ബാച്ചിലര്‍ പാര്‍ട്ടി 2വില്‍ നസ്ലെന്റെ നായികയാകുമോ? ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി ഹന്‍സിക കൃഷ്ണ

ചെറുപ്പത്തില്‍ തന്നെ ഒരുപാട് ആരാധകരെ നേടിയിട്ടുണ്ട് ഹന്‍സിക
Hansika Krishna
Hansika Krishna
Updated on
1 min read

ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ബാച്ചിലര്‍ പാര്‍ട്ടി 2. അമല്‍ നീരദ് ഒരുക്കുന്ന സിനിമയില്‍ മലയാള സിനിമയിലെ മുന്‍നിര താരങ്ങള്‍ അണിനിരക്കുന്നുണ്ട്. ചിത്രത്തില്‍ നസ്ലെന്റെ നായികയായ ഹന്‍സിക കൃഷ്ണ അഭിനയിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ വാര്‍ത്തകളോട് ഹന്‍സിക തന്നെ പ്രതികരിച്ചിരിക്കുകയാണ്.

Hansika Krishna
'എംഎസ് ധോനിയെ പോലും ആളുകൾ ട്രോളുന്നു; മക്കളെക്കുറിച്ച് പറയുമ്പോൾ വിഷമം തോന്നും'

നടന്‍ കൃഷ്ണ കുമാറിന്റെ ഇളയമകളാണ് ഹന്‍സിക കൃഷ്ണ. ചേച്ചിമാരായ അഹാന കൃഷ്ണയും ഇഷാനി കൃഷ്ണയും സിനിമയില്‍ സാന്നിധ്യം അറിയിച്ചവരാണ്. സോഷ്യല്‍ മീഡിയയിലൂടെ വളരെ ചെറുപ്പത്തില്‍ തന്നെ ഒരുപാട് ആരാധകരെ നേടിയിട്ടുണ്ട് ഹന്‍സിക. സഹോദരിമാരെപ്പോലെ ഹന്‍സികയും സിനിമയിലെത്തുകയാണെന്നായിരുന്നു വാര്‍ത്ത.

Hansika Krishna
'അഞ്ച് വര്‍ഷമായി സ്‌റ്റേജില്‍ പാടിയിട്ട്, ശബ്ദത്തിന് ചില പ്രശ്‌നങ്ങളുണ്ടായി'; വെളിപ്പെടുത്തി സുജാത

കഴിഞ്ഞ ദിവസം അമ്മയോടൊപ്പം ഒരു ഉദ്ഘാടന പരിപാടിക്ക് എത്തിയപ്പോവായിരുന്നു ഹന്‍സികയുടെ പ്രതികരണം. താരത്തെ കണ്ടതും യൂട്യൂബേഴ്‌സ് ബാച്ചിലര്‍ പാര്‍ട്ടി 2വിനെക്കുറിച്ച് ചോദിച്ചെത്തുകയായിരുന്നു. എന്നാല്‍ വിട്ടു പറയാന്‍ ഹന്‍സിക കൂട്ടാക്കിയില്ല.

''നമുക്ക് നോക്കാം എന്താണ് സംഭവിക്കുക എന്ന്. കൂടുതലൊന്നും അറിയില്ല. നമുക്ക് നോക്കാം. അതിനെപ്പറ്റി ഒന്നും പറയാറായിട്ടില്ല'' എന്നായിരുന്നു ഹന്‍സികയുടെ മറുപടി. അതേസമയം വാര്‍ത്തകള്‍ കേവലം കിംവദന്തികളാണോ എന്ന ചോദ്യത്തോട് ഹന്‍സിക പ്രതികരിച്ചിട്ടില്ല. ഹന്‍സികയുടെ പ്രതികരണവും ആരാധകരെ ആശങ്കയിലാക്കിയിരിക്കുകയാണ്.

അതേസമയം ബാച്ചിലര്‍ പാര്‍ട്ടിയുടെ രണ്ടാം ഭാഗം അണിയറയിലൊരുങ്ങുകയാണ്. ബാച്ചിലര്‍ പാര്‍ട്ടി D'EUX എന്നാണ് ചിത്രത്തിന്റെ പേര്., സൗബിന്‍, ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ, സജിന്‍ ഗോപു തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍ . ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയ താരങ്ങളുടെ അതിഥി വേഷവും ചിത്രത്തിലുണ്ടാകുമെന്നാണ് റിപ്പോർട്ട്. അമല്‍ നീരദും ഫഹദ് ഫാസിലും അന്‍വര്‍ റഷീദും ചേര്‍ന്നാണ് നിര്‍മാണം.

Summary

Hansika Krishna responds to rumours of her being paried with Naslen in Bachelor Party 2.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com