ഹന്‍സിക മോട്ട്‌വാനി വിവാഹമോചിതയായി; ഒരുമിച്ച് ജീവിച്ചത് രണ്ട് വര്‍ഷം മാത്രം; ജീവനാംശം വേണ്ടെന്ന് നടി

വിവാഹത്തിന് ശേഷം വളരെ കുറച്ചുകാലം മാത്രമേ ഇരുവരും ഒരുമിച്ച് താമസിച്ചിരുന്നുള്ളൂ
Hansika Motwani
Hansika Motwani
Updated on
1 min read

നടി ഹന്‍സിക മോട്ട്‌വാനിയും സോഹേല്‍ ഖതൂരിയയും വിവാഹ മോചിതരായി. 2022 ഡിസംബറിലായിരുന്നു ഇരുവരും വിവാഹിതരായത്. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ഇരുവരും വിവാഹമോചിതരാവുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പക്ഷെ വാര്‍ത്തകളോട് ഇരുവരും പ്രതികരിച്ചിരുന്നില്ല. ഇപ്പോള്‍ തങ്ങള്‍ പിരിഞ്ഞ വിവരം ഹന്‍സികയും സോഹേലും ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ്.

Hansika Motwani
'ഇപ്പോഴത്തെ പെൺകുട്ടികൾ മിടുക്കരാണ്; ഉപദേശിക്കുന്നതിന് പകരം അവരിൽ നിന്ന് എന്ത് പഠിക്കാൻ കഴിയുമെന്നാണ് നോക്കേണ്ടത്'

ബാന്ദ്ര കുടുംബ കോടതിയാണ് വിവാഹ മോചനം അനുവദിച്ചത്. പരസ്പര സമ്മതത്തോടെ ഹന്‍സിക വിവാഹമോചനത്തിനായി കോടതിയെ സമീപിക്കുകയായിരുന്നു. ഹന്‍സിക സൊഹേലില്‍ നിന്നും ജീവനാംശമായി ഒന്നും ആവശ്യപ്പെട്ടിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

Hansika Motwani
'പടക്കളം സന്ദീപ്.... മലയാളികൾ കുറേ പേരോട് ക്രഷ് ഉണ്ട്'; വൈറലായി ശിവാം​ഗിയുടെ വാക്കുകൾ

വിവാഹത്തിന് ശേഷം വളരെ കുറച്ചുകാലം മാത്രമേ ഇരുവരും ഒരുമിച്ച് താമസിച്ചിരുന്നുള്ളൂ. രണ്ട് പേരുടേയും ജീവിത കാഴ്ചപ്പാടുകളും ജീവിത രീതികളും വ്യത്യസ്തമാണെന്ന് തിരിച്ചറിഞ്ഞതോടെ ഇരുവര്‍ക്കുമടിയില്‍ തര്‍ക്കങ്ങള്‍ പതിവായിരുന്നുവെന്നും നടിയുടെ വക്കീല്‍ അദ്‌നാന്‍ ഷെയ്ഖ് പറയുന്നു. ഇതോടെയാണ് ഇരുവരും പിരിഞ്ഞ് താമസിക്കാന്‍ തീരുമാനിക്കുന്നത്. തുടര്‍ന്ന് വിവാഹ ബന്ധം അവസാനിപ്പിക്കുക എന്ന തീരുമാനത്തിലേക്ക് ഇരുവരുമെത്തി.

ഹന്‍സികയേയും സൊഹേലിനേയും ഒരുമിപ്പിക്കാന്‍ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഏറെ ശ്രമിച്ചിരുന്നതായും വിവാഹ മോചന ഹര്‍ജിയില്‍ പറയുന്നുണ്ട്. എന്നാല്‍ ഭിന്നത പരിഹരിക്കാന്‍ സാധിക്കില്ലെന്ന ഘട്ടത്തിലെത്തിയോടെ ഇരു കൂട്ടരും പരസ്പര സമ്മതത്തോടെ പിരിയാന്‍ തീരുമാനിച്ചു. 2024 ജുലൈ രണ്ട് മുതല്‍ ഹന്‍സികയും സൊഹേലും പിരിഞ്ഞാണ് കഴിയുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഹന്‍സികയുടെ വിവാഹം വലിയ വാര്‍ത്തയായിരുന്നു. സൊഹേലിന്റെ മുന്‍ഭാര്യ ഹന്‍സികയുടെ അടുത്ത സുഹൃത്തായിരുന്നു. ജയ്പൂരില്‍ മുണ്ടോട്ട ഫോര്‍ട്ടില്‍ വച്ചായിരുന്നു വിവാഹം. താരവിവാഹം ഹന്‍സികാസ് ലവ് ഷാദി ഡ്രാമ എന്ന പേരില്‍ ആറ് എപ്പിസോഡുകളുള്ള ഡോക്യുമെന്ററിയുമായിരുന്നു. ജിയോ ഹോട്ട്‌സ്റ്റാറിലാണ് ഡോക്യുമെന്ററി സ്ട്രീം ചെയ്തത്.

Summary

Hansika Motwani and Sohael Khaturiya gets divorced. The Couple were living seperately for last two years.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com