

തെലുങ്ക് സിനിമാ ഇൻഡസ്ട്രിയിലെ പവർ സ്റ്റാർ ആണ് പവൻ കല്യാൺ. അതുകൊണ്ട് തന്നെ പവൻ കല്യാണിന്റെ ഒരു സിനിമ വരുന്നു എന്ന് പറയുമ്പോൾ ആവേശത്തോടെയാണ് ആരാധകർ ആ സിനിമയ്ക്കായി കാത്തിരിക്കുന്നതും. ഹരി ഹര വീര മല്ലു പാർട്ട് 1 ആണ് പവൻ കല്യാണിന്റേതായി ഒടുവിൽ പ്രേക്ഷകരിലേക്കെത്തിയ ചിത്രം. കഴിഞ്ഞ മാസമാണ് ചിത്രം തിയറ്ററുകളിലെത്തിയത്.
വൻ ബജറ്റിലൊരുക്കിയ ചിത്രമായിരിന്നിട്ടു കൂടി തിയറ്ററുകളിൽ ദയനീയ പരാജയമാണ് ചിത്രം ഏറ്റുവാങ്ങിയത്. 100 കോടിയുടെ നഷ്ടമാണ് ചിത്രം നിര്‍മാതാവിന് നല്‍കിയത്. കഴിഞ്ഞ ദിവസം ചിത്രം ഒടിടിയിലും റിലീസിനെത്തിയിരുന്നു. ഒടിടിയിലെത്തിയതിന് പിന്നാലെ ചിത്രം ട്രോളൻമാർ ഏറ്റെടുത്തിരിക്കുകയാണ്.
നായകനായ പവന്‍ കല്യാണ്‍ മാസ് എന്ന പേരില്‍ ഓരോന്ന് കാട്ടിക്കൂട്ടുന്ന രംഗങ്ങളും താരത്തിന്റെ റൊമാന്‍സ് സീനുകളും ഇതിനോടകം എയറിലായിക്കഴിഞ്ഞു. മുഖത്ത് യാതൊരു ഭാവവും വരാതെ ആദ്യാവസാനം ഒരുപോലെ നില്‍ക്കുകയാണ് പവന്‍ കല്യാണ്‍ എന്നാണ് പലരും വിമര്‍ശിക്കുന്നത്. നായികയായ നിധി അഗര്‍വാളുമായുള്ള റൊമാന്‍സ് രംഗങ്ങളെല്ലാം ക്രിഞ്ചിന്റെ അങ്ങേയറ്റമാണെന്നും സോഷ്യൽ മീഡിയയിൽ കമന്റുകളുണ്ട്.
'റൊമാന്റിക്കായി നോക്കുന്ന രംഗം ഹാപ്പി ഹസ്ബന്‍ഡ്‌സിലെ സുരാജ് വെഞ്ഞാറമൂടിനെ ഓര്‍മിപ്പിക്കുന്നു എന്നാണ് ട്രോളുകള്‍. ആക്ഷന്‍ ചെയ്യാൻ അറിയാതെ ഭാവം വരാതെ അഭിനയിച്ചുമൊക്കെ ഇയാള്‍ എങ്ങനെ സൂപ്പര്‍ സ്റ്റാറായി' എന്നാണ് പലരും ചോദിക്കുന്നത്. ചിത്രത്തില്‍ വില്ലന്‍ കഥാപാത്രം പവന്‍ കല്യാണിനെ പിടികൂടി കടുവയുടെ മുന്നില്‍ നിര്‍ത്തുമ്പോള്‍ കടുവയെ നോക്കി പേടിപ്പിക്കുന്ന സീനും ട്രോളിൽ ഇടം പിടിച്ചിട്ടുണ്ട്.
'നഗരത്തിൽ ഒരു പുതിയ റോബിൻഹുഡ് ഉണ്ട് - ഹരി ഹര വീര മല്ലു എന്നാണ് പേര്', 'തെലുങ്കന്മാരുടെ കൊച്ചുണ്ണി, ധർമ്മത്തിനും അധർമ്മത്തിനും എതിരെ പോരാടുന്നവൻ', 'അണ്ണൻ ആണേൽ ഫുൾ ടൈം എയറിൽ ആണ്.. ഇന്ത്യൻ സൂപ്പർ മാൻ ആയതാണോ സംശയം ഉണ്ട്, ഖത്തർ എയർവേയ്സ് പോലും ഇത്ര നന്നായി ടേക്ക് ഓഫ് ചെയ്യില്ല'- എന്നൊക്കെയാണ് മറ്റു കമന്റുകൾ.
രാഷ്ട്രീയ പ്രചരണത്തിന് വേണ്ടി പവന്‍ കല്യാണ്‍ പോയതിനാല്‍ ആദ്യം പറഞ്ഞതിനേക്കാള്‍ ഇരട്ടി ബജറ്റിലാണ് ഹരി ഹര വീര മല്ലു പൂര്‍ത്തിയാക്കിയത്. പവന്‍ കല്യാണിന്റെ തിരക്കില്‍ മനം മടുത്ത ആദ്യത്തെ സംവിധായകന്‍ ക്രിഷ് ജഗലര്‍മുണ്ഡി ചിത്രത്തില്‍ നിന്ന് പിന്മാറിയിരുന്നു. പിന്നീട് നിര്‍മാതാവ് എം രാജയുടെ മകന്‍ ജ്യോതി കൃഷ്ണയാണ് ചിത്രം പൂര്‍ത്തിയാക്കിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates