വിജയ് സേതുപതിയെ ചവിട്ടിയാൽ 1001 രൂപ! പ്രഖ്യാപനവുമായി ഹിന്ദു മക്കൾ കക്ഷി

വിജയ് സേതുപതിയെ ചവിട്ടിയാൽ 1001 രൂപ! പ്രഖ്യാപനവുമായി ഹിന്ദു മക്കൾ കക്ഷി
വിജയ് സേതുപതി, ഫയല്‍ ചിത്രം
വിജയ് സേതുപതി, ഫയല്‍ ചിത്രം
Updated on
1 min read

ചെന്നൈ: വിജയ് സേതുപതിയെ ചവിട്ടുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഹിന്ദു മക്കൾ കക്ഷി. വിജയ് സേതുപതിയെ ഒരു തവണ ചവിട്ടിയാൽ 1001 രൂപ നൽകുമെന്ന് ഹിന്ദു മക്കൾ കക്ഷി നേതാവ് അർജുൻ സമ്പത്താണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഹിന്ദു മക്കൾ കക്ഷിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് പ്രഖ്യാപനം.

തേവർ സമുദായത്തെ അപമാനിച്ചതിനാലാണ് വിജയ് സേതുപതിയെ ചവിട്ടുന്നവർക്ക് തങ്ങൾ പാരിതോഷികം പ്രഖ്യാപിച്ചതെന്ന് അർജുൻ സമ്പത്ത് പറഞ്ഞു.

കഴിഞ്ഞ ദിവസം ബംഗളൂരു വിമാനത്താവളത്തിൽ വിജയ് സേതുപതിയെ ആക്രമിക്കാനുള്ള ശ്രമം നടന്നിരുന്നു. നടന്റെ സഹായിക്ക് ചവിട്ടേൽക്കുന്ന സാഹചര്യവുമുണ്ടായി. എന്നാൽ അത് വിജയ് സേതുപതിയുമായി ബന്ധപ്പെട്ട പ്രശ്‌നമല്ല, സുഹൃത്തുമായി ബന്ധപ്പെട്ട പ്രശ്‌നമാണെന്നായിരുന്നു അന്ന് പുറത്തുവന്ന വിവരം.

ബംഗളൂരു വിമാനത്താവളത്തിലെ സംഭവത്തിന് മുൻപ് വിമാനത്തിൽ വെച്ച് വിജയ് സേതുപതി തേവർ സമുദായത്തെയും തേവർ സമുദായ നേതാവായ മുത്തുരാമലിംഗ തേവരെയും അപമാനിച്ച് സംസാരിച്ചെന്നാണ് അർജുൻ സമ്പത്ത് പറയുന്നത്. ഇതാണ് വിമാനത്താവളത്തിൽ വെച്ചുള്ള ആക്രമണത്തിലേക്ക് നയിച്ചതെന്നും ഇയാൾ അവകാശപ്പെടുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Vismaya Mohanlal
Jason Sanjay and Vijay
Anupama Parameswaran
Mammootty with the family of Cochin Haneefa
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com