

നടൻ വിജയ് സേതുപതിയും താനും തമ്മിൽ വളരെ അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണെന്ന് സംഗീത സംവിധായകനും നടനുമായ ജി വി പ്രകാശ് കുമാർ. അദ്ദേഹത്തോടൊപ്പം വർക്ക് ചെയ്യണമെന്ന് തനിക്ക് അതിയായ ആഗ്രഹമുണ്ടെന്നും ജി വി പ്രകാശ് കുമാർ സിനിമാ എക്സ്പ്രസിനോട് പറഞ്ഞു.
"അങ്ങനെ സംഭവിക്കണമെന്ന് ഞാനും ആഗ്രഹിക്കുന്നു. അദ്ദേഹത്തോട് എനിക്ക് വളരെയധികം അടുപ്പമുണ്ട്. ആഴ്ചയിൽ ഒരിക്കൽ ഞങ്ങൾ തമ്മിൽ സംസാരിക്കാറുണ്ട്. പക്ഷേ, നിർഭാഗ്യവശാൽ അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ ഇതുവരെ അവസരം ലഭിച്ചിട്ടില്ല".- ജി വി പ്രകാശ് പറഞ്ഞു.
ഹാപ്പി രാജ് ആണ് ജി വി പ്രകാശ് കുമാർ നായകനായി ഇപ്പോൾ പ്രേക്ഷകരിലേക്കെത്തിയിരിക്കുന്ന ചിത്രം. ശ്രീഗൗരി പ്രിയ, ജോർജ്ജ് മരിയൻ, അബ്ബാസ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തി. മാർച്ച് 27 ന് റിലീസ് ചെയ്ത ഹാപ്പി രാജ ഓപ്പണിങ് ഡേയിൽ ഇന്ത്യയിൽ നിന്ന് മാത്രം 65 ലക്ഷം രൂപയാണ് കളക്ട് ചെയ്തത്.
തമിഴ്, തെലുങ്ക് ഭാഷകളിലാണ് ചിത്രം തിയറ്ററുകളിലെത്തിയത്. അതേസമയം മുത്തു എങ്കിറ കാട്ടാൻ എന്ന വെബ് സീരിസാണ് വിജയ് സേതുപതിയുടേതായി ഒടുവിൽ പ്രേക്ഷകരിലേക്കെത്തിയിരിക്കുന്നത്. കാട്ടാനും മാർച്ച് 27 നാണ് ജിയോ ഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്തത്.
മിലിന്ദ് സോമൻ, സുദേവ് നായർ, വടിവേൽ മുരുകൻ, റിഷ ജേക്കബ്സ്, വിജെ പാറു, കലൈവാണി ഭാസ്‌കർ, മുത്തുകുമാർ എന്നിവരും സീരിസിൽ പ്രധാന വേഷങ്ങളിലെത്തുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates