'ഞാൻ ഒറ്റയ്ക്കിരിക്കുന്നതു കണ്ടാൽ  അടുത്തുവന്നിരിക്കും, പ്രശ്നത്തിലായപ്പോൾ എനിക്കൊപ്പം നിന്നു'; ടൊവിനോയെക്കുറിച്ച് ബാല

എന്ന് നിന്റെ മൊയ്തീൻ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽവച്ചാണ് ബാലയും ടൊവിനോയും പരിചയപ്പെടുന്നത്
'ഞാൻ ഒറ്റയ്ക്കിരിക്കുന്നതു കണ്ടാൽ  അടുത്തുവന്നിരിക്കും, പ്രശ്നത്തിലായപ്പോൾ എനിക്കൊപ്പം നിന്നു'; ടൊവിനോയെക്കുറിച്ച് ബാല
Updated on: 
1 min read

തന്റെ സ്വകാര്യ ജീവിതത്തിൽ ചില പ്രശ്നങ്ങൾ നേരിട്ടപ്പോൾ ഒരു അനുജനെപ്പോലെ ടൊവിനോ തോമസ് കൂടെ നിന്നിട്ടുണ്ടെന്ന് നടൻ ബാല. താരത്തിന്റെ യൂട്യൂബ് ചാനലിൽ 'ലീവ് ടു ഗിവ്' പരിപാടിയിൽ  ടൊവിനോ അതിഥിയായി എത്തിയപ്പോഴായിരുന്നു പ്രതികരണം. പൃഥ്വിരാജ് നായകനായി എത്തിയ എന്ന് നിന്റെ മൊയ്തീൻ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽവച്ചാണ് ബാലയും ടൊവിനോയും പരിചയപ്പെടുന്നത്. അതിനിടെ തനിക്ക് ബുദ്ധിമുട്ടുകളുണ്ടായപ്പോൾ ടൊവിനോ കൂടെ നിന്നു എന്നാണ് ബാല പറയുന്നത്. 

എന്ന് നിന്റെ മൊയ്‌ദീൻ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയത്ത് താൻ സ്വകാര്യ ജീവിതത്തിൽ ചില ബുദ്ധിമുട്ടുകളിൽ ആയിരുന്നു.  ടൊവിനോ ഇത് മനസ്സിലാക്കുകയും എപ്പോഴും തന്നോടൊപ്പം സമയം ചെലവഴിക്കാൻ ശ്രദ്ധിക്കുകയും ചെയ്തിരുന്നു. ഒരു നടന്‍ എന്ന നിലയില്‍ മാത്രമല്ല ഒരു സഹോദരനെപ്പോലെ. രാത്രിയില്‍ ഞാന്‍ ഉറങ്ങാതിരിക്കുന്നതുകണ്ടാല്‍ അണ്ണന്‍ ഉറങ്ങുന്നില്ലേ എന്നു ചോദിച്ച് അടുത്തുവന്നിരിക്കും. ചിലപ്പോള്‍ ഒന്നും പറയില്ല. ആ വ്യക്തിത്വമാണ് ടൊവിനോയെ വേറിട്ടു നിര്‍ത്തുന്നത്. ഞാന്‍ അന്ന് എങ്ങനെയാണോ കണ്ടത് ഇന്നു വരെ അതുപോലെ തന്നെയാണ്. ഇപ്പോള്‍ കുറച്ചുകൂടെ ഹബ്ബിളായി.- ബാല പറഞ്ഞു. 

മൊയ്തീന്റെ ലൊക്കേഷനിലെ രസകരമായ ഓർമയും ടൊവിനോ പങ്കുവെച്ചു. ചിത്രത്തിന്റെ ലൊക്കേഷനിലേക്ക് താടിയും മുടിയുമൊക്കെ നീട്ടിയാണ് ടോവിനോ വന്നത്. എന്നാൽ ചിത്രത്തിൽ താടി വടിച്ച് ചെറിയ വര  മീശ വച്ച ലുക്കിലായിരുന്നു ടൊവിനോ. തന്റെ വിവാഹമാണെന്നും 45 ദിവസത്തിനുള്ളിൽ സിനിമ കഴിയില്ലേ എന്നും ടൊവിനോ ചോദിച്ചു. എന്നാൽ 45 ദിവസത്തിൽ പൂർത്തിയാക്കാത്തതിനാൽ അതേ ലുക്കിലായിരുന്നു തന്റെ വിവാഹം എന്നും താരം പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com