പറ്റിയ  കുതിരയെ കിട്ടിയില്ല! കിട്ടിയവനെ വെച്ച് അഡ്ജസ്റ്റ് ചെയ്ത് പക്രു 

ശരപഞ്ജരം സിനിമയിൽ ജയൻ മസിൽ പെരുപ്പിച്ചത് കുതിരയെ എണ്ണ പുരട്ടുന്ന രം​ഗം രസകരമായി അവതരിപ്പിച്ചിരിക്കുകയാണ് പക്രു
ഗിന്നസ് പക്രു/  ചിത്രം: ഫേസ്ബുക്ക്
ഗിന്നസ് പക്രു/ ചിത്രം: ഫേസ്ബുക്ക്
Updated on: 
1 min read

മലയാള സിനിമയിലെ ആദ്യത്തെ ആക്ഷൻ സൂപ്പർ സ്റ്റാർ ജയനെ അനുകരിച്ച് മലയാളികളുടെ സ്വന്തം ​ഗിന്നസ് പക്രു. ശരപഞ്ജരം സിനിമയിൽ ജയൻ മസിൽ പെരുപ്പിച്ചത് കുതിരയെ എണ്ണ പുരട്ടുന്ന രം​ഗം രസകരമായി അവതരിപ്പിച്ചിരിക്കുകയാണ് പക്രു.  ജയൻ കുതിരയെ എണ്ണ പുരട്ടിയപ്പോൾ പക്രു പശുക്കുട്ടിയെയാണ് എണ്ണ പുരട്ടിയത്.

‘പറ്റിയ  കുതിരയെ കിട്ടിയില്ല...! കിട്ടിയവനെ വെച്ച് അന്നങ്ങു ചെയ്തു’ എന്ന രസകരമായ ക്യാപ്ഷനോടെയാണ് പക്രു ചിത്രം പങ്കുവച്ചത്. പക്രുവിന്റെ ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധകരിപ്പോൾ. 

നിങ്ങൾ എഴുതപെടാതെപോകുന്ന മൊഴിയാതെപോകുന്ന വരച്ചുകാട്ടാതെ പോകുന്ന ഒത്തിരിയുണ്ട് നിങ്ങളുടെ ഓരോ പോസ്റ്റിലും...എന്നതാണ് സത്യം. ചിരിയിലും ചിന്തയിലും ആത്മവിശ്വാസം കുത്തിനിറച്ചു തന്റൊടും തന്നെപോലുള്ളവരോടും സംവദിക്കുന്ന താങ്കളോട് വല്ലാത്തൊരിഷ്ടമാണ് - എന്നാണ് ചിത്രത്തിന് ഒരു ആരാധകർ കുറിച്ച കമന്റ്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com