'നികൃഷ്ടമായ ആൺ കോമാളിത്തം'; ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ ഹരീഷ് പേരടി

'ബൂമറാം​ഗ്' സിനിമ പ്രമോഷൻ പരിപാടിയിൽ പങ്കെടുക്കാത്തതിൽ നടി സംയുക്തയെ വിമർശിച്ച ഷൈൻ ടോം ചാക്കോയ്‌ക്കെതിയെ ഹരീഷ് പേരടി
ഹരീഷ് പേരടി, സംയുക്ത, ഷൈൻ ടോം ചാക്കോ/ ചിത്രം ഇൻസ്റ്റാ​ഗ്രാം
ഹരീഷ് പേരടി, സംയുക്ത, ഷൈൻ ടോം ചാക്കോ/ ചിത്രം ഇൻസ്റ്റാ​ഗ്രാം
Updated on: 
1 min read

നടി സംയുക്തയെ പരസ്യമായി വിമർശിച്ച നടൻ ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ ഹരീഷ് പേരടി. ജോലി സംബന്ധമായ പ്രശ്‌നങ്ങളുണ്ടെങ്കിൽ നിയമപരമായോ തൊഴിൽ സംഘടനകളുമായി ചർച്ച ചെയ്‌തോ പരിഹരിക്കുകയാണ് വേണ്ടത്. അല്ലാതെ പേരിൽ നിന്നും ജാതി ഒഴിവാക്കുക എന്ന ധീര നിലപാടെടുത്ത നടിയെ പൊതുസമൂഹത്തിന് മുന്നിൽ അവഹേളിച്ച് നികൃഷ്ടമായ ആൺ കോമാളിത്തം പ്രദർശിപ്പിക്കരുതെന്നും ഹരീഷ് ഫെയ്‌സ്ബുക്കിൽ കുറിച്ചു. 

മധു സുധാകരൻ സംവിധാനം ചെയ്ത 'ബൂമറാംഗ്' എന്ന സിനിമയുടെ പ്രമേഷൻ പരിപാടിയിൽ നടി സംയുക്ത പങ്കെടുക്കാതിരുന്നതിൽ ഷൈൻ ടോം ചാക്കോ മാധ്യമങ്ങൾക്ക് മുന്നിൽ നടിയെ പരസ്യമായി വിമർശിച്ചിരുന്നു. എന്ത് മേനോൻ ആയാലും നായരായാലും ക്രിസ്ത്യാനിയായാലും ഏറ്റെടുത്ത പണി പൂർത്തിയാക്കണമെന്ന് നടിക്കെതിരെ ഷൈൻ പറഞ്ഞിരുന്നു.

ഹരീഷ് പേരടിയുടെ കുറിപ്പ്

ജോലി സംബന്ധമായ കരാറുകൾ തെറ്റിച്ചിട്ടുണ്ടെങ്കിൽ അതിനെ നിയമപരമായോ,തൊഴിൽ സംഘടനകളുമായി ചർച്ചചെയ്തോ ആണ് പരിഹരിക്കപെടേണ്ടത്...അല്ലാതെ സ്വന്തം ജാതിവാൽ മുറിച്ചു കളഞ്ഞ് ധീരമായ നിലപാടെടുത്ത..സമൂഹത്തിന് മാതൃകയായ ഒരു അഭിനേത്രിയെ,ഒരു പെൺകുട്ടിയെ പൊതുസമൂഹത്തിനുമുന്നിൽ അവഹേളിച്ച്..നികൃഷ്ടമായ ആൺ കോമാളിത്തം പ്രദർശിപ്പിച്ചിട്ടല്ല...

സംയുക്ത യുക്തി ബോധമുള്ള പെണ്ണാവുമ്പോൾ..ഷൈൻ..ഷൈനിങ്ങില്ലാത്ത വെറും ടോം ചാക്കോയെന്ന കേവലം ആൺ മാത്രമാകുന്നു..ഷൈൻ തിരുത്തുമെന്ന പ്രതീക്ഷയോടെ..എന്ത് മേനോൻ ആയാലും നായരായാലും ക്രിസ്ത്യാനിയായാലും മുസ്ലീമായാലും ഏറ്റെടുത്ത ജോലി പൂർത്തിയാക്കുകയാണ്

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Chali Pala and Mohanlal
Karthik Subbaraj, Dorothy
Keerthy Suresh
Jason Sanjay
X

FOLLOW US

ON GOOGLE DISCOVER