'എന്റെ കയ്യില്‍ കിടന്നാണ് അവള്‍ മരിച്ചത്; മൂന്ന് മാസമേ എന്റെ മോള്‍ക്ക് ആയുസ്സുണ്ടായുള്ളൂ'; ഗോവിന്ദയേയും സുനിതയേയും ഇന്നും വേട്ടയാടുന്ന വേദന

എന്റെ ഭര്‍ത്താവിനൊരു മകനെ വേണം, ഞാന്‍ മരിച്ചാലും സാരമില്ല ഡോക്ടര്‍
Govinda and Sunita Ahuja
Govinda and Sunita Ahujaഫയല്‍
Updated on
1 min read

ഇന്ന് അഭിനയത്തില്‍ സജീവമല്ലെങ്കിലും ഒരുകാലത്ത് ബോളിവുഡിലെ ഏറ്റവും തിരക്കുള്ള നായകനായിരുന്നു ഗോവിന്ദ. ഗോവിന്ദ സിനിമകള്‍ എന്നത് എന്റര്‍ടെയ്ന്‍മെന്റിന്റെ മറുവാക്കായിരുന്നു. പാട്ടും ഡാന്‍സും കോമഡിയുമൊക്കെയായി ഇന്നും രസിപ്പിക്കുന്ന സിനിമകളാണ് ഗോവിന്ദയുടേത്. ഒരുകാലത്ത് സാക്ഷാല്‍ ബച്ചനെപ്പോലും ബോക്‌സ് ഓഫീസില്‍ പിന്നിലാക്കിയിട്ടുണ്ട് ഗോവിന്ദ.

Govinda and Sunita Ahuja
'ദിലീപ് തെറ്റുകാരനല്ലെന്ന് കോടതി പറഞ്ഞിട്ടുണ്ടെങ്കിൽ അത് കോടതിയുടെ ബോധ്യമാണ്'

സിനിമയില്‍ നിന്നും അകന്നു നില്‍ക്കുമ്പോഴും ഗോവിന്ദയുടെ വ്യക്തി ജീവിതം നിരന്തരം വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. താരം വിവാഹമോചിതനാകുന്നുവെന്ന വാര്‍ത്ത ഈയ്യടുത്ത് വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ തങ്ങള്‍ പിരിയുന്നില്ലെന്ന് ഗോവിന്ദയും ഭാര്യ സുനിത അഹൂജയും വ്യക്തമാക്കുകയായിരുന്നു. തങ്ങളുടെ ജീവിതത്തിലെ ഏറ്റവും മോശം സമയത്തെക്കുറിച്ച് സുനിത പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയാവുകയാണ്.

Govinda and Sunita Ahuja
'മോര്‍ഫ് ചെയ്‌തോ, എനിക്കൊരു പുല്ലുമില്ല; പിന്നില്‍ വളര്‍ത്തുദോഷമുള്ള പുരുഷന്മാര്‍'; തുറന്നടിച്ച് ചിന്മയി

യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സുനിത മനസ് തുറന്നത്. തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനെ നഷ്ടമായ നിമിഷാണ് ജീവിതത്തിലെ ഏറ്റവും ഇരുണ്ടകാലമെന്നാണ് സുനിത പറയുന്നത്. മാസം തികയാതെ ജനിച്ച കുഞ്ഞ് മൂന്ന് മാസം മാത്രമേ ജീവിച്ചിരുന്നുള്ളൂ. സുനിതയുടെ കയ്യില്‍ കിടന്നാണ് കുഞ്ഞ് മരിക്കുന്നത്.

''ഞങ്ങളുടെ രണ്ടാമത്തെ കുഞ്ഞ് മാസം തികയാതെയാണ് ജനിച്ചത്. അവള്‍ മൂന്ന് മാസം എന്റെ കയ്യില്‍ തന്നെയായിരുന്നു. അവളുടെ ശ്വാസകോശം വളര്‍ന്നിരുന്നില്ല. ഒരു ദിവസം രാത്രി അവള്‍ക്ക് ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുണ്ടായി. എന്റെ കയ്യില്‍ കിടന്നാണ് അവള്‍ മരിച്ചത്. അത് എനിക്ക് ഏറെ പ്രയാസമുണ്ടാക്കിയതാണ്. ഇല്ലായിരുന്നുവെങ്കില്‍ ഇന്ന് എനിക്ക് രണ്ട് പെണ്‍മക്കളും ഒരു മകനും ആയിരുന്നേനെ'' എന്നാണ് സുനിത പറയുന്നത്.

''അവള്‍ മാസം തികയാതെയാണ് ജനിച്ചത്. എട്ടാം മാസം. ഞാന്‍ ആ സമയം ഗോവിന്ദയോടൊപ്പം ഒരുപാട് യാത്ര ചെയ്തിരുന്നു. എനിക്ക് ഒന്നും അറിയില്ലായിരുന്നു. ആദ്യത്തെ ഡെലിവറി പ്രയാസമൊന്നുമല്ലാതെയാണ് കഴിഞ്ഞത്. അതിനാല്‍ രണ്ടാമത്തേതും അങ്ങനെ തന്നെയാകുമെന്ന് കരുതി. ഭാരമുള്ളതൊന്നും എടുക്കരുതെന്ന് എനിക്കറിയില്ലായിരുന്നു'' എന്നും സുനിത പറയുന്നു. പിന്നീടാണ് ഗോവിന്ദയ്ക്കും സുനിതയ്ക്കും മകന്‍ യഷ് വര്‍ധന്‍ ജനിക്കുന്നത്. എന്നാല്‍ ഇത്തവണയും സുനിതയ്ക്ക് പ്രതിസന്ധികളെ നേരിടേണ്ടി വന്നു.

''മകനെ പ്രസവിക്കുമ്പോള്‍ എന്റെ ഭാരം നൂറ് കിലോയായിരുന്നു. ഒരുപാട് വണ്ണം വച്ചിരുന്നു. മരിച്ചു പോകുമെന്നാണ് ഞാന്‍ കരുതിയത്. എന്നെ നോക്കി ഗോവിന്ദ കരയുകയായിരുന്നു. ആ സമയത്ത് ലിംഗനിര്‍ണയം നിയമവിരുദ്ധമായിരുന്നില്ല. മകനാണ് ജനിക്കാന്‍ പോകുന്നതെന്ന് അറിയാമായിരുന്നു. എന്റെ ഭര്‍ത്താവിനൊരു മകനെ വേണം, ഞാന്‍ മരിച്ചാലും സാരമില്ല ഡോക്ടര്‍ എന്ന് ഞാന്‍ പറഞ്ഞു'' എന്ന് മുമ്പൊരു അഭിമുഖത്തില്‍ സുനിത പറഞ്ഞിരുന്നു.

Summary

Govinda and wife Sunita Ahuja lost their second child after three months. she recalls the darkest period of their life.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com