'പവൻ കല്യാണിന്റെ ​ഗംഭീര തിരിച്ചു വരവ്; വിഎഫ്എക്സ് ടെറിബിൾ!'; ഹരി ഹര വീര മല്ലു എക്സ് പ്രതികരണങ്ങൾ ഇങ്ങനെ

പവൻ കല്യാണിന്റെ പെർഫോമൻസിന് തന്നെയാണ് കൈയടികളേറെയും.
Hari Hara Veera Mallu
ഹരി ഹര വീര മല്ലു (Hari Hara Veera Mallu)എക്സ്
Updated on
1 min read

പവൻ കല്യാണിന്റെ ചിത്രമെന്ന് പറഞ്ഞാൽ തന്നെ ആരാധകർക്ക് ആവേശവും ആഘോഷവുമാണ്. പതിവ് തെറ്റാതെ പവൻ കല്യാണിന്റെ ഏറ്റവും പുതിയ ചിത്രം ഹരി ഹര വീര മല്ലുവിനും ആന്ധ്ര പ്രദേശിലെ തിയറ്ററുകളിൽ ​ഗംഭീര സ്വീകരണമാണ് ലഭിച്ചത്. മധുരം വിതരണം ചെയ്തും പടക്കം പൊട്ടിച്ചും പവൻ കല്യാണിന്റെ ഫ്ലക്സിൽ പാലഭിഷേകം നടത്തിയുമാണ് ഫസ്റ്റ് ഷോ ആരാധകർ ആവേശമാക്കിയത്.

സിൽവർ സ്ക്രീനിലേക്കുള്ള പവൻ കല്യാണിന്റെ ശക്തമായ തിരിച്ചുവരവാണ് ഹരി ഹര വീര മല്ലു എന്നാണ് ആദ്യ ഷോയ്ക്ക് പിന്നാലെ പുറത്തുവരുന്ന പ്രതികരണങ്ങൾ. പവൻ കല്യാണിന്റെ പെർഫോമൻസിന് തന്നെയാണ് കൈയടികളേറെയും. ചിത്രത്തിന്റെ കഥ തീരെ പോരെന്നും വിഎഫ്എക്സ് രം​ഗങ്ങൾ മികച്ചതാക്കാമിയിരുന്നുവെന്നുമാണ് എക്സിൽ സിനിമാ പ്രേക്ഷകർ കുറിക്കുന്നത്.

അതേസമയം ചിത്രം നിരാശപ്പെടുത്തി എന്ന് കുറിക്കുന്നവരും കുറവല്ല. നിധി അ​ഗർവാളിന്റെ പ്രകടനം മോശമായിരുന്നുവെന്നും വിഎഫ്എക്സ് പാളിപ്പോയെന്നും ചിലർ എക്സിൽ കുറിച്ചു. കീരവാണിയുടെ മികച്ച പശ്ചാത്തല സംഗീതവും പവൻ കല്യാണിന്റെ വീരമല്ലു ആയുള്ള പെർഫോമൻസും ഒഴികെ മറ്റെല്ലാം പരാജയം, വിഎഫ്എക്സ് ടെറിബിൾ, എന്നൊക്കെയാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന മറ്റു കമന്റുകൾ.

Hari Hara Veera Mallu
എന്റെ തന്തയും ചത്തു, സഖാവ് വിഎസും ചത്തു; നിന്റെ അമ്മേടെ നായര് ചാണ്ടിയാണേല്‍ അയാളും ചത്തു: വിനായകന്‍

എംഎം കീരവാണിയുടെ പശ്ചാത്തല സം​ഗീതത്തെ അഭിനന്ദിച്ചെത്തുന്നവരും കുറവല്ല. പവൻ കല്യാണിനൊപ്പം ബോബി ഡിയോൾ, നിധി അഗർവാൾ, നർഗീസ് ഫക്രി, നോറ ഫത്തേഹി, സത്യരാജ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തി.

Hari Hara Veera Mallu
മോഹൻലാൽ തുടരില്ല, അമ്മ പ്രസിഡന്റ് സ്ഥാനത്തേക്ക് ജ​ഗദീഷ്? ശ്വേത മേനോനും മത്സരത്തിന്

കൃഷ് ജഗർലമുടിയും എഎം ജ്യോതി കൃഷ്ണയും ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മെഗാ സൂര്യ പ്രൊഡക്ഷന്റെ ബാനറിൽ എഎം രത്‌നമാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

Summary

Cinema News: Actor Pawan Kalyan starrer Hari Hara Veera Mallu FDFS X Review.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com