ഹരീഷ് പേരടി / ഫെയ്‌സ്ബുക്ക്
ഹരീഷ് പേരടി / ഫെയ്‌സ്ബുക്ക്

'ഇവർക്കൊക്കെ എന്നാണ് നിങ്ങളുടെ അവാർഡുകളുടെ സവർണ്ണ പട്ടികയിൽ ഇടം കിട്ടുക'; ഹരീഷ് പേരടി

'Ac റൂമിലിരുന്ന് സിനിമകൾ വിലയിരുത്തുന്നതിനൊടൊപ്പം ജൂറിയിലെ ഒരു സംഘം സിനിമയുടെ നിർമ്മാണ മേഘലകളിലേക്കുകൂടി ഇറങ്ങി ചെല്ലണം.'
Published on

ഴിഞ്ഞ ദിവസമാണ് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. അവാർഡ് പട്ടികയിൽ ഇടംകിട്ടാതെ പോകുന്ന സിനിമയിലെ നടും തൂണുകളാണ് ആളുകളെക്കുറിച്ച് പറയുകയാണ് നടൻ ഹരീഷ് പേരടി. നല്ല പ്രൊഡക്ഷൻ കൺട്രോളർ, മാനേജേർസ്, നല്ല ഭക്ഷണം വിളമ്പുന്ന പ്രൊഡക്ഷൻ ചീഫ്, നല്ല സിനിമാ യുണിറ്റ് അങ്ങനെ ഒരുപാടുപേരുടെ വിയർപ്പാണ് സിനിമ എന്നാണ് അദ്ദേഹം പറയുന്നത്. ഇവർക്കൊക്കെ എന്നാണ് നിങ്ങളുടെ അവാർഡുകളുടെ സവർണ്ണ പട്ടികയിൽ ഇടം കിട്ടുകയെന്നും അദ്ദേഹം ചോദിക്കുന്നു. ജൂറികൾ നിർമാണ് മേഖലകളിലേക്കുകൂടി ഇറങ്ങിച്ചെല്ലണമെന്നും അപ്പോൾ മുഖ്യധാരയിൽ നിന്ന് മാറ്റി നിർത്തപ്പെട്ട ഇത്തരം മനുഷ്യരുടെ പ്രവർത്തനങ്ങൾ മനസിലാക്കാൻ പറ്റുമെന്നും ഹരീഷ് പേരടി പറയുന്നു. 

ഹരീഷ് പേരടിയുടെ ഫേയ്സ്ബുക്ക് പോസ്റ്റ്

സിനിമ സിനിമയാവണെമെങ്കിൽ അവാർഡുകളുടെ പരിസരത്തുപോലും പേരുകൾ വരാത്ത ഒരു പാട് മനുഷ്യരുടെ കഠിനധ്വാനം ഏതൊരു സിനിമയുടെയും പിന്നിലുണ്ട്...ഇവരില്ലെങ്കിൽ ഒരു നല്ല നടനും നല്ല നടിയും നല്ല സംവിധായകനും നല്ല സിനിമയുമുണ്ടാവില്ല...നല്ല പ്രൊഡക്ഷൻ കൺട്രോളർ,മാനേജേർസ്,നല്ല ഭക്ഷണം വിളമ്പുന്ന പ്രൊഡക്ഷൻ ചീഫ്,നല്ല സിനിമാ യുണിറ്റ്,നല്ല ഫൈറ്റ് മാസ്റ്റർ,നല്ല സഹസംവിധായകർ,നല്ല ക്യാമറായുണിറ്റ്,നല്ല ഫോക്കസ് പുള്ളർ,നല്ല സ്റ്റുഡിയോ,നല്ല PRO,നല്ല ഡ്രൈവർമാർ, നല്ലജൂനിയർ ആർട്ടിസ്റ്റ് ഇങ്ങിനെ ഒരു പാട് പേരുണ്ട്...ഇവരുടെയൊക്കെ വിയർപ്പാണ് സിനിമ...ഇവർക്കൊക്കെ എന്നാണ് നിങ്ങളുടെ അവാർഡുകളുടെ സവർണ്ണ പട്ടികയിൽ ഇടം കിട്ടുക...അതിന് Ac റൂമിലിരുന്ന് സിനിമകൾ വിലയിരുത്തുന്നതിനൊടൊപ്പം ജൂറിയിലെ ഒരു സംഘം സിനിമയുടെ നിർമ്മാണ മേഘലകളിലേക്കുകൂടി ഇറങ്ങി ചെല്ലണം...അപ്പോൾ മുഖ്യധാരയിൽ നിന്ന് മാറ്റി നിർത്തപ്പെട്ട ഇത്തരം മനുഷ്യരുടെ പ്രവർത്തനങ്ങൾ മനസ്സിലാക്കാൻ പറ്റും...സിനിമയുടെ അംഗീകാരങ്ങൾ ഇവരൊക്കെ അർഹിക്കുന്നുണ്ട്...ഈ മേഘലയിലെ കുറച്ച് പേരുടെ ഫോട്ടോസ് പങ്കുവെക്കുന്നു..ഇനിയുമുണ്ട് ഒരു പാട് ചങ്കുകൾ..

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com