ബോളിവുഡിനെയും ടോളിവുഡിനെയും വിറപ്പിച്ച വില്ലൻ; സോനു സൂദിന്റെ നെ​ഗറ്റീവ് കഥാപാത്രങ്ങൾ

പെർഫോമൻസിലൂടെ ഒരേസമയം ബോളിവുഡിൻ്റെയും ടോളിവുഡിന്റെയും ഹൃദയം കവരാൻ താരത്തിനായി.
Sonu Sood
സോനു സൂദ്ഇൻസ്റ്റ​ഗ്രാം

അഭിനയത്തിലൂടെ മാത്രമല്ല ചാരിറ്റി പ്രവർത്തനങ്ങളിലൂടെയും നിരവധിയാളുകളുടെ ഹൃദയം കവർന്ന താരമാണ് സോനു സൂദ്. കോവിഡ് മഹാമാരിക്കാലത്ത് പലയിടങ്ങളിൽ കുടുങ്ങിപ്പോയവർക്കും പ്രതിസന്ധിയിലായവർക്കുമെല്ലാം സഹായങ്ങൾ ചെയ്ത് വാർത്തകളിലും ഇടം നേടിയിരുന്നു താരം. ഇന്ന് താരത്തിന്റെ 51-ാം ജന്മദിനം കൂടിയാണ്. നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെ താരത്തിന് ആശംസകൾ നേരുന്നത്. പലപ്പോഴും സിനിമ പ്രേക്ഷകരോടും തന്റെ ആരാധകരോടും സംവദിക്കാൻ സമയം കണ്ടെത്താറുണ്ട് സോനു സൂദ്. പെർഫോമൻസിലൂടെ ഒരേസമയം ബോളിവുഡിൻ്റെയും ടോളിവുഡിന്റെയും ഹൃദയം കവരാൻ താരത്തിനായി. ടോളിവുഡിലടക്കം വില്ലനായാണ് പലപ്പോഴും സോനു തിളങ്ങിയത്. താരത്തിന്റെ ചില വില്ലൻ വേഷങ്ങളിലൂടെ.

1. അരുന്ധതി

Arundhati
അരുന്ധതി

സോനു സൂദിന്റെ കരിയർ ബെസ്റ്റ് പെർഫോമൻസുകളിലൊന്നായിരുന്നു അരുന്ധതിയിലേത്. ചിത്രത്തിൽ പശുപതിയെന്ന വില്ലൻ കഥാപാത്രമായാണ് താരമെത്തിയത്. അനുഷ്ക ഷെട്ടിയായിരുന്നു ചിത്രത്തിലെ നായിക. അരുന്ധതിക്ക് പ്രശ്നങ്ങളുണ്ടാക്കുന്ന വില്ലനായി മികച്ച പ്രകടനമാണ് സോനു കാഴ്ചവച്ചത്.

2. ദബാങ്

Dabangg
ദബാങ്

സോനു സൂദിനെ താരമാക്കി മാറ്റിയ മറ്റൊരു ചിത്രമായിരുന്നു 2010 ൽ പുറത്തിറങ്ങിയ ദബാങ്. സൽമാൻ ഖാൻ നായകനായ ചിത്രം ബോക്സ് ഓഫീസിൽ ഒരു ബ്ലോക്ക്ബസ്റ്റർ ആയിരുന്നു. ഛേദി സിങ് എന്ന സോനുവിന്റെ നെഗറ്റീവ് റോൾ സിനിമയുടെ പ്രധാന ഹൈലൈറ്റുകളിലൊന്നായിരുന്നു. ഈ കഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെ മികച്ച പ്രേക്ഷക പ്രശംസയും താരം ഏറ്റുവാങ്ങി.

3. വിഷ്ണുവർധന

Vishnuvardhana
വിഷ്ണുവർധന

കന്നഡ ചിത്രമായ വിഷ്ണുവർധനയിലും സോനു വില്ലനായെത്തി. കിച്ച സുദീപിനെ നായകനാക്കി പൊൻ കുമാരൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇത്. ചിത്രത്തിലെ അഭിനയത്തിലൂടെ സോനു വീണ്ടും പ്രേക്ഷകരെ അമ്പരപ്പിച്ചു. ഭാവനയായിരുന്നു ചിത്രത്തിൽ നായികയായെത്തിയത്.

4. ആർ രാജ്‌കുമാർ

R... Rajkumar
ആർ രാജ്‌കുമാർ

ദബാങ്ങിന് ശേഷം മാസ് മസാല എൻ്റർടെയ്‌നറുകളിൽ സോനു സ്ഥിരം വില്ലൻ വേഷങ്ങളിൽ തിളങ്ങി. പ്രഭുദേവ സംവിധാനം ചെയ്ത് ആർ രാജ്‌കുമാറിൽ ഷാഹിദ് കപൂറിന്റെ വില്ലനായാണ് സോനുവെത്തിയത്. ചിത്രത്തിലെ നായകനായ ഷാഹിദിനെക്കാൾ അഭിനന്ദനം സോനുവിനെ തേടിയെത്തി.

5. സിമ്പ

Simmba
സിമ്പ

2018 ൽ രൺവീർ സിങ് നായകനായെത്തിയ ചിത്രമായിരുന്നു സിമ്പ. രോഹിത് ഷെട്ടിയായിരുന്നു ചിത്രം സംവിധാനം ചെയ്തത്. ഇടയ്ക്ക് നെ​ഗറ്റീവ് കഥാപാത്രങ്ങളിൽ നിന്ന് സോനു വിട്ടു നിന്നിരുന്നു. പിന്നീട് താരം ഹാസ്യ കഥാപാത്രങ്ങളിലേക്ക് വഴിമാറി. സിമ്പയിൽ വില്ലനായി അദ്ദേഹം തകർപ്പൻ തിരിച്ചുവരവ് നടത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com