'ഷക്കീല പറയുന്നതു കേട്ട് ഞാൻ അന്തിച്ച് നിന്നു പോയി'; കുറിപ്പുമായി ഹരീഷ് പേരടി

കുറച്ച് നേരത്തേക്ക് ഞാൻ ശ്വാസം മുട്ടി വായ പിളർന്ന് അന്തിച്ച് നിന്നു പോയി
Hareesh Peradi, Shakila
Hareesh Peradi, Shakilaഫെയ്സ്ബുക്ക്
Updated on
1 min read

തെന്നിന്ത്യൻ നടി ഷക്കീലയെ കണ്ടതിന്റെ സന്തോഷം പങ്കുവച്ച് നടൻ ഹരീഷ് പേരടി. ഇന്ത്യൻ സിനിമയിലെ ഉരുക്ക് വനിത എന്നാണ് ഹരീഷ് പേരടി ഷക്കീലയെ വിശേഷിപ്പിച്ചിരിക്കുന്നത്. ഒരു സ്ത്രീയെന്ന നിലയിൽ ഞാൻ അങ്ങേയറ്റം ബഹുമാനിക്കുന്ന ഇന്ത്യൻ സിനിമയിലെ ഉരുക്ക് വനിതയോടൊപ്പം ഫോട്ടോയെടുക്കാൻ കിട്ടിയ അപൂർവ്വ സൗഭാഗ്യം എന്ന് പറഞ്ഞു കൊണ്ടാണ് ഹരീഷ് പേരടി ഷക്കീലയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുന്നത്.

തന്റെ സിനിമകളൊക്കെ കണ്ടിട്ടുണ്ടെന്നും ഒരു ചിത്രം ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചോട്ടെ എന്ന് അവർ തന്നോട് ചോദിച്ചപ്പോൾ ബഹുമാനം തോന്നിയെന്നും ഹരീഷ് പേരടി കുറിച്ചിട്ടുണ്ട്. ഹരീഷ് പേരടിക്കൊപ്പമുള്ള ചിത്രം ഷക്കീലയും ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.

"ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച നടൻ, നിങ്ങളോടൊപ്പം ഒരു ഫോട്ടോ എടുക്കാൻ എന്നെ അനുവദിച്ചതിന് വളരെ നന്ദി. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ".- എന്നാണ് ഹരീഷ് പേരടിയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ഷക്കീല കുറിച്ചിരിക്കുന്നത്.

ഹരീഷ് പേരടിയുടെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ഒരു സ്ത്രീയെന്ന നിലയിൽ ഞാൻ അങ്ങേയറ്റം ബഹുമാനിക്കുന്ന ഇന്ത്യൻ സിനിമയിലെ ഉരുക്ക് വനിതയോടൊപ്പം ഫോട്ടോയെടുക്കാൻ കിട്ടിയ അപൂർവ്വ സൗഭാഗ്യം.. സത്യത്തിൽ ചെന്നൈയിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്ര കഴിഞ്ഞ് എയർപ്പോർട്ട് ടാക്സിക്ക് ക്യൂ നിൽക്കുമ്പോൾ പിന്നിൽ നിന്ന് എന്നെ തോണ്ടി വിളിച്ച് "എനിക്കൊരു ഫോട്ടോ വേണം..

ഉങ്കളോട് എല്ലാ തമിൾ സിനിമാവും നാൻ പാത്തിരിക്ക്..ഉങ്കളോട് എല്ലാ ക്യാരക്ടേഴ്സും എനക്ക് റൊമ്പ പുടിക്കും"..എന്ന് കേട്ടപ്പം കുറച്ച് നേരത്തേക്ക് ഞാൻ ശ്വാസം മുട്ടി വായ പിളർന്ന് അന്തിച്ച് നിന്നു പോയി...പിന്നെ സ്ഥലകാല ബോധം വീണ്ടെടുത്ത് ഞാനും പറഞ്ഞു. "എനക്കും ഉങ്കകൂടെ ഒരു ഫോട്ടോ വേണം മേം" എന്ന്..

Hareesh Peradi, Shakila
ഓണം മൂഡ് ഓൺ ആക്കാം; ഈ ആഴ്ചയിലെ ഒടിടി റിലീസുകൾ

വീണ്ടും ആ പെങ്ങൾ എന്നോട് ചോദിച്ചു "ഇന്ത് പടം നാൻ ഇൻസ്റ്റയിൽ പോടട്ടുമ്മാ"എന്ന് ..അതുകൂടെ കേട്ടപ്പോൾ ഞാൻ ജീവിക്കുന്ന കാലത്തെ കുറിച്ചോർത്ത് ഒന്നും പറയാനില്ലാതെ ആ നിമിഷം മരിച്ചു പോയ ഞാൻ..

Hareesh Peradi, Shakila
'ദൈവത്തെ കബളിപ്പിക്കാനാകില്ല'; കെനീഷയ്‌ക്കൊപ്പം രവി മോഹന്റെ തിരുപ്പതി ദര്‍ശനം; പരിഹസിച്ച് മുന്‍ഭാര്യ ആരതി

ആ സ്ത്രീയോടുള്ള ബഹുമാനം കൊണ്ട് ജീവനുണ്ടെന്ന് എന്നെ തന്നെ ബോധ്യപ്പെടുത്താൻ വേണ്ടി കൂടുതൽ ശക്തിയോടെ തലകുലുക്കി...ഷക്കീല മേം ഈ നന്മ നിറഞ്ഞ വലിയ മനസ്സിന് ഹൃദയം നിറഞ്ഞ നന്ദി..

Summary

Cinema News: Actor Hareesh Peradi facebook post about Shakila.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com