ചോദ്യങ്ങള്‍ ചോദിക്കാനും ജാതിപ്പേരിനെ നല്ല പേരായി കാണാനുമൊക്കെ സാധിക്കുന്നത് എങ്ങനെയാണെന്ന് സോഷ്യല്‍ മീഡിയ ചോദിക്കുന്നു.

Summary

Social media lauds Govind Vasantha for his reply about changing his surname. But the anchor faces the wrath of social media for her outdated mindset.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com