'വേട്ടയാടുന്ന വൈകാരികമായ അനുഭവം'; 'വലതുവശത്തെ കള്ള'നെക്കുറിച്ച് ഹനീഫ് അദേനി

സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് തിയറ്റുകളിൽ നിന്ന് ലഭിച്ചത്.
Valathu Vashathe Kallan, Haneef Adeni
Valathu Vashathe Kallan, Haneef Adeniഇൻസ്റ്റ​ഗ്രാം
Updated on
1 min read

ജീത്തു ജോസഫ് സംവിധാനം ചെയ്ത് ഏറ്റവുമൊടുവിൽ തിയറ്ററുകളിലെത്തിയ ചിത്രമാണ് വലതുവശത്തെ കള്ളൻ. ബിജു മേനോൻ, ജോജു ജോർജ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ ഹനീഫ് അദേനി. സിനിമ കേവലം ഒരു ത്രില്ലർ എന്നതിലുപരി, പ്രേക്ഷകന്‍റെ ഉള്ളുലയ്ക്കുന്ന ഒരു വൈകാരിക യാത്രയാണെന്നാണ് അദ്ദേഹം കുറിച്ചു.

Valathu Vashathe Kallan, Haneef Adeni
'എല്ലാം മാറാൻ ഒരു വർഷം കൂടി കാത്തിരിക്കണം, ചേർത്ത് പിടിച്ചതിന് പിഷാരടിക്ക് നന്ദി'; ഉല്ലാസ് പന്തളം

'വേട്ടയാടുന്ന, സത്യസന്ധമായ, വൈകാരികമായ' അനുഭവം എന്നാണ് അദ്ദേഹം സോഷ്യൽ മീ‍ഡിയയിൽ കുറിച്ചത്. ഇമോഷണൽ ത്രില്ലറായാണ് വലതുവശത്തെ കള്ളൻ പ്രേക്ഷകരിലേക്ക് എത്തിയത്. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് തിയറ്റുകളിൽ നിന്ന് ലഭിച്ചത്. യാതൊരു പുതുമയും അവകാശപ്പെടാനില്ലാത്ത സ്ഥിരം ജീത്തു ജോസഫ് പാറ്റേൺ ആണ് ചിത്രമെന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്.

Valathu Vashathe Kallan, Haneef Adeni
'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിഎന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

ലെനയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. സാമുവൽ എന്ന കഥാപാത്രമായി ജോജു എത്തുമ്പോൾ ആന്റണി എന്ന കഥാപാത്രമായി ബിജു മേനോൻ ചിത്രത്തിലെത്തുന്നു. അഴിമതിക്കാരനായ പൊലീസ് ഉദ്യോ​ഗസ്ഥനായാണ് ചിത്രത്തിൽ ബിജു മേനോൻ എത്തുന്നത്. ഒരു കുടുംബത്തെ ചുറ്റിപ്പറ്റിയാണ് ചിത്രം മുന്നോട്ട് പോകുന്നത്. ​ഗോകുലും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഷാജി നടേശൻ ആണ് ചിത്രം നിർമിക്കുന്നത്.

Summary

Cinema News: Haneef Adeni praises Valathu Vashathe Kallan.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com