

കഴിഞ്ഞ ദിവസമാണ് നടന്‍ കൃഷ്ണ കുമാറിന്റെ ഭാര്യയും സോഷ്യല്‍ മീഡിയ താരവുമായ സിന്ധു കൃഷ്ണയുടെ അച്ഛന്‍ മരണപ്പെട്ടത്. സോഷ്യല്‍ മീഡിയയിലൂടെ മലയാളികള്‍ക്ക് സുപരിചിതരാണ് കൃഷ്ണ കുമാറിന്റെ കുടുംബം. സിന്ധുവിന്റേയും മക്കളുടേയും വിഡിയോകളിലൂടെ അച്ഛന്‍ രംനാഥനേയും മലയാളികള്‍ക്കറിയാം.
അപ്പൂപ്പന്റെ വിയോഗത്തില്‍ കൊച്ചുമകള്‍ ഹന്‍സിക കൃഷ്ണ പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്. അപ്പൂപ്പന്‍ പോയെന്നത് തനിക്കിപ്പോഴും ഉള്‍ക്കൊള്ളാനായിട്ടില്ലെന്നാണ് ഹന്‍സിക പറയുന്നത്. കുട്ടിക്കാലം മുതലുള്ള അപ്പൂപ്പനുമൊത്തുള്ള ചിത്രങ്ങളും വിഡിയോകളും ഹന്‍സിക പങ്കുവച്ചിട്ടുണ്ട്. ആ വാക്കുകളിലേക്ക്:
മുത്തച്ഛാ, നിങ്ങള്‍ ഞങ്ങളെ വിട്ടു പോയിട്ട് ആറ് ദിവസമായി. എനിക്കിപ്പോഴും അത് ഉള്‍ക്കൊള്ളാനായിട്ടില്ല. ഓരോ നിമിഷവും നിങ്ങളുടെ സാന്നിധ്യം അനുഭവപ്പെടുന്നുണ്ട്. ഞങ്ങള്‍ക്ക് ഇപ്പോഴും നിങ്ങള്‍ ജീവിച്ചിരിക്കുന്നത് പോലെയാണ് തോന്നുന്നത്. സ്വര്‍ഗത്തില്‍ നിന്നും നിങ്ങള്‍ ഞങ്ങളെ കാണുന്നുണ്ടെന്ന് അറിയാം. ഏറ്റവും സ്വീറ്റ് ആയ മനസിനുടമയായിരുന്നു നിങ്ങള്‍. നിങ്ങളുടെ തമാശകളൊക്കെ ഞാന്‍ വല്ലാതെ മിസ് ചെയ്യുന്നുണ്ട്.
കുറച്ചുകൂടി വളര്‍ന്ന ശേഷം നിങ്ങള്‍ക്കായി ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ സാധിച്ചിരുന്നുവെങ്കില്‍ എന്ന് ആഗ്രഹിച്ചുപോവുകയാണ്. നമ്മുടെ കുടുംബത്തില്‍ നമ്മള്‍ രണ്ടു പേരേയുമാണ് കാണാന്‍ ഒരുപോലെയുള്ളത്. ആ ചിന്ത എന്നെ ഒരേ സമയം തകര്‍ക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യുന്നുണ്ട്. നമ്മളുടേതായ കുറച്ചു നിമിഷങ്ങള്‍ കൂടി ഉണ്ടായിരുന്നുവെങ്കിലെന്ന് ആഗ്രഹിക്കുന്നു. പക്ഷെ, 20 വര്‍ഷം നിങ്ങള്‍ക്കൊപ്പം ജീവിക്കാനായതില്‍ ഞാന്‍ സന്തോഷിക്കുന്നു.
നിങ്ങള്‍ ടിവി കാണുന്നത് എത്രത്തോളം ഇഷ്ടപ്പെട്ടിരുന്നുവെന്ന് എനിക്കറിയാം. നിങ്ങളുടെ നിഷ്‌കളങ്കവും പരിശുദ്ധവുമായ ചിരി ഞാനോര്‍ക്കുന്നു. നിങ്ങള്‍ നല്ലൊരു മനുഷ്യനും മകനും സഹോദരനും ഭര്‍ത്താവും അച്ഛനും മുത്തച്ഛനുമായിരുന്നു. നല്ലൊരു ഗ്രാന്റ് പാരന്റ് എങ്ങനെയായിരിക്കണം എന്ന് അപ്പൂപ്പന്‍ എനിക്ക് കാണിച്ച് തന്നിട്ടുണ്ട്. എവിടെയോ അത് എന്നെ ഒരുനാള്‍ അദ്ദേഹത്തെപ്പോലൊരാളാകണം എന്നും തോന്നിപ്പിച്ചിട്ടുണ്ട്. ഐ മിസ് യു സോ മച്ച് മുത്തച്ഛാ... എന്റെ സുന്ദരന്‍ അപ്പൂപ്പന്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates