Vinayak, Haritha G Nair
Vinayak, Haritha G Nairഇൻസ്റ്റ​ഗ്രാം

'ഒന്നര വർഷമായി പിരിഞ്ഞു താമസിക്കുന്നു'; വിവാഹമോചിതയായെന്ന് വെളിപ്പെടുത്തി നടി ഹരിത

ഈ തീരുമാനത്തിന് പിന്നിലെ കാരണങ്ങൾ വളരെ വ്യക്തിപരമാണ്.
Published on

താൻ വിവാഹമോചിതയായെന്ന വിവരം ആരാധകരുമായി പങ്കുവച്ച് സീരിയൽ നടി ഹരിത ജി നായർ. ദൃശ്യം, നുണക്കുഴി ഉൾപ്പെടെയുള്ള സിനിമകളുടെ എഡിറ്ററായ വിനായകും താനും തമ്മിൽ വിവാഹ ബന്ധം വേർപെടുത്തിയെന്ന് സോഷ്യൽ മീഡിയയിൽ പങ്കുവച്ച പ്രസ്താവനയിലൂടെ നടി അറിയിച്ചു. വിനായകും പ്രസ്താവന പങ്കുവച്ചിട്ടുണ്ട്.

ഒന്നര വർഷമായി ഇരുവരും പിരിഞ്ഞ് താമസിക്കുകയാണ്. രണ്ട് വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് ഇരുവരും വേർപിരിഞ്ഞത്. 2023 നവംബറിലായിരുന്നു ഇവരുടെ വിവാഹം.15 വർഷത്തെ സൗഹൃദത്തിനുശേഷം വിവാഹിതരായവർക്ക് പെട്ടന്ന് എന്തു സംഭവിച്ചു എന്നാണ് ആരാധകർ ചോദിക്കുന്നത്.

‘‘ഒന്നര വർഷത്തോളം വേർപിരിഞ്ഞ് താമസിച്ചതിനുശേഷം ഞാനും വിനായകും ഔദ്യോഗികമായി ഞങ്ങളുടെ വിവാഹം ആരോഗ്യകരവും സമാധാനപരവുമായ രീതിയിൽ അവസാനിപ്പിച്ചു. ഞങ്ങളുടെ സൗഹൃദം കൂടുതൽ സന്തോഷകരവും ആരോഗ്യകരവുമായ രീതിയിൽ തുടരും. ഞങ്ങൾ എപ്പോഴും പരസ്പരം എല്ലാ ആശംസകളും നേരുന്നത് തുടരും.

Vinayak, Haritha G Nair
നാലാം ദിനം 50 കോടി ക്ലബ്ബിൽ; തകർപ്പൻ കുതിപ്പുമായി 'കളങ്കാവൽ'

ഈ തീരുമാനത്തിന് പിന്നിലെ കാരണങ്ങൾ വളരെ വ്യക്തിപരമാണ്. ഞങ്ങൾ രണ്ടുപേർക്കും ഇടയിൽ മാത്രം അത് നിലനിൽക്കും. ഈ യാത്രയിലുടനീളം ഞങ്ങളുടെ രണ്ട് കുടുംബങ്ങളും അവിശ്വസനീയമാംവിധം പിന്തുണച്ചിട്ടുണ്ട്. ഞങ്ങളെ അവർ മനസിലാക്കി എന്നതിൽ ഞങ്ങൾ ശരിക്കും നന്ദിയുള്ളവരാണ്. ഈ പരിവർത്തന സമയത്ത് ഞങ്ങളുടെ സ്വകാര്യതയെ മാനിക്കാൻ മാധ്യമങ്ങളോടും ഞങ്ങളുടെ അഭ്യുദയകാംക്ഷികളോടും ഞങ്ങൾ അഭ്യർഥിക്കുന്നു.

Vinayak, Haritha G Nair
'ഭർത്താവിനെ പേടിച്ച് വീട്ടിൽ ഒളിച്ചിരുന്നു, കൊല്ലപ്പെടുമെന്ന് പോലും ഭയന്നു'; 30 വർഷം ​ഗാർഹിക പീഡനത്തിന് ഇരയായെന്ന് രതി അഗ്നിഹോത്രി

ഞങ്ങളുടെ ദുഷ്‌കരമായ നിമിഷങ്ങളിൽ ഞങ്ങളോടൊപ്പം നിന്ന എല്ലാ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും നന്ദി. നിങ്ങളുടെ പിന്തുണ വാക്കുകളേക്കാൾ വലുതാണ്. സമാധാനപരമായും ബഹുമാനത്തോടെയും ഞങ്ങളുടെ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ ദയവായി ഞങ്ങൾക്ക് ഇടം നൽകുക. ജീവിക്കൂ... ജീവിക്കാൻ അനുവദിക്കൂ.’’- ഹരിത പ്രസ്താവനയിൽ കുറിച്ചു.

Summary

Cinema News: Actress Haritha G Nair reveals her divorce.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com