'പല്‍ പല്‍ ദില്‍ കെ പാസ്., യേ ദോസ്തി..'; പ്രണയവും സൗഹൃദവും ആഘോഷിച്ച ധര്‍മേന്ദ്രയുടെ പാട്ടുകള്‍

സിനിമയോളം തന്നെ പ്രശസ്തവും, കാലാതീതവുമാണ് യേ ദോസ്തി എന്ന് തുടങ്ങുന്ന ഗാനം
Dharmendra Songs
Dharmendra Songsവിഡിയോ സ്ക്രീന്‍ഷോട്ട്

ഏഴുപതുകളിലും എണ്‍പതുകളിലും ബോളിവുഡിലെ ഏറ്റവും തിരക്കുള്ള നായകനായിരുന്നു ധര്‍മേന്ദ്ര. ബോളിവുഡിന്റെ ഹീ-മാനായി ധര്‍മേന്ദ്ര വിലസിയിരുന്ന കാലം. തീപ്പൊരി ഹീറോ മാത്രമായിരുന്നില്ല പക്ഷെ ധര്‍മേന്ദ്ര. പ്രണയവും സൗഹൃദവും വിരഹവുമെല്ലാം ധര്‍മേന്ദ്രയിലൂടെ ആഘോഷിക്കപ്പെട്ടു. ബോളിവുഡ് സംഗീതത്തിന്റെ സുവര്‍ണ്ണകാലഘട്ടം കൂടിയായിരുന്നു അക്കാലം. അതുകൊണ്ട് തന്നെ ബോളിവുഡിലെ ഐക്കോണിക്കായി മാറിയ നിരവധി പാട്ടുകള്‍ക്ക് ജീവന്‍ നല്‍കാനും അദ്ദേഹത്തിന് സാധിച്ചു. ധര്‍മേന്ദ്രയുടെ കരിയറിനെ മനോഹരമാക്കിയ ചില പാട്ടുകളിലൂടെ.

1. പല്‍ പല്‍ ദില്‍ കെ പാസ്

Dharmendra Songs
Dharmendra Songsവിഡിയോ സ്ക്രീന്‍ഷോട്ട്

1973 ല്‍ പുറത്തിറങ്ങിയ ബ്ലാക്ക്‌മെയ്ല്‍ എന്ന ചിത്രത്തിലെ കിഷോര്‍ കുമാര്‍ പാടിയ ഗാനം. കല്യാണ്‍ജി ആനന്ദ്ജി ആയിരുന്നു സംഗീത സംവിധാനം. ധര്‍മേന്ദ്രയ്‌ക്കൊപ്പം ശത്രുഘ്‌നന്‍ സിന്‍ഹയും രാഖിയുമായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങളായെത്തിയത്. പതിറ്റാണ്ടുകള്‍ക്കിപ്പുറവും കേള്‍വിക്കാരുടെ ഹൃദയങ്ങളെ തലോടാന്‍ സാധിക്കുന്ന പാട്ട്. വര്‍ഷങ്ങള്‍ക്ക് ശേഷവും പല്‍ പല്‍ ദില്‍ കെ പാസ് റീക്രിയേറ്റ് ചെയ്യപ്പെടുന്നുവെന്നത് തലമുറകള്‍ക്കതീതമായി പാട്ടിനുള്ള സ്വീകാര്യത കാണിച്ചുതരുന്നു.

2. യേ ദോസ്തി

Dharmendra Songs
Dharmendra Songsവിഡിയോ സ്ക്രീന്‍ഷോട്ട്

ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ഐക്കോണിക്കായ സിനിമയാണ് ഷോലെ. സിനിമയോളം തന്നെ പ്രശസ്തവും, കാലാതീതവുമാണ് യേ ദോസ്തി എന്ന് തുടങ്ങുന്ന ഗാനം. രംഗത്ത് ധര്‍മേന്ദ്രയ്‌ക്കൊപ്പമെത്തുന്നത് അമിതാഭ് ബച്ചനാണ്. മന്നാ ഡെയും കിഷോര്‍ കുമാറും ചേര്‍ന്ന് ആലപിച്ച ഗാനം ഈ ജെന്‍സി കാലത്തേയും ഫ്രണ്ട്ഷിപ്പ് ആന്തമായി തുടരുന്നു. സൗഹൃദമുള്ളിടത്തോളം കാലം യേ ദോസ്തി ഇന്ത്യന്‍ തെരുവോരങ്ങളില്‍ ഉയര്‍ന്നു കേള്‍ക്കും.

3. ആജ് മോസം ബഡാ

Dharmendra Songs
Dharmendra Songsവിഡിയോ സ്ക്രീന്‍ഷോട്ട്

ബോളിവുഡിലെ എവര്‍ഗ്രീന്‍ ക്ലാസിക്കുകളിലൊന്ന്. 1973 ല്‍ പുറത്തിറങ്ങിയ ലോഫര്‍ എന്ന ചിത്രത്തിലെ ഗാനം ആലപിച്ചിരിക്കുന്നത് മുഹമ്മദ് റാഫിയാണ്. ലക്ഷ്മികാന്ത്-പ്യാരിലാല്‍ ആയിരുന്നു സംഗീത സംവിധാനം. ധര്‍മേന്ദ്രയും മുംതാസുമാണ് പാട്ടിലെത്തുന്നത്.

4. ഓ മേരി മെഹബൂബ

Dharmendra Songs
Dharmendra Songsവിഡിയോ സ്ക്രീന്‍ഷോട്ട്

ധര്‍മേന്ദ്രയും സീനത്ത് അമനും ഐക്കോണിക്കാക്കി മാറ്റിയ ധരം വീര്‍ എന്ന ചിത്രത്തിലേതാണ് ഗാനം. ലക്ഷ്മികാന്ത്-പ്യാരിലാല്‍ സംഗീതമൊരുക്കിയ ഗാനം ആലപ്പിച്ചിരിക്കുന്നത് മുഹമ്മദ് റാഫിയാണ്. 1977 ല്‍ പുറത്തിറങ്ങിയ സിനിമയിലെ ധരം-സീനത്ത് ജോഡിയുടെ കെമിസ്ട്രിയും ഓ മേരി മെഹബൂബയുടെ ചിത്രീകരണവുമൊക്കെ ഇന്നും റീവിസിറ്റ് ചെയ്യപ്പെടുന്നതാണ്.

5. മേം ജട്ട് യംല പഗ് ല ദീവാന

Dharmendra Songs
Dharmendra Songsവിഡിയോ സ്ക്രീന്‍ഷോട്ട്

1975 ല്‍ പുറത്തിറങ്ങിയ പ്രതിഗ്യ എന്ന ചിത്രത്തിലേതാണ് ഗാനം. ആലപിച്ചിരിക്കുന്നത് മുഹമ്മദ് റാഫിയും. ലക്ഷ്മികാന്ത്-പ്യാരിലാല്‍ ജോഡി തന്നെയാണ് ഈ ഗാനവും ഒരുക്കിയിരിക്കുന്നത്. ധര്‍മേന്ദ്രയ്‌ക്കൊപ്പം ഹേമ മാലിനി, അജിത്, ജഗ്ദീപ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തിയ സിനിമ. പിന്നീട് ധര്‍മേന്ദ്ര തന്റെ മക്കളായ സണ്ണി ഡിയോളിനും ബോബി ഡിയോളിനുമൊപ്പം അഭിനയിച്ച സിനിമയുടെ പേര് കടമെടുത്തത് ഈ ഗാനത്തില്‍ നിന്നുമാണ്.

Summary

Hit songs of Dharmendra that celebrates the actor and the star.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com