യഷിന് 39ാം പിറന്നാള്‍, ഒടിടിയില്‍ കാണാം താരത്തിന്റെ അഞ്ച് തീപ്പൊരി സിനിമകള്‍

ഇന്ന് ഇന്ത്യന്‍ സിനിമാലോകത്തെ തന്നെ ഏറ്റവും വിലയേറിയ താരമാണ് യഷ്
yash
യഷ്ഫെയ്‌സ്ബുക്ക്

കെജിഎഫ് എന്ന ഒറ്റ സിനിമയിലൂടെ സിനിമാരംഗം കീഴടക്കിയ കന്നഡ താരമാണ് യഷ്. ഇന്ന് ഇന്ത്യന്‍ സിനിമാലോകത്തെ തന്നെ ഏറ്റവും വിലയേറിയ താരം.യഷിന്റേതായി നിരവധി വമ്പന്‍ പ്രൊജക്റ്റുകളാണ് ഒരുങ്ങുന്നത്.

ടെലിവിഷനിലൂടെയാണ് യഷ് അഭിനയത്തിലേക്ക് ചുവടുവെക്കുന്നത്. 2004ല്‍ സംപ്രേഷണം ആരംഭിച്ച നന്ദ ഗോകുല എന്ന ടിവി സീരിയലിലൂടെയായിരുന്നു തുടക്കം. താരത്തിന്റെ ഭാര്യയായ രാധിക പണ്ഡിറ്റാണ് നായികയായി എത്തിയത്. തുടര്‍ന്ന് 2007ല്‍ സിനിമയിലേക്ക് ചുവടുവെച്ചു. ജംബഡ ഹുഡുഗി എന്ന ചിത്രത്തില്‍ സഹതാരത്തിന്റെ വേഷത്തിലാണ് അഭിനയിച്ചത്. ഇന്ന് 39ാം പിറന്നാള്‍ ആഘോഷിക്കുകയാണ് താരം. യഷിന്റെ കരിയറിലെ അഞ്ച് പ്രധാന സിനിമകള്‍ പരിചയപ്പെടാം.

1. കെജിഎഫ്

kgf2

യഷിന്റെ മാത്രമല്ല കന്നഡ സിനിമാ ലോകത്തിന്റെ തന്നെ തലവര മാറ്റിയ ചിത്രമാണ് കെജിഎഫ്. പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ രണ്ട് ഭാഗങ്ങളാണ് ഇതിനോടകം തിയറ്ററിലെത്തിയത്. ചിത്രത്തില്‍ റോക്കി ഭായ് എന്ന അധോലോക നായകനായാണ് യഷ് എത്തിയത്. കെജിഎഫിനായി തന്റെ കരിയറിലെ എട്ട് വര്‍ഷമാണ് യഷ് നല്‍കിയത്. ചിത്രത്തിന്റെ മൂന്നാം ഭാഗവും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ആമസോണ്‍ പ്രൈമില്‍ ചിത്രത്തിന്റെ രണ്ട് ഭാഗങ്ങളും കാണാം.

2. രാജ ഹുലി

സൂപ്പര്‍ഹിറ്റ് തമിഴ് ചിത്രം സുന്ദരപാണ്ഡ്യന്റെ കന്നഡ റീമേക്കാണ് ചിത്രം. 2013ല്‍ റിലീസ് ചെയ്ത ചിത്രത്തില്‍ മേഘന രാജാണ് നായികയായി എത്തിയത്. കന്നഡ സിനിമയിലെ നായിക നിരയിലേക്ക് യഷിനെ എത്തിച്ചത് ഈ സിനിമയുടെ വിജയമാണ്. എംഎക്‌സ് പ്ലേയറില്‍ ചിത്രം കാണാം.

3. മിസ്റ്റര്‍ ആന്‍ഡ് മിസിസ് രാമചാരി

റോം-കോം സിനിമകളിലൂടെയാണ് യഷ് തന്റെ കരിയര്‍ ആംരംഭിക്കുന്നത്. തുടര്‍ന്നാണ് കൊമേഷ്യല്‍ ഹീറോ ആകുന്നത്. 2014ല്‍ റിലീസ് ചെയ്ത മിസ്റ്റര്‍ ആന്‍ഡ് മിസിസ് രാമചാരി യഷിന് താരപരിവേഷം നല്‍കിയ ചിത്രമാണ്. ആക്ഷന്‍ കോമഡി ചിത്രത്തില്‍ രാധിക പണ്ഡിറ്റാണ് നായികയായി എത്തിയത്. ചിത്രം യൂട്യൂബില്‍ കാണാം.

4. ഗജകേസരി

2014ല്‍ റിലീസ് ചെയ്ത ചിത്രത്തില്‍ യഷ് ഇരട്ടവേഷത്തിലാണ് എത്തിയത്. കൃഷ്ണയാണ് ചിത്രം സംവിധാനം ചെയ്തത്. ഹിസ്റ്റോറിക്കല്‍ ആക്ഷന്‍ ഫിലിമായി എത്തിയ ചിത്രം വമ്പന്‍ വിജയമായി മാറി. അമൂല്യ, ആനന്ദ് നാഗ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ചിത്രം യൂട്യൂബില്‍ കാണാം.

5. സന്ദു സ്‌ട്രെയ്റ്റ് ഫോര്‍വേഡ്

മഹേഷ് റാവു സംവിധാനം ചെയ്ത ചിത്രം 2016ലാണ് റിലീസ് ചെയ്തത്. രാധിക പണ്ഡറ്റാണ് ചിത്രത്തില്‍ നായിതയായി എത്തിയത്. തമിഴ് ചിത്രം വാലുവില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് ഒരുക്കിയ ചിത്രം വമ്പന്‍ വിജയമായി മാറി. ചിത്രം ഹിന്ദി, ബംഗാളി, തെലുങ്ക്, മലയാളം ഭാഷകളിലേക്ക് മൊഴിമാറ്റി. സോണി ലിവില്‍ ചിത്രം കാണാം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com